ഇൻസ്റ്റ​ഗ്രാമിലൂടെ പരിചയം, ഉപയോഗിച്ചത് അമ്മയുടെ ഫോൺ, 10 വയസുകാരി 16കാരന്റെ കൂടെ ഒളിച്ചോടി; സംഭവം ​ഗുജറാത്തിൽ

By Web Desk  |  First Published Jan 4, 2025, 7:45 PM IST

മൂന്ന് സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ഇരുവരും ഒളിച്ചോടാനുള്ള പദ്ധതി തയ്യാറാക്കിയത്. 


അഹമ്മദാബാദ്: 10 വയസ്സുള്ള പെൺകുട്ടി ഇൻസ്റ്റ​ഗ്രാമിൽ പരിചയപ്പെട്ട 16 വയസ്സുള്ള ആൺകുട്ടിയുമായി ഒളിച്ചോടി. പെൺകുട്ടിയുടെ വീട്ടുകാർ പരാതി നൽകിയതോടെ പൊലീസ് നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകൾക്കകം സമീപ ഗ്രാമത്തിൽ നിന്ന് പെൺകുട്ടിയെ കണ്ടെത്തി. ​ഗുജറാത്തിലാണ് സംഭവം. 

ഡിസംബർ 31നാണ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ ധന്സുര ഗ്രാമത്തിലെ വീട്ടിൽ നിന്ന് കാണാതായത്. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് ചൂണ്ടിക്കാട്ടി വീട്ടുകാർ പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും ആൺകുട്ടിയും ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാകുകയും ചെയ്തതായി കണ്ടെത്തുകയായിരുന്നു. ഇവർ മൂന്ന് സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ഒളിച്ചോടാനുള്ള പദ്ധതി തയ്യാറാക്കിയതെന്നും വ്യക്തമായി. 

Latest Videos

പെൺകുട്ടിയുടെ അച്ഛന് സോഷ്യൽ മീഡിയയെക്കുറിച്ച് കാര്യമായി ഒന്നും അറിയില്ല. അതിനാൽ, പെൺകുട്ടി അമ്മയുടെ ഫോണിൽ നിന്നാണ് ഇൻസ്റ്റാഗ്രാം ഉപയോഗിച്ചത്. മറ്റൊരു ഗ്രാമത്തിൽ താമസിക്കുന്ന ആൺകുട്ടിയുമായി പരിചയപ്പെട്ട പെൺകുട്ടി നിരന്തരമായി ഫോണിൽ സംസാരിക്കാറുണ്ടായിരുന്നുവെന്നും പൊലീസ് മനസിലാക്കി. തുടർന്ന് പൊലീസ് പെൺകുട്ടിയെ കണ്ടെത്തി വീട്ടുകാർക്ക് കൈമാറി. പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ കേസ് എടുത്തതായി പൊലീസ് അറിയിച്ചു.

READ MORE: 180 കി.മീ വേഗത്തിൽ ചീറിപ്പാഞ്ഞ് വന്ദേ ഭാരത്, ട്രെയിനിനുള്ളിൽ കുലുക്കമില്ലാതെ നിറഞ്ഞ ഗ്ലാസ്, വീഡിയോ വൈറൽ

click me!