ഗുജറാത്ത് സ്വദേശികളാണ് കൊല്ലപ്പെട്ടത്. വാഹനത്തിൽ 35 പേരുണ്ടായിരുന്നെന്നും അധികൃതർ അറിയിച്ചു.
ഡെറാഡൂൺ: തീർഥാടകർ സഞ്ചരിച്ച വാൻ കൊക്കയിലേക്ക് മറിഞ്ഞ് ഏഴുപേർ കൊല്ലപ്പെട്ടു. അപകടത്തിൽ 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലാണ് സംഭവം. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു. ഗംഗോത്രി സന്ദർശിച്ച് മടങ്ങുകയായിരുന്ന സംഘം ഗംഗ്നാനിയിലെത്തിയപ്പോഴാണ് അപകടമുണ്ടായത്. ഗുജറാത്ത് സ്വദേശികളാണ് കൊല്ലപ്പെട്ടത്. വാഹനത്തിൽ 35 പേരുണ്ടായിരുന്നെന്നും അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തനം വേഗത്തിലാക്കാനും ആവശ്യമായ നടപടി സ്വീകരിക്കാനും മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. എസ്ഡിആർഎഫ്, എൻഡിആർഎഫ് അംഗങ്ങൾ പ്രദേശത്തെത്തി. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ ഹെലികോപ്ടർ സൗകര്യവും ഒരുക്കി. ഉത്തരാഖണ്ഡിൽ പലയിടത്തും രൂക്ഷമായ മഴയും മണ്ണിടിച്ചിലും തുടരുകയാണ്.
undefined
കഴിഞ്ഞ ദിവസം ലഡാക്കിലും സമാനമായ അപകടമുണ്ടായിരുന്നു. സൈനികർ സഞ്ചരിച്ച വാഹനം മലയിടുക്കിൽ വീണുണ്ടായ അപകടത്തിൽ 9 സൈനികരാണ് മരിച്ചത്. ഒരാൾക്ക് പരിക്കേറ്റു. ലേഹിലേക്ക് പോയ സൈനിക വാഹനമാണ് അപകടത്തിൽപെട്ടത്. 10 സൈനികരുമായി ലേഹിയിലേക്ക് പുറപ്പെട്ട വാഹനമാണ് അപകടത്തിൽപ്പെട്ടത്. ലേഹിയിലെ ക്യാരിയിൽ നിന്ന് ഏഴുകിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്. പരിക്കേറ്റ സൈനികൻ ചികിത്സയിൽ തുടരുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം