ഹരിയാനയിലെ യമുന നഗറിലാണ് സംഭവം. 80 അടിയിലേറെ ഉയരമുള്ള രാവണ രൂപമാണ് കത്തിക്കൊണ്ട് നില്‍ക്കേ നിലംപൊത്തിയത്
ഹരിയാനയിൽ ദസറ ആഘോഷത്തിനിടെ രാവണ രൂപം ആളുകളുടെ ഇടയിലേക്ക് തകർന്ന് വീണു. കൂട്ടം കൂടി നിന്ന ആളുകളിൽ ചിലർക്ക് പരിക്ക്. ഹരിയാനയിലെ യമുന നഗറിലാണ് സംഭവം. 80 അടിയിലേറെ ഉയരമുള്ള രാവണ രൂപമാണ് കത്തിക്കൊണ്ട് നില്‍ക്കേ നിലംപൊത്തിയത്. ആളുകള്‍ ഓടിമാറിയതിനാല്‍ ഒഴിവായത് വൻ ദുരന്തമാണ്. സംഭവത്തില്‍ ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുവന്നു.
| Haryana: A major accident was averted during Ravan Dahan in Yamunanagar where the effigy of Ravana fell on the people gathered. Some people were injured. Further details awaited pic.twitter.com/ISk8k1YWkH
— ANI (@ANI)ഹിന്ദു ഐതീഹ്യമനുസരിച്ച് തിന്മയ്ക്കെതിരെ നന്മയുടെ വിജയത്തിന്‍റെ ആഘോഷമാണ് ദസറ. രാവണനെതിരായ ശ്രീരാമന്‍റെ വിജയമാണ് ദസറയിലൂടെ ആഘോഷിക്കുന്നത്. രാവണന്‍,മേഘനാഥന്‍, കുംഭകര്‍ണന്‍ എന്നീ രൂപങ്ങള്‍ കത്തിക്കുന്നത് ദസറ ആഘോഷങ്ങളുടെ ഭാഗമാണ്. ബുധനാഴ്ചയാണ് രാജ്യത്ത് ദസറ ആഘോഷങ്ങള്‍ നടന്നത്.