വീട്ടിലേക്ക് ഓടിക്കയറി 10 സ്ത്രീകൾ, പച്ചകറികടക്കാരനെയും വീട്ടുകാരേയും പൊതിരെ തല്ലി; കാരണം നായ കുരച്ചത്!

By Web Desk  |  First Published Jan 7, 2025, 7:44 PM IST

ഇയാളുമായി അയല്‍വാസികൾ കുറേ നാളായി രസ ചേർച്ചയിലല്ല. ഇരു കൂട്ടരും തമ്മിൽ തർക്കങ്ങളുമുണ്ടായിരുന്നു. ഇതിനിടെയാണ് ഞായറാഴ്ച വൈകുന്നേരം പച്ചക്കറി കച്ചവടക്കാരന്‍റെ വളർത്ത് നായയുടെ കുരകേട്ട് അയൽവാസികൾ പ്രകോപിതരായത്.


താനെ: വളർത്ത് നായ കുരച്ചതിൽ പ്രകോപിതരായി ഉടമയേയും കുടുംബത്തേയും വീട് കയറി ആക്രമിച്ച് അയൽവാസികളായ സ്ത്രീകൾ.  മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ കല്യാൺ മേഖലയിലെ അംബിവിലിയിൽ കഴിഞ്ഞ ഞായറാഴ്ചയാണ് പച്ചക്കറിച്ചവടക്കാരനെയും കുടുംബത്തെയും അയൽവാസികൾ വീട്ടിൽ കയറി മർദ്ദിച്ചത്. സംഭവത്തിൽ  10 സ്ത്രീകൾക്കെതിരെ കേസെടുത്തതായി ഖഡക്‌പാഡ  പൊലീസ് അറിയിച്ചു.

പച്ചക്കറിക്കാരന്‍റെ വീട്ടിലെ വളർത്തുനായയുടെ കുര സഹിക്കാനാകില്ലെന്ന് പറഞ്ഞായിരുന്നു ആക്രമണമെന്ന് പൊലീസ് പറഞ്ഞു. ഇയാളുമായി അയല്‍വാസികൾ കുറേ നാളായി രസചേർച്ചയിലല്ല. ഇരു കൂട്ടരും തമ്മിൽ തർക്കങ്ങളുമുണ്ടായിരുന്നു. ഇതിനിടെയാണ് ഞായറാഴ്ച വൈകുന്നേരം പച്ചക്കറി കച്ചവടക്കാരന്‍റെ വളർത്ത് നായയുടെ കുരകേട്ട് അയൽവാസികൾ പ്രകോപിതരായത്. വീട്ടിലേക്ക് ഓടിക്കയറിയ 10 സ്ത്രീകൾ അയൽവാസിയായ യുവാവിനെയും ഭാര്യയേും മകളേയും മർദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

Latest Videos

ഭാര്യയ്ക്ക് ജോലിസ്ഥത്തെ ഒരാളുമായി ബന്ധം; കൊലപ്പെടുത്തി ബെഡ്ബോക്സിനുള്ളിൽ മൃതദേഹം സൂക്ഷിച്ചു

വീട്ടിലെ സാധനങ്ങൾ തല്ലി തകർത്ത സംഘം മോഷണവും നടത്തിയെന്നാണ് പരാതി. വീടിന് നേരെ കല്ലെറിയുകയും മുറ്റത്തെ ചെടിച്ചട്ടികളടക്കം അടിച്ച് തകർക്കുകയും ചെയ്തു. ആക്രമണത്തിന് പിന്നാലെ പച്ചക്കറി വ്യാപാരി പൊലീസിൽ പരാതി നൽകി.  പരാതിയുടെ അടിസ്ഥാനത്തിൽ നിയമവിരുദ്ധമായി സംഘം ചേരൽ, ഭവനഭേദനം, ദുരുദ്ദേശ്യത്തോടെ അതിക്രമിച്ച് കടക്കുക, അക്രമിച്ച് മുറിവേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി 10 സ്ത്രീകൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. 

click me!