പോരാട്ടത്തില്‍ തോറ്റത് കൊവിഡ്; പുഞ്ചിരിയോടെ ആശുപത്രി വിട്ട് ദമ്പതികള്‍, പ്രായം 105,95

By Web Team  |  First Published Apr 29, 2021, 2:46 PM IST

ലാതുറിലെ ദേശ്മുഖ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഇരുവരും രോഗമുക്തി നേടിയത്. മാര്‍ച്ച് 25നാണ് ഇരുവരേയും ഇവിടെ അഡ്മിറ്റ് ചെയ്തത്.


ലാതുര്‍: കൊവിഡിനെതിരായ പോരാട്ടം ജയിച്ച് 105കാരനും 95 കാരിയും. മഹാരാഷ്ട്രയിലെ ലാതുറിലാണ് നൂറ്റിയഞ്ച് വയസുകാരനും ഭാര്യയും കൊവിഡ് മുക്തരായത്. ദേനു ഉമാജി ചവന്‍ ഭാര്യ മോട്ടാഭായ് ദേനു ചവന്‍ എന്നിവരാണ് പത്ത് ദിവസത്തെ ആശുപത്രിവാസത്തിന് ശേഷം കൊവിഡ് മുക്തരായി വീട്ടിലേക്ക് മടങ്ങിയത്.

ലാതുറിലെ ദേശ്മുഖ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഇരുവരും രോഗമുക്തി നേടിയത്. മാര്‍ച്ച് 25നാണ് ഇരുവരേയും ഇവിടെ അഡ്മിറ്റ് ചെയ്തത്. പനിയും ശ്വസിക്കാനുള്ള ബുദ്ധിമുട്ടും നേരിട്ടതിനേത്തുടര്‍ന്നായിരുന്നു ഇത്. ഓക്സിജന്‍ നല്‍കി ആന്‍റി വൈറല്‍ മരുന്നും കൃത്യസമയത്ത് നല്‍കിയതാണ് വൃദ്ധ ദമ്പതികളെ കൊവിഡില്‍ നിന്ന് രക്ഷിച്ചത്. കൊവിഡിന്‍റെ രണ്ടാം തരംഗം ഏറ്റവും രൂക്ഷമായി ബാധിച്ച സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര. 

Latest Videos

undefined

 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!