കുട്ടികള്‍ക്ക് മാത്രമല്ല, മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഉപയോഗിക്കാം ഈ വാക്‌സിനെന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം. 12 വയസോ അകിന് മുകളിലോ പ്രായമുള്ളവര്‍ക്കാണ് ഉപയോഗിക്കാനാവുക. 66.6 ശതമാനമാണ് ഇതിന്റെ ഫലപ്രാപ്തിയെന്നും കമ്പനി അറിയിക്കുന്നു
കൊവിഡ് 19 മഹാമാരി ഇപ്പോഴും വലിയ തോതിലുള്ള പ്രതിസന്ധിയാണ് രാജ്യത്ത് സൃഷ്ടിക്കുന്നത്. ഇതിനിടെ ജനിതകവ്യതിയാനം സംഭവിച്ച വൈറസുകള്‍ അധികബാധ്യതയാണ് ഉണ്ടാക്കുന്നത്. വാക്‌സിനെ പോലെ തോല്‍പിച്ചുകൊണ്ട് രോഗം പരത്താന്‍ കഴിയുമെന്നതാണ് ഇവയുടെ പ്രത്യേകത.
ഇക്കൂട്ടത്തില്‍ കുട്ടികള്‍ക്കുള്ള വാക്‌സിന്‍ ഇതുവരെ ലഭ്യമായിത്തുടങ്ങിയിട്ടില്ല എന്നത് കാര്യമായ ആശങ്കയാണ് പടര്‍ത്തുന്നത്. മൂന്നം തരംഗഭീഷണി തുടരുകയും കൊവിഡ് കേസുകളോ മരണനിരക്കോ ശ്രദ്ധേയമായ രീതിയില്‍ താഴാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ 'സൈഡസ് കാഡില'യുടെ വാക്‌സിന് താല്‍ക്കാലികാനുമതി നല്‍കിയിരിക്കുകയാണ് 'സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍'. (CDSCO)
undefined
കുട്ടികള്‍ക്ക് മാത്രമല്ല, മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഉപയോഗിക്കാം ഈ വാക്‌സിനെന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം. 12 വയസോ അകിന് മുകളിലോ പ്രായമുള്ളവര്‍ക്കാണ് ഉപയോഗിക്കാനാവുക. 66.6 ശതമാനമാണ് ഇതിന്റെ ഫലപ്രാപ്തിയെന്നും കമ്പനി അറിയിക്കുന്നു.
സൂചി ഉപയോഗിക്കാതെയാണ് ഈ വാക്‌സിന്‍ ചര്‍മ്മത്തിനകത്തേക്ക് ഇന്‍ജെക്ട് ചെയ്യുന്നത്. മൂന്ന് ഡോസുള്ള വാക്‌സിന്‍ 'ഭാരത് ബയോടെക്'ന്റെ കൊവാക്‌സിന് ശേഷം രാജ്യത്ത് താല്‍ക്കാലികാനുമതി ലഭിക്കുന്ന രണ്ടാമത്തെ വാക്‌സിനാണ്.
നിലവില്‍ ആശങ്ക പരത്തുന്ന ജനിതകവ്യതിയാനം സംഭവിച്ച പല കൊവിഡ് വൈറസ് വകഭേദങ്ങളെയും ചെറുക്കാന്‍ 'സൈഡസ് കാഡില'യുടെ 'ZyCoV-D' വാക്‌സിന് സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. പ്രതിവര്‍ഷം 100 മില്യണിനും 120 മില്യണിനും ഇടയില്‍ ഡോസ് ഉത്പാദിപ്പിക്കാനാണ് നിലവില്‍ 'സൈഡസ് കാഡില'യുടെ തീരുമാനം.
Also Read:- 'ഗര്‍ഭിണികള്‍ വാക്‌സിന്‍ സ്വീകരിക്കുമ്പോള്‍'; പഠനം പറയുന്നു...