പ്രതിരോധ നടപടികള്‍ ശക്തമാക്കുമ്പോഴും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യമാണ് ദില്ലിയിലുള്ളത്.
ദില്ലി: ദില്ലി ലഫ്റ്റനന്റ് ഗവർണര്‍ അനിൽ ബൈജാന്‍റെ ഓഫീസിലെ 13 ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ലഫ്റ്റനന്റ് ഗവർണറുടെ ഓഫീസ് ഇക്കാര്യം സ്ഥിരീകരിച്ചു. ഓഫീസിലെ മറ്റെല്ലാ ജീവനക്കാരും നിരീക്ഷണത്തിൽ പോയി. ദില്ലിയിൽ കൊവിഡ് കേസുകൾ ഇരുപതിനായിരം കടന്നിട്ടുണ്ട്. പ്രതിരോധ നടപടികള്‍ ശക്തമാക്കുമ്പോഴും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യമാണ് ദില്ലിയിലുള്ളത്. കൊവിഡ് രോഗികളുടെ എണ്ണമുയരുന്ന പശ്ചാത്തലത്തില്‍ ഒരാഴ്ചത്തേക്ക് ദില്ലി അതിര്‍ത്തികള്‍ അടച്ചു.
13 persons have tested positive for at Delhi Lieutenant Governor Anil Baijal's Office: Lieutenant Governor Office
— ANI (@ANI)രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ടു ലക്ഷത്തിലേക്ക്; 24 മണിക്കൂറിൽ 204 മരണം
ആശുപത്രികള്‍ നിറയുന്ന സാഹചര്യം ഒഴിവാക്കാനാണ് നടപടിയെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ വിശദീകരണം. അതേസമയം ലോക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി വ്യവസായ ശാലകളും മാര്‍ക്കറ്റുകളും തുറക്കാൻ സര്‍ക്കാര്‍ അനുമതി നല്‍കി. അതോടൊ ബാര്‍ബര്‍ ഷോപ്പുകളും സലൂണുകളും തുറക്കാനും അനുമതി നൽകിയിട്ടുണ്ട്.