എത്ര നിരോധിച്ചാലും നല്ല സിനിമകള്‍ ഇനിയും ഉണ്ടാകുമെന്ന് മജീദ് മജീദി

By Web Team  |  First Published Dec 13, 2018, 7:56 AM IST

എത്രതന്നെ നിരോധിച്ചാലും നല്ല സിനിമകള്‍ ഇനിയും ഉണ്ടാകുമെന്ന്  മജീദ് മജീദി. ഇന്ത്യയില്‍ വച്ച് ഇനിയും സിനിമകള്‍ ചിത്രീകരിക്കുമെന്നും മജീദി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 


തിരുവനന്തപുരം: എത്രതന്നെ സെന്‍സര്‍ ചെയ്യപ്പെട്ടാലും നിരോധിച്ചാലും നല്ല സിനിമകള്‍ ഇനിയും ഉണ്ടാകുമെന്ന് ഇറാനിയന്‍ സംവിധായകനും രാജ്യാന്തര ചലച്ചിത്രമേളയുടെ ജൂറി ചെയര്‍മാനുമായ മജീദ് മജീദി. ഇന്ത്യയില്‍ വച്ച് ഇനിയും സിനിമകള്‍ ചിത്രീകരിക്കുമെന്നും മജീദി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കേരളം ചുറ്റികാണാന്‍ കഴിയാത്തതിന്‍റെ നിരാശയായിരുന്നു മജീദ് മജീദിയുടെ വാക്കുകളില്‍ നിറഞ്ഞത്. ഇനിയും വരുമെന്നും കേരളം ഏറെ ഇഷ്ടമായെന്നും മജീദ് മജീദി പറഞ്ഞു. ചലച്ചിത്രമേള ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്നും ഇത്തരം മേളകളെ പ്രോത്സാഹിപ്പിക്കണമെന്നുമാണ് ആഗ്രഹമെന്നും മജീദ് മജീദി പറഞ്ഞു. വിമര്‍ശനങ്ങളും നിരോധനങ്ങളുമുണ്ടായാലും മികച്ച സിനിമകള്‍ പ്രദര്‍ശിപ്പിക്കപ്പെടണമെന്നും അത് ആസ്വാദകരില്‍ എത്തണമെന്നും മജീദ് മജീദി കൂട്ടിചേര്‍ത്തു. 

Latest Videos

undefined

സിനിമ കാണാത്തവരാണ് വിമര്‍ശനം ഉന്നയിക്കുന്നത്. ആദ്യം അവര്‍ സിനിമകള്‍ കാണട്ടെ എന്നും ചലച്ചിത്രമേളകള്‍ അത്തരം സിനിമകള്‍ക്ക് വേദിയാവണമെന്നും മജീദ് മജീദി പറഞ്ഞു. ഇന്ത്യയുടെ ദൃശ്യഭംഗി സിനിമകള്‍ക്ക് ഏറെ അനുയോജ്യമാണെന്നും ഇറാനിയന്‍ സംസ്കാരവുമായി ഇന്ത്യയെ യോജിപ്പിക്കാന്‍ സാധിക്കുമെന്നും മജീദ് മജീദി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

"

click me!