കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ മലയാള ചിത്രമായ സ്ലീപ്‍ലെസ്‍ലി യുവേഴ്‍സിന് മികച്ച പ്രതികരണം. മലയാളം സിനിമ ഇന്ന് എന്ന വിഭാഗത്തിലായിരുന്നു സ്ലീപ്‍ലെസ്സിലി യുവേഴ്‍സ് ഇന്ന് പ്രദര്‍ശിപ്പിച്ചത്. മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കാൻ തക്കവണ്ണം നിലവാരമുള്ളതാണ് ചിത്രമെന്നാണ് പ്രതിനിധികള്‍ അഭിപ്രായപ്പെടുന്നത്. ഗൌതം സൂര്യയും സുദീപും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്.

പ്രണയജോഡികളായിരുന്ന ജെസ്സിയുടെയും മാനുവിന്റെയും കഥയാണ് ചിത്രം പറയുന്നത്. പ്രണയകാലത്തെ വ്യത്യസ്തമാക്കാൻ ഉറക്കമുപേക്ഷിച്ച് പരീക്ഷണത്തിനു മുതിരുന്നതാണ് പ്രമേയം. വെറുമൊരു ക്ലീഷേ പരീക്ഷണചിത്രമല്ല സ്ലീപ്‍ലെസ്സിലി യുവേഴ്സ് എന്നാണ് പ്രേക്ഷകരുടെ പ്രതികരണം. സംവിധാനത്തിനു പുറമേ ഗൌതം സൂര്യ തിരക്കഥ രചിച്ചപ്പോള്‍ സുദീപ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.
undefined
സിനിമ ചെയ്യാന്‍ തീരുമാനിച്ചതിന് ശേഷമാണ് വിഷയത്തില്‍ എത്തിയതെന്നാണ് സംവിധായകര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞത്. ഉറക്കമൊഴിക്കലിനെക്കുറിച്ച് ലോകത്ത് നടന്നിട്ടുള്ള ചില ക്ലിനിക്കല്‍ എക്‌സ്‌പെരിമെന്റുകളെക്കുറിച്ച് കേട്ടു. ജര്‍മ്മനിയില്‍ പണ്ട് അതൊരു ടോര്‍ച്ചര്‍ മെത്തേഡായി ഉപയോഗിച്ചിട്ടുണ്ട്. അതിനെക്കുറിച്ചും പഠനങ്ങള്‍ നടന്നിട്ടുണ്ട്. ഈ തീമില്‍ ഒരു സിനിമ ചെയ്യാന്‍ തീരുമാനിച്ചതിന് ശേഷമാണ് രണ്ട് കമിതാക്കളിലേക്കും അവരുടെ ബന്ധത്തിലേക്കും ഈ ഘടകം എന്തുകൊണ്ട് വര്‍ക്കൗട്ട് ചെയ്തുകൂടാ എന്ന് ആലോചിച്ചത്. ഉറങ്ങാതിരിക്കുമ്പോള്‍ ഇവരുടെ സ്വഭാവത്തില്‍ വരുന്ന അടിസ്ഥാനപരമായ വ്യത്യാസങ്ങളുണ്ട്. ആദ്യമൊക്കെ കളിയായും രസമായുമൊക്കെ തോന്നും. പിന്നീട് അത് മാറും. അസ്വസ്ഥത ആരംഭിക്കും. ഉള്ളില്‍ ഉറങ്ങിക്കിടന്ന പല വികാരങ്ങളും അടിച്ചമര്‍ത്തിവച്ചിരുന്ന ഓര്‍മ്മകളുമൊക്കെ പുറത്തുവരും- ഗൌതം സൂര്യ പറയുന്നു.
ഷൂട്ടിംഗിന് മുന്‍പ് ഞാനും രണ്ട് സുഹൃത്തുക്കളും രണ്ടര, മൂന്ന് ദിവസത്തോളം ഉറങ്ങാതെയിരുന്ന് നോക്കിയിരുന്നു. ശാരീരികമായി എന്താണ് അനുഭവപ്പെടുന്നത് തുടങ്ങിയ കാര്യങ്ങളൊക്കെ അറിയാനായിരുന്നു അത്. മറ്റ് സിനിമാ റെഫറന്‍സുകളൊന്നും ഉണ്ടായിരുന്നില്ല. ഇന്‍ഹിബിഷനൊക്കെ പോകുന്ന ഒരു ഘട്ടമുണ്ട്. മതിഭ്രമം തോന്നുന്ന മറ്റൊരു ഘട്ടവും. നേരത്തേ എഴുതി പൂര്‍ത്തിയാക്കിയതെങ്കിലും ഈ പരീക്ഷണത്തില്‍ നിന്ന് കിട്ടിയ അറിവുകള്‍ അതില്‍ ചേര്‍ത്തിട്ടുണ്ടെന്നും ഗൌതം സൂര്യ പറഞ്ഞു.