റിപ്പബ്ലിക് ദിന പരേഡ് : 15 സംസ്ഥാനങ്ങളുടെ ഫ്ലോട്ടുകള്‍ക്ക് അവതരണാനുമതി, കേരളം നിര്‍ദേശം സമര്‍പ്പിച്ചില്ല

By Web Team  |  First Published Dec 22, 2024, 3:25 PM IST

തെക്കേ ഇന്ത്യയില്‍ നിന്ന് ആന്ധ്രയും കര്‍ണ്ണാടകയും ഗോവയും പട്ടികയിലുണ്ട്. കേരളം ഇത്തവണ നിര്‍ദ്ദേശം സമര്‍പ്പിച്ചിരുന്നില്ല. 2023ല്‍ 'നാരിശക്തി' പ്രമേയമാക്കിയ ഫ്ലോട്ടാണ് ഏറ്റവുമൊടുവില്‍ കേരളം അവതരിപ്പിച്ചത്. 


ദില്ലി: ജനുവരി 26 ന് റിപ്പബ്ളിക് ദിന പരേഡിന് 15 സംസ്ഥാനങ്ങളുടെ നിശ്ചല ദൃശ്യങ്ങള്‍ക്ക് ഇക്കുറി അവതരണാനുമതി നല്‍കി കേന്ദ്രം. ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ബിഹാര്‍, പഞ്ചാബ്, പശ്ചിമബംഗാള്‍, ത്രിപുര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കും, ചണ്ഡിഗഡ്, ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലിയടക്കം കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമാണ് അനുമതിയുള്ളത്. തെക്കേ ഇന്ത്യയില്‍ നിന്ന് ആന്ധ്രയും കര്‍ണ്ണാടകയും ഗോവയും പട്ടികയിലുണ്ട്. കേരളം ഇത്തവണ നിര്‍ദ്ദേശം സമര്‍പ്പിച്ചിരുന്നില്ല. 2023ല്‍ 'നാരിശക്തി' പ്രമേയമാക്കിയ ഫ്ലോട്ടാണ് ഏറ്റവുമൊടുവില്‍ കേരളം അവതരിപ്പിച്ചത്. 

അതേ സമയം ദില്ലി സര്‍ക്കാര്‍ നിര്‍ദേശിച്ച നിശ്ചല ദൃശ്യങ്ങളുടെ നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ തള്ളി.  ദില്ലിയിലെ ജനങ്ങളോടുള്ള കേന്ദ്രസര്‍ക്കാരിന്‍റെ  ദേഷ്യമാണ്  അനുമതി നല്‍കാത്തതിന് പിന്നിലെന്ന് മുന്‍മുഖ്യമന്ത്രിയും എഎപിയുടെ തലവനുമായ അരവിന്ദ് കെജരിവാള്‍  പ്രതികരിച്ചു.

Latest Videos

undefined

ദില്ലിയിലെ കര്‍ത്തവ്യപഥിലാണ് വര്‍ണാഭമായ റിപ്പബ്ളിക് ദിന പരേഡ് നടക്കാറുള്ളത്. സാധാരണ 15 മുതല്‍ 18 വരെ ഫ്ലോട്ടുകള്‍ക്കാണ് അനുമതി നല്‍കാറുള്ളത്. ഇത്തവണ 15 ല്‍ത്തന്നെ നിലനിര്‍ത്തുകയാണ് ചെയ്തിട്ടുളളത്.  2023ല്‍ 'നാരിശക്തി' പ്രമേയമാക്കിയ ഫ്ലോട്ടില്‍ അംഗത്വം നേടുക വഴി കേരളത്തിന് ഇനി 2026 ലാണ് പ്രാതിനിഥ്യം ലഭിക്കുക. ടേണ്‍ അനുസരിച്ചാണ് റിപ്പബ്ളിക് ദിന പരേഡിന്റെ ഫ്ലോട്ടില്‍ സംസ്ഥാനങ്ങള്‍ക്ക് പങ്കെടുക്കാനാകുക. 

എലൈറ്റ് രാജ്യങ്ങളുടെ പട്ടികയില്‍ ഇടംപിടിക്കാന്‍ ഇന്ത്യ; 'സ്‌പാഡെക്സ്' ഡോക്കിംഗ് പരീക്ഷണത്തിന് ഐഎസ്ആര്‍ഒ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!