നല്ല രീതിയില്‍ മടക്കി റോഡില്‍ കിടക്കുന്ന നൂറ് രൂപ നോട്ടാണ് വീഡിയോയില്‍ കാണാൻ സാധിക്കുന്നത്. ഒരാള്‍ അത് എടുക്കുകയും നിവര്‍ത്തുകയും ചെയ്യുന്നുണ്ട്.
ഒരു നൂറ് രൂപ വഴിയില്‍ കിടക്കുന്നത് കണ്ടാൽ പലരും അത് എടുക്കാറുണ്ട്. മനുഷ്യന്മാര്‍ക്കുള്ള ഈ സ്വഭാവം ചൂഷണം പരസ്യം ചെയ്യുന്നതിനായി ഉപയോഗിച്ചാലോ. അത്തരമൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചകളിലൊന്ന്. വഴിയില്‍ കിടക്കുന്ന നൂറ് രൂപ നോട്ട് എടുത്തിട്ട് അത് ഒന്ന് മറിച്ച് നോക്കുമ്പോഴാണ് കാര്യങ്ങള്‍ വ്യക്തമാവുകയുള്ളൂ. ഒരു കഫേയുടെ പരസ്യമാണ് ഒരു വശത്ത് പ്രിന്‍റ് ചെയ്തിരിക്കുന്നത്.
നല്ല രീതിയില്‍ മടക്കി റോഡില്‍ കിടക്കുന്ന നൂറ് രൂപ നോട്ടാണ് വീഡിയോയില്‍ കാണാൻ സാധിക്കുന്നത്. ഒരാള്‍ അത് എടുക്കുകയും നിവര്‍ത്തുകയും ചെയ്യുന്നുണ്ട്. ഇതിന് ശേഷം മറിച്ച് നോക്കുമ്പോഴാണ് കഫേയുടെ പരസ്യം കാണാൻ സാധിക്കുക. നോട്ടീസ് കൊടുത്താല്‍ ഒന്നും ആളുകള്‍ കഫേയെ കുറിച്ച് അറിയില്ലെന്ന് മനസിലാക്കിയാണ് ഇത്തരമൊരു കുതന്ത്രം മെനഞ്ഞിരിക്കുന്നത്. കഫേ മന്ത്രാലയ് എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
രണ്ട് രീതിയിലാണ് ആളുകള്‍ വീഡിയോയോട് പ്രതികരിക്കുന്നത്. ചില മാര്‍ക്കറ്റിംഗ് ബുദ്ധിയെ പ്രശംസിക്കുമ്പോള്‍ ആളുകളെ കബളിപ്പിച്ച് കൊണ്ട് നടത്തുന്ന പരസ്യ രീതിക്കെതിരെ കടുത്ത വിമര്‍ശനവും ഉയരുന്നുണ്ട്. രാജ്യത്തെ കറൻസിയെ ആളുകളെ കബളിപ്പിക്കാനായി ഉപയോഗിച്ചതിന് കഫേക്കെതിരെ നടപടി വേണമെന്നും ആവശ്യമുയരുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം