അഞ്ച് പുരുഷന്‍മാരും ആറ് സ്ത്രീകളും സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. ഗുജറാത്ത് സ്വദേശികളാണ് മരിച്ചതെന്ന് പൊലീസ്.
ഭാരത്പൂര്‍: രാജസ്ഥാന്‍ ഭാരത്പൂരില്‍ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 11 പേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ 4.30നായിരുന്നു സംഭവം. അപകടത്തില്‍ 12 പേര്‍ക്ക് പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാജസ്ഥാനിലെ പുഷ്‌കറില്‍ നിന്ന് ഉത്തര്‍പ്രദേശിലെ വൃന്ദാവനിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.
ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് ദേശീയപാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന ബസിലേക്ക് അമിതവേഗതയിലെത്തിയ ട്രക്ക് ഇടിച്ച് കയറുകയായിരുന്നെന്ന് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞു. അഞ്ച് പുരുഷന്‍മാരും ആറ് സ്ത്രീകളും സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. മരിച്ചവരിൽ ഗുജറാത്ത് സ്വദേശികളെയാണ് തിരിച്ചറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു.
undefined
ബീഹാറിലെ സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യ വിഷബാധ
ദില്ലി: ബീഹാറില്‍ അന്‍പതോളം വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ. സ്‌കൂളില്‍ നിന്ന് ഉച്ച ഭക്ഷണം കഴിച്ച വിദ്യാര്‍ഥികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റതെന്നാണ് റിപ്പോർട്ടുകൾ. ബീഹാറിലെ സീതാര്‍ മഹി ജില്ലയിലെ പ്രൈമറി സ്‌കൂളിൽ ഇന്നലെയായിരുന്നു സംഭവം. വിദ്യാര്‍ഥികള്‍ക്ക് വയറ് വേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. കുട്ടികളുടെ ആരോഗ്യനില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം, തങ്ങള്‍ക്ക് ലഭിച്ച ഭക്ഷണത്തില്‍ ഓന്തിനെ കണ്ടെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞതായി സദര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. കുട്ടികളുടെ ഛര്‍ദ്ദിയും വയറ് വേദനയും മാറിയതായും നിരീക്ഷണത്തില്‍ തുടരുന്നതായും ഡോക്ടര്‍മാര്‍ അറിയിച്ചു. ഉടൻ തന്നെ ആശുപത്രി വിടാൻ സാധിക്കുമെന്നും ഡോക്ടർമാർ പറഞ്ഞു.
'കേരളത്തിൽ നിപ പരിശോധനക്ക് സംവിധാനം ഉണ്ട്; പക്ഷേ സാങ്കേതികമായി പ്രഖ്യാപിക്കേണ്ടത് പൂനെയിൽ നിന്ന്'