53 ശതമാനം രോഗമുക്തരായി, രോഗികളുടെ എണ്ണം ഇരട്ടിക്കുന്ന ദിവസദൈര്‍ഘ്യം വർധിച്ചു; നില മെച്ചപ്പെടുത്തി മഹാരാഷ്ട്ര

By Web Team  |  First Published Jun 1, 2020, 8:04 PM IST

ഇന്ത്യയിൽ ഏറ്റവുമധികം കൊവിഡ് രോഗികളുള്ള സംസ്ഥാനമാണെങ്കിലും പ്രതിരോധപ്രവർത്തനങ്ങളിൽ നിലമെച്ചപ്പെടുത്തുകയാണ് മഹാരാഷ്ട്ര. ആകെ രോഗികളുടെ 53 ശതമാവും സംസ്ഥാനത്ത് രോഗ മുക്തരായി. 


മുംബൈ: ഇന്ത്യയിൽ ഏറ്റവുമധികം കൊവിഡ് രോഗികളുള്ള സംസ്ഥാനമാണെങ്കിലും പ്രതിരോധപ്രവർത്തനങ്ങളിൽ നിലമെച്ചപ്പെടുത്തുകയാണ് മഹാരാഷ്ട്ര. ആകെ രോഗികളുടെ 53 ശതമാവും സംസ്ഥാനത്ത് രോഗ മുക്തരായി. രോഗികളുടെ എണ്ണം ഇരട്ടിക്കാനെടുക്കുന്ന ദിവസവും വർധിച്ചു. സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച 67655 പേരിൽ 36031പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

മരണസംഖ്യ 2000 കടന്നെങ്കിലും  പകുതി പേരും രോഗമുക്തരായി. സർക്കാരിന്‍റെ ഔദ്യോഗിക കണക്ക് പ്രകാരം ഇതിൽ തന്നെ 10 ശതമാനം പേർക്ക് മാത്രമാണ് കാര്യമായ രോഗ ലക്ഷണങ്ങളുള്ളത്. രോഗം ഇരട്ടിയാകുന്നതി് നിലവിൽ 17 ദിവസം കൂടുംമ്പോഴാണ്. 11ൽ നിന്ന് ഒരാഴ്ച കൊണ്ടാണ് 17ലേക്ക് എത്തിയത്. കഴിഞ്ഞ ആഴ്ച 8000 പേർ വരെ  ഒരു ദിവസം രോഗം മുക്തി നേടി ഞെട്ടിക്കുകയും ചെയ്തു.

Latest Videos

.3.37 ആണ് സംസ്ഥാനത്തെ മരണനിരക്ക് ഇത് ദേശീയ ശരാശരിയിലേക്ക് താഴുമെന്ന സൂചന നൽകിയിരുന്നെങ്കിലും കഴിഞ്ഞ ആഴ്ച 100ലേറെ പേർ തുടർച്ചയായ ദിവസങ്ങളിൽ മരിച്ചത് ആശങ്കയാണ്. ഇന്നലെ 24 മണിക്കൂറിനിടെ 93 പൊലിസുകാർക്ക് കൂടി സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 1514 പൊലിസുകാർ രോഗബാധിതരാവുകയും 27 പേർ മരിക്കുകയും ചെയ്തെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു.  

അതേസമയം വീണ്ടുമൊരു തുടക്കമെന്ന പേരിൽ തീവ്രബാധിതമേഖലകളിലൊഴികെ സർക്കാർ ചില ഇളവുകളും സംസ്ഥാനത്ത് പ്രഖ്യാപിച്ചിട്ടുണ്ട്.  നാല് ദിവസമായി വെന്‍റിലേറ്ററിന്‍റെ സഹായത്തോടെ കഴിഞ്ഞിരുന്ന ബോളിവുഡ് സംഗീതഞ്ജൻ വാജിദ് ഖാൻ ഇന്നലെ രാത്രിയാണ് മരിച്ചത്. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെയാണ് കൊവിഡ് ബാധിതനായത്. വൃക്കയിലുണ്ടായ അണുബാധയാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു. സഹോദരൻ സാജിദ് ഖാനൊപ്പം നിരവധി ഹിറ്റ് ഗാനങ്ങൾക്ക് സൃഷ്ടിച്ച പ്രതിഭയാണ് വിടവാങ്ങിയത്. 

click me!