2015ല്‍ പുറത്തിറങ്ങിയ മുഹമ്മദ്-ദി മെസഞ്ചര്‍ ഓഫ് ഗോഡ് പ്രവാചകന്‍ മുഹമ്മദിന്റെ ബാല്യകാലം അടയാളപ്പെടുത്തുന്ന ചിത്രമാണ്. ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ക്ക് സെന്‍സറിംഗ് ആവശ്യമില്ലെങ്കിലും സെന്‍സറിംഗ് വേണ്ടെന്ന സര്‍ട്ടിഫിക്കറ്റ് നേടണമെന്നാണ് ചട്ടം.
തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇന്ന് പ്രദര്‍ശിപ്പിക്കാനിരുന്ന, ജൂറി ചെയര്‍മാന്‍ മജീദ് മജീദിയുടെ ചിത്രം 'മുഹമ്മദ്-ദി മെസഞ്ചര്‍ ഓഫ്' ഗോഡിന്റെ പ്രദര്‍ശനം റദ്ദാക്കി. നിശാഗന്ധിയില്‍ ഇന്ന് രാത്രി 10.30ന് നടക്കേണ്ടിയിരുന്ന പ്രദര്‍ശനമാണ് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതിനാല്‍ അക്കാദമി റദ്ദാക്കിയത്.
2015ല്‍ പുറത്തിറങ്ങിയ മുഹമ്മദ്-ദി മെസഞ്ചര്‍ ഓഫ് ഗോഡ് പ്രവാചകന്‍ മുഹമ്മദിന്റെ ബാല്യകാലം അടയാളപ്പെടുത്തുന്ന ചിത്രമാണ്. ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ക്ക് സെന്‍സറിംഗ് ആവശ്യമില്ലെങ്കിലും സെന്‍സറിംഗ് വേണ്ടെന്ന സര്‍ട്ടിഫിക്കറ്റ് നേടണമെന്നാണ് ചട്ടം. ഇതുവരെ അത് ലഭിക്കാത്തതിനാലാണ് ഇന്നത്തെ പ്രദര്‍ശനം റദ്ദാക്കിയത്.
എന്നാല്‍ ജൂറി ഫിലിംസ് വിഭാഗത്തില്‍, ഷെഡ്യൂള്‍ പ്രകാരം ഒരിക്കല്‍ കൂടി ചിത്രത്തിന് പ്രദര്‍ശനമുണ്ട്. എന്നാല്‍ ഇന്നത്തെ പ്രദര്‍ശനം റദ്ദാക്കപ്പെട്ട അതേ കാരണത്താല്‍ ബുധനാഴ്ചത്തെ ഷോയും ഒഴിവാക്കാനാണ് സാധ്യത.