കൊവിഡ് മഹാമാരിക്കിടെ നടന്ന കുംഭമേളയില്‍ പങ്കെടുത്തത് 70 ലക്ഷം വിശ്വാസികളെന്ന് റിപ്പോര്‍ട്ട്

By Web Team  |  First Published May 1, 2021, 10:13 AM IST

കൊവിഡ് സാഹചര്യങ്ങള്‍ പരിഗണിച്ച് മുന്‍ വര്‍ഷങ്ങളേക്കാള്‍ കുംഭമേളയുടെ ദിനങ്ങള്‍ കുറവായിരുന്നുവെങ്കിലും ഗംഗാസ്നാനത്തിന് എത്തിയത് നിരവധി വിശ്വാസികളായിരുന്നു. 2642 വിശ്വാസികളാണ് മേളയ്ക്കിടെ കൊവിഡ് പോസിറ്റീവായത്


ഡെറാഡൂണ്‍: കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗം രൂക്ഷമായതിനിടയില്‍ നടന്ന കുംഭമേളയില്‍ പങ്കെടുത്തത് 70 ലക്ഷം വിശ്വാസികളെന്ന് റിപ്പോര്‍ട്ട്. ഹരിദ്വാറില്‍ നടന്ന കുംഭമേള വെള്ളിയാഴ്ചയാണ് സമാപിച്ചത്. കൊറോണ വൈറസ് സൂപ്പര്‍ സ്പ്രെഡറായി കുംഭമേളയെന്ന ആരോപണം ശക്തമാകുന്നതിന് പിന്നാലെയാണ് പങ്കെടുത്ത വിശ്വാസികളുടെ എണ്ണം പുറത്ത് വരുന്നത്.  

കുംഭമേളയെ മര്‍ക്കസുമായി താരതമ്യം ചെയ്യുന്നത് ഗംഗാജലത്തെ അഴുക്ക് വെള്ളത്തോട് ഉപമിക്കുന്നത് പോലെയെന്ന് വിഎച്ച്പി

Latest Videos

undefined

കൊവിഡ് സാഹചര്യങ്ങള്‍ പരിഗണിച്ച് മുന്‍ വര്‍ഷങ്ങളേക്കാള്‍ കുംഭമേളയുടെ ദിനങ്ങള്‍ കുറവായിരുന്നുവെങ്കിലും ഗംഗാസ്നാനത്തിന് എത്തിയത് നിരവധി വിശ്വാസികളായിരുന്നു. സാധാരണ മൂന്ന് മാസത്തോളം ദൈര്‍ഘ്യമുള്ള കുംഭമേള ഒരുമാസമായി വെട്ടിച്ചുരുക്കുകയായിരുന്നു. കുംഭമേളയില്‍ പങ്കെടുത്ത 2600 വിശ്വാസികളാണ് കൊവിഡ് പോസിറ്റീവായത്. ഏപ്രില്‍ 12,14, 27 ദിവസങ്ങളിലായിരുന്നു ഗംഗാ സ്നാനം നടത്തിയത്.

കുംഭമേളയില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ നേപ്പാള്‍ മുന്‍രാജാവിനും ഭാര്യയ്ക്കും കൊവിഡ്

190083 കൊവിഡ് ടെസ്റ്റുകളാണ് കുംഭമേളയ്ക്കിടെ നടത്തിയത്. ഇതില്‍ 2642 പേര്‍ കൊവിഡ് പോസിറ്റീവായതെന്ന് ഹരിദ്വാര്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ എസ് കെ ഝാ പറയുന്നത്. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കിടയില്‍ നടക്കുന്ന കുംഭമേളയില്‍ ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് ആദ്യമായിട്ടാണെന്നും ഝാ എന്‍ഡി ടിവിയോട് പറഞ്ഞു. ജൂനാ അഖാഡ വിഭാഗത്തിലുള്ളവരില്‍ നിന്നാണ് ഏറ്റവുമധികം ആളുകള്‍ മേളയിലെത്തിയതെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു.  

കുംഭമേളയില്‍ പങ്കെടുത്ത മതനേതാക്കള്‍ അടക്കമുള്ള നൂറുകണക്കിന് പേര്‍ കൊവിഡ് പോസിറ്റീവായെന്ന് റിപ്പോര്‍ട്ട്


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 
 

click me!