ജനൽ തുറക്കാൻ സാധിക്കാതെ വന്നതോടെ 45കാരൻ ഡോർ തുറന്നതിന് പിന്നാലെ ബാലൻസ് തെറ്റി റോഡിലേക്ക് വീണാണ് അപകടമുണ്ടായത്
ലക്നൌ: ഓടുന്ന ബസിൽ നിന്ന് മുറുക്കാൻ തുപ്പാനുള്ള ശ്രമത്തിനിടെ 45കാരന് ദാരുണാന്ത്യം. ഉത്തർ പ്രദേശ് റോഡ് വേയ്സിന്റെ എസി ബസിൽ നിന്ന് മുറുക്കാൻ തുപ്പാൻ ശ്രമിച്ചതിന് പിന്നാലെ ശനിയാഴ്ച രാവിലെയാണ് സംഭവം. റാം ജിയാവൻ എന്ന 45കാരനൊണ് ദാരുണാന്ത്യമുണ്ടായത്. ഭാര്യ സാവിത്രിക്കൊപ്പം അസംഗഡിലേക്ക് പോവുകയായിരുന്നു ഇയാൾ.
പൂർവ്വാഞ്ചൽ എക്സ്പ്രസ്വേയിൽ വച്ചാണ് അപകടമുണ്ടായത്. ലക്നൌവ്വിൽ നിന്ന് അസംഗഡിലേക്ക് പോവുകയായിരുന്ന എസി ബസിലാണ് സംഭവം. ബാൽദിരൈ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബിഹി ഗ്രാമത്തിന് സമീപത്ത് എത്തിയപ്പോളാണ് 45കാരൻ മുറുക്കാൻ തുപ്പാനായി ബസിന്റെ ഡോർ തുറന്നത്. ഓടുന്ന ബസിന്റെ ഡോർ തുറന്നതിന് പിന്നാലെ ബാലൻസ് നഷ്ടമായ ഇയാൾ റോഡിലേക്ക് വീണാണ് മരണം സംഭവിച്ചത്.
undefined
യാത്രക്കാരൻ നിലത്ത് വീണതിന് തൊട്ട് പിന്നാലെ തന്നെ ബസ് നിർത്തി ജീവനക്കാർ വിവരം പൊലീസിനെ അറിയിച്ചു. സംഭവം നടന്നതിന് പരിസരത്തുണ്ടായിരുന്ന പൊലീസ് പട്രോളിംഗ് വാഹനത്തിൽ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലക്നൌവ്വിലെ ചിൻഹാട്ട് സ്വദേശിയാണ് മരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് നൽകുമെന്ന് പൊലീസ് വിശദമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം