ഓടിക്കൊണ്ടിരുന്ന മെട്രോ ട്രെയിനിന് മുന്നിലേക്ക് ചാടി 53 കാരി, വലതു കൈ അറ്റു; സംഭവം ദില്ലി മെട്രോ സ്റ്റേഷനിൽ

By Web Team  |  First Published Sep 21, 2024, 9:46 AM IST

വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് ഒരു സ്ത്രീ മെട്രോ ട്രെയിനിന് മുന്നിലേക്ക് എടുത്ത് ചാടിയതായി പൊലീസിന് വിവരം ലഭിക്കുന്നത്.

(പ്രതീകാത്മക ചിത്രം)


ദില്ലി:  ദില്ലി മെട്രോയിൽ പി​തം​പു​ര സ്റ്റേ​ഷ​നി​ല്‍ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ​ട്രെ​യി​നിന്‍റെ മു​ന്നി​ലേ​ക്ക് എ​ടു​ത്തു​ചാ​ടി 53 വ​യ​സു​കാ​രി. അപകടത്തിൽ ഇവരുടെ വലതുകൈ അറ്റു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​ധ്യ​വ​യ​സ്‌​ക​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. വെ​ള്ള​യാ​ഴ്ച ഉ​ച്ച​യ്ക്ക് ശേ​ഷ​മാ​ണ് ദാരുണമായ സം​ഭ​വം. അപകടത്തെ തുടർന്ന് ദില്ലി മെ​ട്രോ​യു​ടെ റെ​ഡ് ലൈ​നി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം ഏറെ നേരം ത​ട​സ​പ്പെ​ട്ടു. 

വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് ഒരു സ്ത്രീ മെട്രോ ട്രെയിനിന് മുന്നിലേക്ക് എടുത്ത് ചാടിയതായി പൊലീസിന് വിവരം ലഭിക്കുന്നത്. ട്രെയിൻ മുന്നോട്ടെടുത്തതോടെ പ്ലാറ്റ്ഫോമിലുണ്ടായിരുന്ന സ്ത്രീ ട്രാക്കിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.  അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ മെട്രോ ജീവനക്കാർ രോഹിണിയിലെ ബിഎസ്എ ആശുപത്രിയിലേക്ക് മാറ്റി.  

Latest Videos

ഇവരുടെ വലതുകൈ മുറിച്ച് മാറ്റേണ്ടി വന്നതായി ഡോക്ടർമാർ പറഞ്ഞു. ദില്ലിയിലെ റി​താ​ല​യി​ല്‍ നി​ന്ന് ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദ് വ​രെ നീ​ളു​ന്ന ലൈ​നാ​ണ് റെ​ഡ് ലൈ​ന്‍. സം​ഭ​വ​ത്തി​ല്‍ പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.  53 കാരിയുടെ ആരോഗ്യ നില മെച്ചപ്പെട്ട ശേഷം ഇവരിൽ നിന്നും മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Read More : കൊല്ലപ്പെട്ടത് യുഎസ് 58 കോടി തലയ്ക്ക് വിലയിട്ട ഹി​സ്ബു​ള്ള ക​മാ​ൻഡ​ർ, ഇ​സ്രയേൽ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 3 മരണം

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056) 

click me!