കൊവിഡ് കാലത്തെ ആത്മീയ ബന്ധം പ്രണയമായി; ആഗ്ര സ്വദേശിയെ വിവാഹം ചെയ്ത് ബ്രിട്ടീഷ് വനിത

By Web Team  |  First Published Nov 7, 2022, 11:08 AM IST

കൊവിഡ് മഹാമാരി സമയത്ത് ആത്മീയ വിഷയങ്ങളിലെ പോഡ്കാസ്റ്റ് മൂലമാണ് ഇരുവരും പരിചയപ്പെടുന്നത്.


കൊവിഡ് കാലത്തെ ആത്മീയ പ്രഭാഷണങ്ങള്‍ പ്രണയത്തിലേക്ക് എത്തിച്ചു.  28കാരനായ ആഗ്ര സ്വദേശിയെ വിവാഹം ചെയ്ത് ബ്രിട്ടീഷുകാരിയായ നഴ്സ്. ഹന്നാ ഹോവിറ്റ് എന്ന 26കാരിയാണ് 28കാരനായ പാലേന്ദ്ര സിംഗിനെ ശനിയാഴ്ച ആഗ്രയില് വച്ച് വിവാഹം ചെയ്തത്. ഏറെക്കാലമായി ഓണ്‍ലൈനിലൂടെ ഡേറ്റിംഗ്  ചെയ്ത ശേഷമാണ് ഇരുവരുടേയും വിവാഹം. മാഞ്ചെസ്റ്റര്‍ സ്വദേശിയാണ് ഹന്ന. നാഗ്ലാ ഗദേ ഗ്രാമത്തിലെ ശിവ് ശക്തി ക്ഷേത്രത്തില്‍ വച്ച് ശനിയാഴ്ചയായിരുന്നു വിവാഹം. വിവാഹത്തിനായി മാഞ്ചെസ്റ്ററില്‍ നിന്ന് ആഗ്രയിലേക്ക് എത്തുകയായിരുന്നു ബ്രിട്ടനില്‍ നഴ്സായ യുവതി.

വിവാഹത്തിന് ശേഷം ഇന്ത്യില്‍ ജീവിക്കാനാണ് ഹന്നയുടെ താല്‍പര്യം. കര്‍ഷക പശ്ചാത്തലമുള്ള പാലേന്ദ്ര സിംഗ് ഒരു സ്വകാര്യ സ്ഥാപനത്തിലെ മാര്‍ക്കറ്റിംഗ് മാനേജരാണ്. വേദാചാര പ്രകാരമായിരുന്നു വിവാഹം നടന്നത്. വിവേകാനന്ദ ഗിരി എന്ന പൂജാരിയാണ് കര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചത്. ആത്മീയതയിലുള്ള പൊതു താല്‍പര്യമാണ് ഇരുവരേയും അടുപ്പിച്ചത്. വിവാഹം ഇരു വീട്ടുകാരുടേയും അനുവാദത്തോടെയാണെന്ന് ഇരുവരും പറയുന്നു. ഹിന്ദി പഠിക്കാനുള്ള ശ്രമത്തിലാണെന്നും ഇന്ത്യന്‍ രീതികളില്‍ ജീവിക്കാനാണ് താല്‍പര്യമെന്നും ഹന്ന ദേശീയ മാധ്യമങ്ങളോട് വ്യക്തമാക്കി. കൊവിഡ് മഹാമാരി സമയത്ത് ആത്മീയ വിഷയങ്ങളിലെ പോഡ്കാസ്റ്റ് മൂലമാണ് ഇരുവരും പരിചയപ്പെടുന്നത്.

Latest Videos

undefined

ഓണ്‍ലൈനിലെ ആശയ സംവാദത്തിലൂടെ പരിചയം താല്‍പര്യത്തിലേക്കും പിന്നീടെ പ്രണയത്തിലേക്കും വഴിമാറിയെന്നാണ് വധുവരന്മാര്‍ വ്യക്തമാക്കുന്നത്. വിവാഹത്തിന് സമ്മതം ചോദിച്ച ശേഷം രണ്ട് വര്‍ഷം ഇരുവരും ഓണ്‍ലൈന്‍ ഡേറ്റിംഗിലായിരുന്നു. ഹന്നയെ മരുമകളായി ലഭിച്ചതില്‍ സന്തോഷമെന്നാണ്  പാലേന്ദ്ര സിംഗിന്‍റെ അമ്മ സുഭദ്രാ ദേവി പറയുന്നു.  ഹിന്ദി അറിയില്ലെങ്കിലും തങ്ങളുടെ വികാരങ്ങള്‍ ഹന്നയ്ക്ക് മനസിലാകുമെന്നാണ് സുഭദ്രാ ദേവി വിശദമാക്കുന്നത്.

28 കാരനായ പുരുഷ സുഹൃത്തിനെ വിവാഹം ചെയ്യാനായി പാകിസ്ഥാനിലേക്ക് പറന്നെത്തി 83കാരിയായ പോളിഷ് വനിതയെക്കുറിച്ചുള്ള വിവരങ്ങള്‍ വന്നതിന് പിന്നാലെയാണ് ഹന്നയുടെ വിവാഹ വാര്‍ത്ത പുറത്ത് വരുന്നത്. ഓട്ടോ മെക്കാനിക്കായ ഹാഫിസ് മുഹമ്മദ് നദീം എന്ന 28കാരനെ വിവാഹം ചെയ്യാനായി ബ്രോമ എന്ന പോളണ്ട് സ്വദേശിയായ വനിതയാണ് പാകിസ്ഥാനിലെ ഹഫീസാബാദിലെത്തിയത്. ആറ് വര്‍ഷം മുന്‍പുള്ള പരിചയമാണ് പിന്നീട് ഇരുവരും തമ്മിലുള്ള പ്രണയം ബന്ധത്തിലേക്ക് എത്തിയത്. ഇരു വീട്ടുകാരുടേയും സമ്മതത്തിനായി ഇത്രയും കാലം ഇരുവരും കാത്തിരിക്കുകയായിരുന്നു
 

click me!