കൊവഡിനെ തുടർന്ന് ജൂലൈ 13നാണ് കുര്‍ണൂലിലെ സർക്കാർ ജനറൽ ആശുപത്രിയിൽ മോഹനമ്മയെ പ്രവേശിപ്പിച്ചത്. പിന്നാലെ രണ്ട് ദിവസം മുമ്പ് ഇവർ രോഗമുക്തയാവുകയും ഡിസ്ചാർജ് ചെയ്യുകയുമായിരുന്നു.
അമരാവതി: കൊറോണ വൈറസ് എന്ന മഹാമാരിയെ ചെറുത്ത് തോൽപ്പിക്കാനുള്ള ശ്രമത്തിലാണ് ലോകമെമ്പാടുമുള്ള ജനത. ദിനം പ്രതി കൊവിഡ് കേസുകൾ വർദ്ധിക്കുന്നതിനിടെ ചില ശുഭവാർത്തകളും പുറത്തുവരുന്നുണ്ട്. കൊവിഡ് ഏറ്റവും കുടുതൽ ബാധിക്കുന്നത് വൃദ്ധരെയാണ്. എന്നാൽ, നിരവധി വയോജനങ്ങളും കൊവിഡിനെ മറികടന്ന് ജീവിതത്തിലേക്ക് വരുന്നുണ്ട്. അത്തരത്തിൽ തിരിച്ചെത്തിയിരിക്കുകയാണ് 105 വയസുള്ള വയോധിക.
ആന്ധ്രാപ്രദേശിലെ കുര്‍ണൂലിലെ ബി മോഹനമ്മയാണ് പ്രായാധിക്യത്തിലും മഹാമാരിയെ അതിജീവിച്ച് വിസ്മയമായത.“വളരെയധികം ആത്മവിശ്വാസം, ശരിയായ ഭക്ഷണക്രമം, മരുന്ന്, പതിവ് യോഗ എന്നിവയിലൂടെ കൊവിഡിനെ തോൽപ്പിക്കാനാകും“ മോഹനമ്മ പറയുന്നു.
undefined
കൊവഡിനെ തുടർന്ന് ജൂലൈ 13നാണ് കുര്‍ണൂലിലെ സർക്കാർ ജനറൽ ആശുപത്രിയിൽ മോഹനമ്മയെ പ്രവേശിപ്പിച്ചത്. പിന്നാലെ രണ്ട് ദിവസം മുമ്പ് ഇവർ രോഗമുക്തയാവുകയും ഡിസ്ചാർജ് ചെയ്യുകയുമായിരുന്നു. മക്കളിൽ ഒരാളുടെ വീട്ടിലാണ് മോഹനമ്മ താമസിക്കുന്നത്. 26 പേരക്കുട്ടികളും 18 കൊച്ചുമക്കളും ഉണ്ട് ഈ വൃദ്ധയ്ക്ക്.
“സമയബന്ധിതമായ മരുന്നുകളും അവരുടെ ശീലങ്ങളായ ധ്യാനം, ഭക്ഷണരീതി എന്നിവയും മോഹനമ്മയെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ സഹായകരമായി. അവർ ഭയപ്പെടാതെ ആശുപത്രി ജീവനക്കാരുമായി സഹകരിച്ചു” ജിജിഎച്ച് സൂപ്രണ്ട് ഡോ ജി നരേന്ദ്രനാഥ് റെഡ്ഡി പറഞ്ഞതായി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.