മോശം ജീവിതശൈലിയും ഭക്ഷണക്രമവും രോഗ സാധ്യത വര്‍ധിപ്പിക്കുന്നു. കായികാധ്വാനം ഇല്ലാത്തത്, വിറ്റാമിൻ ഡിയുടെ കുറവു, അമിത മദ്യപാനം, പുകയിലയുടെ ഉപയോഗം, കാത്സ്യത്തിന്‍റെ കുറവ് തുടങ്ങിയവ രോഗ സാധ്യതയെ കൂട്ടാം.
ഇന്ന് ഒക്ടോബർ 20- ലോക ഓസ്റ്റിയോപൊറോസിസ് ദിനം. അസ്ഥികൾക്ക് സംഭവിക്കുന്ന ബലക്ഷയത്തെയാണ് ഓസ്റ്റിയോപൊറോസിസ് രോഗമെന്ന് പറയുന്നത്. അസ്ഥികളുടെ സാന്ദ്രത നഷ്ടപ്പെടുന്ന മൂലം അസ്ഥികൾ വേഗത്തിൽ പൊട്ടാനും എല്ലുകള്‍ ദുര്‍ബലമാകാനും കാരണമാകും. മോശം ജീവിതശൈലിയും ഭക്ഷണക്രമവും രോഗ സാധ്യത വര്‍ധിപ്പിക്കുന്നു. കായികാധ്വാനം ഇല്ലാത്തത്, വിറ്റാമിൻ ഡിയുടെ കുറവു, അമിത മദ്യപാനം, പുകയിലയുടെ ഉപയോഗം, കാത്സ്യത്തിന്‍റെ കുറവ് തുടങ്ങിയവ രോഗ സാധ്യതയെ കൂട്ടാം.
ലക്ഷണങ്ങള്‍
അസ്ഥി വേദന, നടുവേദന, മുട്ടുവേദന, നടക്കാന്‍ ബുദ്ധിമുട്ട്, കഴുത്തു വേദന, നഖങ്ങള്‍ പെട്ടെന്ന് പൊട്ടുക, ഉയരം കുറയുക അല്ലെങ്കിൽ പുറം വളഞ്ഞു പോവുക, എല്ലുകള്‍ തള്ളി നില്‍ക്കുക, ശ്വാസം മുട്ടൽ തുടങ്ങിയവയൊക്കെ ഈ രോഗത്തിന്‍റെ ലക്ഷണങ്ങളാണ്.
ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം:
പാല്‍, തൈര്, ബട്ടര്‍, ചീസ് തുടങ്ങിയ പാലുല്‍പ്പന്നങ്ങള്‍, ഇലക്കറികള്‍, മുട്ട, മത്സ്യം, ബദാം, വാള്‍നട്സ്, മത്തങ്ങ വിത്തുകൾ, സൂര്യകാന്തി വിത്തുകൾ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. അതുപോലെ ഉപ്പ്, പഞ്ചസാര, സംസ്കരിച്ച ഭക്ഷണങ്ങള്‍ തുടങ്ങിയവ അമിതമായി കഴിക്കാതിരിക്കുന്നതാണ് ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാന്‍ നല്ലത്.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക. അതുപോലെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങളെ അവഗണിക്കരുത്, സിങ്കിന്‍റെ കുറവാകാം