സ്വാതന്ത്യദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി,ആശംസ ട്വിറ്റർ വഴി, വളരെ പ്രത്യേകതയുള്ള ദിനമെന്ന് നരേന്ദ്രമോദി

By Web Team  |  First Published Aug 15, 2022, 6:56 AM IST

വളരെ പ്രത്യേകതയുള്ള ഒരു ദിനമാണ് ഇതെന്ന്  പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു


ദില്ലി: രാജ്യത്തിന് സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ്  പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ നേർന്നത്. വളരെ പ്രത്യേകതയുള്ള ഒരു ദിനമാണ് ഇതെന്ന്  പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 

എഴുപത്തിയാറാം സ്വാതന്ത്ര്യദിനാഘോഷ നിറവിലാണ് രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തും. അതിനു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യും. ചെങ്കോട്ടയിലെ സ്വാതന്ത്രദിനാഘോഷ ചടങ്ങുകളിലേക്ക് എഴായിരം പേരെയാണ് ക്ഷണിച്ചിരിക്കുന്നത്.

Latest Videos

undefined

അങ്കണവാടി ജീവനക്കാര്‍, തെരുവ് കച്ചവടക്കാർ, മോർച്ചറി ജീവനക്കാ‍ർ തുടങ്ങിയവരിലെ തെരഞ്ഞെടുക്കപ്പെട്ടവർക്കും ചടങ്ങിലേക്ക് പ്രത്യേക ക്ഷണമുണ്ട്. ഇന്ത്യ ആദ്യമായി തദ്ദേശീയമായി വികസിപ്പിച്ച പീരങ്കി ഉപയോഗിച്ചാകും സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ ആചാര വെടി മുഴക്കുക.സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ സാഹചര്യത്തില്‍ രാജ്യതലസ്ഥാനത്തും തന്ത്ര പ്രധാന മേഖലകളിലും അതീവ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

സ്വാതന്ത്യദിനാഘോഷത്തിന്റെ ഭാഗമായി കേരളത്തിലും വിപുലമായ ഒരുക്കങ്ങൾ ആണ്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ പതാക ഉയർത്തും. സേനാ വിഭാഗങ്ങളെ അഭിവാദ്യം ചെയ്യും. പൊലീസ് മെഡലുകൾ ചടങ്ങിൽ വിതരണം ചെയ്യും. രാജ്ഭവനിലും വിപുലമായ ആഘോഷ പരിപാടികൾ നടക്കും. പൊലീസ് ആസ്ഥാനത്ത് രാവിലെ 11 മണിക്കാണ് പതാക ഉയർത്തലും തുടർന്നുള്ള ആഘോഷചടങ്ങുകളും നടക്കുക.

സ്വാതന്ത്ര്യം അർധരാത്രിയിൽ' തലയുയർത്തി പിടിച്ച ഏഴര പതിറ്റാണ്ട്, സ്വാതന്ത്ര്യദിന ആശംസകൾ

ദില്ലി: 75 അഭിമാന വർഷങ്ങൾ. 30 കോടി ജനങ്ങളുമായി, മുക്കാൽ നൂറ്റാണ്ടു മുൻപ് നാം തുടങ്ങിയ മഹാ പ്രയാണത്തിന് 75 വയസ്. നമുക്കൊപ്പം സ്വാതന്ത്ര്യം കിട്ടിയ രാജ്യങ്ങൾ പലതും വീണു, തകർന്നു, ചിലത് പൂര്‍ണമായി ഏകാധിപത്യത്തിലേക്ക് കൂപ്പുകുത്തി.  പക്ഷേ , നമ്മുടെ ഇന്ത്യ, ലോകത്തിന് മാതൃകയായി, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ, മതേതര സമൂഹമായി ഇന്നും തല ഉയർത്തി നിൽക്കുന്നു. അഭിമാനിക്കാം, ഈ രാജ്യത്ത് പിറന്നതിൽ, ഈ മണ്ണിൽ വളർന്നതിൽ നമുക്ക് ഓരോരുത്തർക്കും.  75-ാം സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾക്ക് രാജ്യമെങ്ങും ആവേശത്തുടക്കം. ഈ അഭിമാന മുഹൂർത്തത്തിലെ ആഘോഷങ്ങൾക്കൊപ്പം ഏഷ്യാനെറ്റ് ന്യൂസും അണിചേർന്നു. രാജ്യത്തിന്റെ നാനാ ദിക്കിൽ നിന്നുമുള്ള സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ അപൂർവ്വ മുഹൂർത്തങ്ങൾ ' സ്വാതന്ത്ര്യം അർധരാത്രിയിൽ' എന്ന പ്രത്യേക പരിപാടിയിലൂടെ ജനങ്ങളിലേക്കെത്തി. സ്വാതന്ത്ര്യ ദിന ആശംസകൾ.

ചെങ്കോട്ടയിൽ ത്രിവർണം ഉയരും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ ചെങ്കോട്ടയിൽ പതാക ഉയർത്തും. സ്വാതന്ത്ര്യദിന ആഘോഷത്തിൻറെ ഭാഗമായി രാജ്യതലസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.  അതേസമയം പുതിയ വികസനപദ്ധതികളും ഇന്ന് പ്രധാനമന്ത്രി സ്വാതന്ത്യദിന സന്ദേശത്തോടൊപ്പം പ്രഖ്യാപിച്ചേക്കും. സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾക്കുള്ള തയ്യാറെടുപ്പ് ചെങ്കോട്ടയിൽ നേരത്തെ തന്നെ പൂർത്തിയായിരുന്നു. രാവിലെ 7.30 ന് പ്രധാനമന്ത്രി ചെങ്കോട്ടയിൽ പതാക ഉയർത്തും. പതാക ഉയർത്തുന്ന സമയത്ത് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അഡ്വാൻസ്ഡ് ടൌഡ് ആർടിലറി ഗൺ സിസ്റ്റം ഉപയോഗിച്ചാകും ഇരുപത്തിയൊന്ന് ആചാര വെടി മുഴക്കുക. 

click me!