'2024 ൽ ഓർഡർ ചെയ്ത പിസകൾ നിരത്തിയാൽ മുംബൈ മുതൽ ന്യൂയോർക്ക് വരെയെത്തും' ; സൊമാറ്റോയുടെ കണക്കുകൾ ഇങ്ങനെ

By Sangeetha KS  |  First Published Jan 4, 2025, 3:43 PM IST

2024 ലും ബിരിയാണി തന്നെയാണ് ഏറ്റവും കൂടുതൽ ആളുകൾ സൊമാറ്റോയിൽ നിന്ന് വാങ്ങിയിട്ടുള്ളത്. ഓരോ സെക്കൻഡിലും ശരാശരി 3 ഓർഡറുകൾ എന്ന കണക്കിൽ 9 കോടി ഇന്ത്യക്കാരാണ് ബിരിയാണി കഴിച്ചത്.


ദില്ലി: 2024 ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതലായി ഓർഡർ ചെയ്ത ഭക്ഷണത്തെപ്പറ്റി വളരെ രസകരമായ ഒരു റിപ്പോർട്ട് പുറത്തു വിട്ടിരിക്കുകയാണ്  സൊമാറ്റോ. 4,940 ഉപയോക്താക്കൾ “girlfriend” അഥവാ കാമുകിയ്ക്കും, 40 പേർ "ദുൽഹൻ" അഥവാ ഭാര്യയ്ക്കും വേണ്ടി തിരച്ചിൽ നടത്തിയെന്നാണ് റിപ്പോർട്ട്. 

ദില്ലിയിൽ നിന്നാണ് ഇന്ത്യയിൽ ഏറ്റവും  കൂടുതൽ ഓഡറുകൾ സൊമാറ്റോയക്ക് ലഭിച്ചത്. 12.4 കോടി ഓർഡറുകൾ ലഭിച്ചു എന്നാണ് കണക്ക്. ഉത്തർപ്രദേശ്, രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളെല്ലാം കൂടിച്ചേർന്ന് 10.5 കോടി ഓർഡറുകൾ ചെയ്തു. അതേ സമയം സൊമാറ്റോയ്ക്ക് മുംബൈയേക്കാൾ കൂടുതൽ ഓർഡറുകൾ ബെംഗളൂരുവിൽ നിന്നാണ് ലഭിച്ചത്. 

Latest Videos

2024 ലും ബിരിയാണി തന്നെയാണ് ഏറ്റവും കൂടുതൽ ആളുകൾ സൊമാറ്റോയിൽ നിന്ന് വാങ്ങിയിട്ടുള്ളത്. ഓരോ സെക്കൻഡിലും ശരാശരി 3 ഓർഡറുകൾ എന്ന കണക്കിൽ 9 കോടി ഇന്ത്യക്കാരാണ് ബിരിയാണി കഴിച്ചത്. 5.8 കോടി ഓർഡറുകളുമായി പിസ്സ രണ്ടാം സ്ഥാനത്തു തന്നെയുണ്ട്. 2024 ൽ ഓർഡർ ചെയ്തു തീർത്ത പിസകൾ മുംബൈ മുതൽ നിരത്തി വച്ചാൽ അത് ന്യൂയോർക്ക് വരെ എത്തുമെന്നാണ് സൊമാറ്റോ പറയുന്നത്. 77.7 ലക്ഷം ചായ, 74.3 ലക്ഷം കാപ്പി എന്നിവയും സൊമാറ്റോ വഴി 2024 ൽ വിറ്റു പോയി. 

പത്ത് മിനിറ്റിനുള്ളില്‍ ആംബുലന്‍സ് വീട്ടിലെത്തും; പുതിയ സേവനവുമായി ബ്ലിങ്കിറ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!