കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കുന്ന പ്രതിനിധികളുടെ പ്രതികരണങ്ങള്‍. പാട്ടെഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ കാനേഷ് പൂനൂര്‍ സംസാരിക്കുന്നു
പ്രളയത്തിന് ശേഷം നടക്കുന്ന ഫെസ്റ്റിവല്‍ എന്ന നിലയില്‍ ഗെലിഗേറ്റുകളുടെ വലിയ സഹകരണം ഇത്തവണത്തെ മേളയ്ക്ക് ഉണ്ടായിരുന്നു. ഡെലിഗേറ്റ് പാസിന് 2000 രൂപയായി ഉയര്‍ത്തിയിട്ടും കാര്യമായ പരാതിയൊന്നും ഉയര്‍ന്നില്ല. പക്ഷേ തുക ഇത്രയും ഉയര്‍ത്തിയതിനാല്‍ മേളയ്ക്ക് വരാനാവാത്ത അനേകം ചലച്ചിത്രപ്രേമികള്‍ പുറത്തുണ്ട്.
ഹര്‍ത്താല്‍ ചൊവ്വാഴ്ചത്തെ എന്‍റെ ഫെസ്റ്റിവല്‍ കാഴ്ചയെ കാര്യമായി ബാധിച്ചു. ഒരു തീയേറ്റരില്‍ നിന്ന് മറ്റൊരു തീയേറ്ററിലേക്ക് എത്താന്‍ നന്നേ ബുദ്ധിമുട്ടി. പുറത്തിറങ്ങിയ ഓട്ടോറിക്ഷക്കാരൊക്കെ മിനിമം ചാര്‍ജായി അന്‍പതും അറുപതുമൊക്കെയാണ് ചോദിച്ചത്. കോഴിക്കോടാണ് എന്‍റെ വീട്. ഇനി തിരികെ പോകാന്‍ നോക്കുകയാണ്.