എല്‍എന്‍ജെപി ആശുപത്രിയിലെ മെഡിസിന്‍ ബ്ലോക്കില്‍ വെച്ചായിരുന്നു സംഭവം. ആശുപത്രിയില്‍ അഡ്‍മിറ്റായിരുന്ന ബന്ധുവിന്റെ കൂട്ടിരിപ്പുകാരിയിയിരുന്ന പെണ്‍കുട്ടിയാണ് പരാതി നല്‍കിയത്.
ന്യൂഡല്‍ഹി: ആശുപത്രിയില്‍ രോഗിയുടെ കൂട്ടിരിപ്പുകാരിയായി എത്തിയ 19 വയസുകാരിക്ക് നേരെ അര്‍ദ്ധരാത്രി പീഡന ശ്രമം. ഡല്‍ഹിയിലെ എല്‍എന്‍ജെപി ആശുപത്രിയിലാണ് സംഭവം. മറ്റൊരു രോഗിയുടെ ഒപ്പമെത്തിയ 40 വയസുകാരനെ അറസ്റ്റ് ചെയ്തതായി ഡല്‍ഹി പൊലീസ് അറിയിച്ചു. അന്വേഷണം തുടരുകയാണ്.
എല്‍എന്‍ജെപി ആശുപത്രിയിലെ മെഡിസിന്‍ ബ്ലോക്കില്‍ വെച്ചായിരുന്നു സംഭവം. ആശുപത്രിയില്‍ അഡ്‍മിറ്റായിരുന്ന ബന്ധുവിന്റെ കൂട്ടിരിപ്പുകാരിയിയിരുന്ന പെണ്‍കുട്ടിയാണ് പരാതി നല്‍കിയത്. ജൂലൈ 20ന് പുലര്‍ച്ചെ രണ്ട് മണിയോടെ ആശുപത്രി കെട്ടിടത്തിന്റെ താഴേ നിലയിലേക്ക് പോയ പെണ്‍കുട്ടിയെ ഒരാള്‍ പിന്തുടരുകയും ഇവര്‍ തിരികെ വന്നപ്പോള്‍ വഴിയില്‍ തടഞ്ഞു നിര്‍ത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.
undefined
പെണ്‍കുട്ടിയുടെ പരാതിയിന്മേല്‍ അന്വേഷണം നടത്തിയ പൊലീസ് 40 വയസുകാരനെ അറസ്റ്റ് ചെയ്തു. രോഗിയായി ചികിത്സയിലിരുന്ന സ്വന്തം അമ്മയ്ക്ക് സഹായത്തിന് ആശുപത്രിയില്‍ എത്തിയതായിരുന്നു ഇയാള്‍. ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് പ്രതിയുടെ അമ്മയും ഇതേ ബ്ലോക്കില്‍ തന്നെ ചികിത്സയിലായിരുന്നു. സ്വകാര്യ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്യുന്നയാളാണ് പ്രതിയെന്നും പൊലീസ് അറിയിച്ചു. കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.
Read also: ഭർത്താവിന്‍റെ മുന്നിൽ വച്ച് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി; ഗർഭിണിയായിരുന്ന യുവതി മരിച്ചു