അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലും പ്രായമായവരിലുമാണ് ഈ രോഗം കൂടുതലായി കണ്ട് വരുന്നത്. കൃത്യമായ സമയത്ത് രോഗം കണ്ടെത്തി ശരിയായ രീതിയിലുള്ള ചികിത്സ ലഭിച്ചില്ലെങ്കിൽ ജീവന് വരെ ഭീഷണിയായേക്കാവുന്ന ഒരു രോഗാവസ്ഥ കൂടിയാണിത്.
ഇന്ന് ലോക ന്യൂമോണിയ ദിനം (World Pneumonia Day 2024). ശ്വാസകോശത്തിലുണ്ടാകുന്ന അണുബാധയാണ് ന്യുമോണിയ. ഇത് ശ്വാസകോശത്തിലെ വായു സഞ്ചികളിൽ ദ്രാവകമോ പഴുപ്പോ നിറയാൻ കാരണമാകുന്നു. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലും പ്രായമായവരിലുമാണ് ഈ രോഗം കൂടുതലായി കണ്ട് വരുന്നത്. കൃത്യമായ സമയത്ത് രോഗം കണ്ടെത്തി ശരിയായ രീതിയിലുള്ള ചികിത്സ ലഭിച്ചില്ലെങ്കിൽ ജീവന് വരെ ഭീഷണിയായേക്കാവുന്ന ഒരു രോഗാവസ്ഥ കൂടിയാണിത്.
വായു സഞ്ചികളിൽ ദ്രാവകമോ പഴുപ്പോ നിറയുമ്പോൾ ശ്വസിക്കാൻ പ്രയാസം ഉണ്ടാവുകയും ഗുരുതരമായ പല ലക്ഷണങ്ങളും പ്രകടമാവുകയും ചെയ്യുന്നു. ബാക്ടീരിയ, വൈറസ് അല്ലെങ്കിൽ ഫംഗസ് എന്നിവ മൂലമാണ് അണുബാധ ഉണ്ടാകുന്നതെന്ന് എൻസൈക്ലോപീഡിയ ഓഫ് റെസ്പിറേറ്ററി മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
undefined
ന്യുമോണിയ നാല് തരത്തിലുണ്ട്
1. ബാക്ടീരിയ ന്യുമോണിയ
2. വെെറൽ ന്യുമോണിയ
3. ഫംഗൽ ന്യുമോണിയ
4.മൈകോപ്ലാസ്മ ന്യൂമോണിയ
ആർക്കൊക്കെ ന്യുമോണിയ പിടിപെടാനുള്ള സാധ്യത കൂടുതലാണ്?
1. മുതിർന്നവരും ചെറിയ കുട്ടികളിലും ന്യുമോണിയ ബാധിക്കാനുള്ള സാധ്യത കൂടുതലാണ്.
2. എച്ച്ഐവി/എയ്ഡ്‌സ് ഉള്ളവരോ കീമോതെറാപ്പിക്ക് വിധേയരായവരോ പോലുള്ള ദുർബലമായ പ്രതിരോധശേഷിയുള്ള ആളുകൾക്ക് ന്യുമോണിയ വരാനുള്ള സാധ്യത കൂടുതലാണ്.
3. ആസ്ത്മ,ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സിഒപിഡി), അല്ലെങ്കിൽ സിസ്റ്റിക് ഫൈബ്രോസിസ് തുടങ്ങിയ വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങളുള്ള ആളുകൾക്ക് അപകടസാധ്യത കൂടുതലാണ്.
4. പുകവലി ശ്വാസകോശങ്ങളെ തകരാറിലാക്കുകയും രോഗപ്രതിരോധ ശേഷിയെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു.
ന്യുമോണിയയുടെ ലക്ഷണങ്ങൾ
1. പതിവായി ഉണ്ടാകുന്ന ചുമ
2. ശ്വാസതടസം
3. നെഞ്ച് വേദന
4. അമിത ക്ഷീണം
ശ്വാസകോശത്തെ എങ്ങനെ ആരോഗ്യത്തോടെ നിലനിർത്താം?
1. ശ്വസന വ്യായാമങ്ങൾ ശീലമാക്കുക.
2. ധാരാളം വെള്ളം കുടിക്കുക.
3. പതിവായി വ്യായാമം ചെയ്യുക.
4. ആരോഗ്യകരമായ ഭക്ഷണക്രമം ശീലമാക്കുക.
5. നന്നായി ഉറങ്ങുക
6. സോപ്പ് ഉപയോഗിച്ച് പതിവായി കൈകഴുകുന്നത് ന്യുമോണിയ പോലുള്ള ശ്വാസകോശ സംബന്ധമായ അണുബാധകളെ തടയാൻ സഹായിക്കും.
7. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും മറയ്ക്കുന്നത് രോഗാണുക്കൾ പടരുന്നത് തടയാൻ സഹായിക്കും.
8. പുകവലി ശ്വാസകോശങ്ങളെ തകരാറിലാക്കാം. പുകവലി ഉപേക്ഷിക്കുന്നത് ന്യുമോണിയ സാധ്യത ഗണ്യമായി കുറയ്ക്കും.
പ്രമേഹം നിയന്ത്രിക്കുന്നത് മുതൽ കാൻസർ സാധ്യത കുറയ്ക്കുന്നത് വരെ ; റാഗിയുടെ അഞ്ച് ആരോഗ്യ ഗുണങ്ങൾ