ഇന്ത്യയുടെ 51-ാമത് ചീഫ് ജസ്റ്റിസ്; സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന ചുമതലയേറ്റു

By Web Team  |  First Published Nov 11, 2024, 1:05 PM IST

സുപ്രീം കോടതി ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്നയെ ശുപാർശ ചെയ്തത് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ആയിരുന്നു. 


ദില്ലി: ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു. ഇന്ത്യയുടെ 51-ആമത് ചീഫ് ജസ്റ്റിസിന് രാഷ്ട്രപതി സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിൽ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും പങ്കെടുത്തു. സുപ്രീം കോടതി ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്നയെ ശുപാർശ ചെയ്തത് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ആയിരുന്നു. ശുപാർശ കേന്ദ്ര നിയമ മന്ത്രാലയത്തിന് കൈമാറി അംഗീകാരം ലഭിച്ചതിന് ശേഷമാണ് ജസ്റ്റിസ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്.

2025 മെയ് 13വരെ അദ്ദേഹം പദവിയില്‍ തുടരും. 2005 ജൂണില്‍ ദില്ലി ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി നിയമിതനായ അദ്ദേഹം, 2006ല്‍ ഹൈക്കോടതിയില്‍ സ്ഥിരം ജഡ്ജിയായി. 2019 ജനുവരിയിലാണ് സഞ്ജീവ് ഖന്നയെ സുപ്രീംകോടതി ജഡ്ജിയായി ഉയര്‍ത്തുന്നത്. സെന്റ് സ്റ്റീഫന്‍സ് കോളജില്‍ നിന്ന് ബിരുദം നേടിയ സഞ്ജീവ് ഖന്ന ദില്ലി യൂണിവേഴ്‌സിറ്റി കാംപസ് ലോ സെന്ററില്‍ നിന്നാണ് നിയമബിരുദം കരസ്ഥമാക്കിയത്. 1983-ലാണ് ജസ്റ്റിസ് ഖന്ന അഭിഭാഷകനായി എൻറോൾ ചെയ്തത്. 

Latest Videos

undefined

ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്യും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!