ആന്ധ്രയിൽ ഓക്സിജൻ കിട്ടാതെ 11 രോഗികൾ മരിച്ചു; അപകടം തിരുപ്പതിയിലെ സർക്കാർ ആശുപത്രിയിൽ

By Web Team  |  First Published May 11, 2021, 7:27 AM IST

ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്ന രോ​ഗികളാണ് മരിച്ചത്. ഓക്സിജൻ സിലിണ്ടറുകൾ നിറയ്ക്കുന്നതിൽ അഞ്ച് മിനിറ്റ് താമസം നേരിട്ടതാണ് ദുരന്തത്തിൽ കലാശിച്ചത്. 


തിരുപ്പതി: ആന്ധ്രാപ്രദേശിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 11 കൊവിഡ് രോ​ഗികൾക്ക് ഓക്സിജൻ കിട്ടാത്തതിനെത്തുടർന്ന് ദാരുണാന്ത്യം. തിരുപ്പതിയിലെ സർക്കാർ ആശുപത്രിയിലാണ് അപകടമുണ്ടായത്. 

ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്ന രോ​ഗികളാണ് മരിച്ചത്. ഓക്സിജൻ സിലിണ്ടറുകൾ നിറയ്ക്കുന്നതിൽ അഞ്ച് മിനിറ്റ് താമസം നേരിട്ടതാണ് ദുരന്തത്തിൽ കലാശിച്ചത്. ഇവിടെ ഐസിയുവിൽ മാത്രം 700 കൊവിഡ് രോ​ഗികളാണ് ചികിത്സയിലുള്ളത്. ജനറൽ വാർഡുകളിൽ 300 രോ​ഗികളും ചികിത്സയിലുണ്ട്. 

Latest Videos

undefined

ദുരന്തത്തിൽ മുഖ്യമന്ത്രി വൈ എസ് ജ​ഗൻമോഹൻ റെഡ്ഡി അനുശോചനം രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതലെടുക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!