Health Tips : പാർക്കിൻസൺസ് രോ​ഗം ; അറിഞ്ഞിരിക്കാം പ്രധാനപ്പെട്ട ലക്ഷണങ്ങൾ

By Web Team  |  First Published Apr 11, 2024, 8:11 AM IST

മസ്തിഷ്കത്തിലെ നാഡീകോശങ്ങളുടെ തകരാറ് ഡോപാമൈൻ അളവ് കുറയാൻ ഇടയാക്കുന്നു. ഇത് പാർക്കിൻസൺസ് രോഗത്തിലേക്ക് നയിക്കുന്നു. 
 


എല്ലാ വർഷവും ഏപ്രിൽ 11 ലോക പാർക്കിൻസൺസ് ദിനമായി (World Parkinson's Day 2024 ) ആചരിക്കുന്നു. പ്രധാനമായും നാഡീവ്യവസ്ഥയെ ലക്ഷ്യമിടുന്നതും നാഡികളാൽ നിയന്ത്രിക്കപ്പെടുന്ന ശരീരഭാഗങ്ങളെ ബാധിക്കുന്നതുമായ ഒരു ന്യൂറോ ഡിജെനറേറ്റീവ് ഡിസോർഡറാണ് പാർക്കിൻസൺസ് രോഗം. മസ്തിഷ്കത്തിലെ നാഡീകോശങ്ങളുടെ തകരാറ് ഡോപാമൈൻ അളവ് കുറയാൻ ഇടയാക്കുന്നു. ഇത് പാർക്കിൻസൺസ് രോഗത്തിലേക്ക് നയിക്കുന്നു. 

ലക്ഷണങ്ങൾ എന്തൊക്കെ?

Latest Videos

undefined

വിറയൽ
ചലനത്തിന്റെയും പ്രവർത്തികളുടേയും വേഗതയിലുണ്ടാകുന്ന കുറവ്
വിഷാദം
ഉറക്ക സംബന്ധമായ പ്രശ്‌നങ്ങൾ
മലബന്ധം, ഗന്ധം തിരിച്ചറിയാനുള്ള കഴിവിൽ തകരാർ സംഭവിക്കുക
മന്ദഗതിയിലുള്ള ചലനം
ബാലൻസ് നഷ്ടപ്പെടൽ 

പ്രായം കൂടിയവരിൽ പാർക്കിൻസൺസ് പ്രത്യക്ഷപ്പെടുന്നത് കുറച്ച് കൂടി കാര്യങ്ങളെ രൂക്ഷമാക്കും. അവർക്ക് തനിച്ചൊന്നും ചെയ്യാൻ സാധിക്കില്ല എന്ന നിസ്സഹായതയ്ക്ക് പുറമെ അവർക്ക് വേണ്ടി കുടുംബത്തിൽ ഒരാൾ മുഴുവൻ സമയവും മാറ്റിവെക്കേണ്ടി വരുന്നു എന്ന ബുദ്ധിമുട്ടും കൂടിയാകുമ്പോൾ സ്വാഭാവികമായും രോഗി മാനസികമായ സമ്മർദ്ദത്തിനും ഒറ്റപ്പെടലിനുമെല്ലാം വിധേയനാകും.

ശരീരത്തിൽ വിറയൽ ശ്രദ്ധയിൽ കാണപ്പെട്ടാൽ അത് പാർക്കിൻസൺസ് രോ​ഗമാണെന്ന് ഉറപ്പിക്കാനാകില്ല.  മറ്റേതെങ്കിലും കാരണങ്ങൾ കൊണ്ടും വിറയൽ സംഭവിക്കാറുണ്ട്. കാരണം കൃത്യമായി കണ്ടെത്തിയ ശേഷം ചികിത്സ ആരംഭിക്കുക എന്നതാണ് പ്രധാനം. 

പാർക്കിൻസൺസ് രോഗത്തിന്റെ യഥാർഥ കാരണം അജ്ഞാതമാണ്. എന്നിരുന്നാലും, പാരിസ്ഥിതികവും ജനിതകവുമായ പല ഘടകങ്ങളുടെ പ്രതികരണങ്ങൾ ആവാം പാർക്കിൻസൺസിന് കാരണമായ ജൈവരാസതല മാറ്റങ്ങളിലേക്ക് നയിക്കുന്നത് എന്നാണ് നിലവിലെ നിഗമനം. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

അറിയാം പുളിയുടെ അതിശയിപ്പിക്കുന്ന ചില ​ഗുണങ്ങൾ

 

click me!