ദില്ലി എയിംസിലെ 37 ഡോക്ടര്‍മാര്‍ക്ക് കൊവിഡ്

By Web Team  |  First Published Apr 9, 2021, 5:39 PM IST

നേരിയ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച 32 പേര്‍ ഹോം ക്വാറന്റൈനിലും അഞ്ച് പേര്‍ ആശുപത്രിയില്‍ ചികിത്സയിലുമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
 


ദില്ലി: ദില്ലി എയിംസ് ആശുപത്രിയിലെ 37 ഡോക്ടര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വാക്‌സിനേഷന്‍ ലഭിച്ച ഡോക്ടര്‍മാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. നേരിയ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച 32 പേര്‍ ഹോം ക്വാറന്റൈനിലും അഞ്ച് പേര്‍ ആശുപത്രിയില്‍ ചികിത്സയിലുമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് ദില്ലിയില്‍ 24 പേരാണ് മരിച്ചത്. 11,157 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ദില്ലിയിലെ കൊവിഡ് നിരക്ക് ഉയരുകയാണ്.

കൊവിഡ് ഉയരുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്ര, പഞ്ചാബ്, മധ്യപ്രദേശ്, കര്‍ണാടക, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ രാത്രി നിയന്ത്രണമടക്കം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. 

Latest Videos

 

click me!