തിരുച്ചിറപ്പള്ളിയിൽ വൈദ്യുതപോസ്റ്റിൽ നിന്ന് ഷോക്കേറ്റ് വൈദ്യുതി വകുപ്പിലെ രണ്ട് ജീവനക്കാർക്ക് ദാരുണാന്ത്യം.
ചെന്നൈ: തിരുച്ചിറപ്പള്ളിയിൽ വൈദ്യുതപോസ്റ്റിൽ നിന്ന് ഷോക്കേറ്റ് വൈദ്യുതി വകുപ്പിലെ രണ്ട് ജീവനക്കാർക്ക് ദാരുണാന്ത്യം. അറ്റകുറ്റപ്പണിക്കിടെയാണ് ഷോക്കേറ്റ് മണൈപ്പാറൈ സ്വദേിശികളായ മാണിക്കം, കലൈമാണി എന്നിവർക്കാണ് ദാരുണാന്ത്യം. തിരുച്ചിറപ്പള്ളി ഒലയൂരിലാണ് സംഭവം. ഇന്ന് രാവിലെ അറ്റകുറ്റപ്പണിക്കായി എത്തിയതായിരുന്നു ഇവർ. കരാർ ജീവനക്കാരാണ് ഇവര്‍.
ഇവർ പോസ്റ്റിലുണ്ട് എന്നറിയാതെ ലൈൻ ഓണാക്കിയതാണ് ദുരന്തത്തിന് കാരണമെന്നാണ് പുറത്തുവരുന്ന വിവരം. സ്ഥലത്തെത്തിയ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചു. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് വൈദ്യുതി വകുപ്പ അറിയിച്ചിട്ടുണ്ട്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് വൻപ്രതിഷേധമാണ് ഉയരുന്നത്. ഉത്തരവാദിത്വ രഹിതമായി ഇത്തരം ജോലികൾ കൈകാര്യം ചെയ്യുന്നതിനെതിരെ സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധമുയരുന്നുണ്ട്.