
ആദിലാബാദ്: സ്റ്റോർ റൂമിന്റെ വാതിൽ പൊളിച്ച് അകത്ത് കയറി, ഉച്ച ഭക്ഷണത്തിനുളള അരിയിലും പാത്രങ്ങളിലും കീടനാശിന് വിതറിയ യുവാവ് അറസ്റ്റിൽ. വീട്ടുകാരോടുള്ള തർക്കത്തിൽ പ്രകോപിതനായ യുവാവാണ് തെലങ്കാനയിലെ സ്കൂളിലെ ഉച്ച ഭക്ഷണത്തിൽ വിഷം കലക്കാൻ ശ്രമിച്ചത്. തെലങ്കാനയിലെ ആദിലാബാദിലെ സർക്കാർ സ്കൂളിലെ ഉച്ച ഭക്ഷണത്തിനുള്ള അരിയിലും സാധനങ്ങളിലും പാത്രങ്ങളിലുമാണ് യുവാവ് കീടനാശിനി വിതറിയത്.
രാവിലെ സ്കൂളിലെത്തിയെ അധ്യാപകരാണ് സ്റ്റോർ മുറിയുടെ വാതിൽ തുറന്ന് കിടക്കുന്നത് ശ്രദ്ധിക്കുന്നത്. അരിചാക്കിലും പാത്രങ്ങളിലുമെല്ലാം വെളുത്ത നിറത്തിലുള്ള പൊടി കിടക്കുന്നത് കണ്ട് സംശയം തോന്നിയ അധ്യാപകർ വിവരം പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. പൊലീസ് പരിശോധനയിലാണ് വെളുത്ത പൊടി മാരക കീടനാശിനി ആണെന്ന് വ്യക്തമാവുന്നത്. സ്കൂൾ പരിസരത്ത് നിന്ന് പൊലീസ് ഒഴിഞ്ഞ കീടനാശിനി ബോട്ടിലും കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സ്കൂളിലേയും സമീപ മേഖലകളിലേയും സിസിടിവി ദൃശ്യം അടക്കമുള്ളവ പൊലീസ് പരിഷോധിച്ചത്.
ഇതിലാണ് 27കാരനായ യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. സ്വയം കിസ്റ്റു എന്ന യുവാവിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാളെ ചോദ്യം ചെയ്തതിലാണ് കഞ്ഞിപ്പുരയിൽ കയറിയത് ഇയാൾ തന്നെയാണെന്ന് വ്യക്തമായത്. തൊഴിൽ രഹിതനായ ഇയാൾ വീട്ടുകാരുമായി ഉണ്ടായ തർക്കത്തിൽ പ്രകോപിതനായാണ് അതിക്രമം ചെയ്തതെന്നാണ് ലഭ്യമാകുന്ന വിവരം.
സഹോദരന്റെ വീട്ടിൽ നിന്നാണ് ഇയാൾ കീടനാശിനി മോഷ്ടിച്ചത്. ഇതിന് പിന്നാലെ സ്കൂളിലെ കഞ്ഞിപ്പുരയിൽ അതിക്രമിച്ച് കടക്കുകയായിരുന്നു. ജോലിയില്ലാത്തിനേ ചൊല്ലി വീട്ടുകാരുമായി 27കാരൻ വാക്കേറ്റമുണ്ടാവുന്നത് പതിവായിരുന്നു. ഇതിനിടെ ദേഷ്യം നിയന്ത്രിക്കാനാവാതെ വന്നപ്പോഴാണ് അക്രമം ചെയ്തതെന്നാണ് ഇയാളുടെ വാദം. സംഭവത്തിൽ വിദ്യാർത്ഥികൾ അടക്കം ആർക്കും പരിക്കില്ല. യുവാവിനെ കുറ്റസമ്മതത്തിന് പിന്നാലെ പൊലീസ് അറസ്റ്റ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam