World Meditation day 2024 : മെഡിറ്റേഷൻ ചെയ്യുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ

By Web Team  |  First Published Dec 21, 2024, 11:51 AM IST

സ്ഥിരമായി ധ്യാനം ചെയ്യുന്നത് സ്ട്രെസ് ഹോർമോണായ കോർട്ടിസോളിൻ്റെ അളവ് കുറയ്ക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കുന്നു.
 


ഉദാസീനമായ ജീവിതശെെലി മൂലം ഇ‌ന്ന് അധികം ആളുകളും നേരിടുന്ന പ്രശ്നമാണ് സമ്മർദ്ദം. സ്ട്രെസ് കുറയ്ക്കുന്നതിന് ധ്യാനം മികച്ചൊരു മാർ​ഗമായി പഠനങ്ങൾ പറയുന്നു. ഇന്ന് ലോക ധ്യാന ദിനമാണ്. തലച്ചോറിന്റെ ശരിയായ പ്രവർത്തനത്തിന് മെഡിറ്റേഷൻ അഥവാ ധ്യാനം വളരെയധികം സഹായിക്കും.

ധ്യാനം മാനസികവും വൈകാരികവും ശാരീരികവുമായ ക്ഷേമത്തിന് പ്രധാന പങ്കാണ് വഹിക്കുന്നത്. ധ്യാന പരിശീലനത്തിന് മനുഷ്യൻ്റെ മാനസിക പ്രവർത്തനം മെച്ചപ്പെടുത്താൻ കഴിയുമെന്ന് വിദ​ഗ്ധർ പറയുന്നു. 

Latest Videos

undefined

സമ്മർദം, ഉത്കണ്ഠ എന്നിവയ്‌ക്കെതിരെ ധ്യാനം മികച്ച രീതിയിൽ പ്രവർത്തിക്കുന്നു.  ലോക ധ്യാനദിനം വ്യക്തിത്വ വളർച്ചയ്ക്ക് മാത്രമല്ല, കൂട്ടായ ക്ഷേമത്തിനും കൂടി ശ്രദ്ധയുടെയും ധ്യാനത്തിൻ്റെയും പ്രാധാന്യം ഊന്നിപ്പറയുന്നു.

മെഡിറ്റേഷൻ ചെയ്യുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ

ഉത്കണ്ഠ കുറയ്ക്കുന്നു

ധ്യാനം മാനസിക പിരിമുറുക്കം ലഘൂകരിക്കുക ചെയ്യുന്നു. രക്തസമ്മർദ്ദവും ശരീരത്തിലെ മറ്റ് ഹോർമോണുകളും പതിവായി ഉത്കണ്ഠ ഉണ്ടാക്കുന്നത് ധ്യാനത്തിലൂടെ നന്നായി നിയന്ത്രിക്കാനാകും.

സ്ട്രെസ് കുറയ്ക്കൽ

സ്ഥിരമായി ധ്യാനം ചെയ്യുന്നത് സ്ട്രെസ് ഹോർമോണായ കോർട്ടിസോളിൻ്റെ അളവ് കുറയ്ക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കുന്നു.

മെച്ചപ്പെട്ട ശ്രദ്ധയും ഏകാഗ്രതയും

വൈജ്ഞാനിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ ധ്യാനം സഹായിക്കുന്നു. ശ്രദ്ധാപൂർവ്വം പരിശീലിക്കുന്നതിലൂടെ വ്യക്തികൾക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനും ജോലിയിൽ തുടരാനുമുള്ള അവരുടെ കഴിവ് മെച്ചപ്പെടുത്താൻ കഴിയും.

നല്ല ഉറക്കം

ധ്യാനം ചെയ്യുന്നത് ഉറക്കത്തെ തടസ്സപ്പെടുത്തുന്ന അമിതമായ ചിന്തകൾ കുറയ്ക്കുക ചെയ്യുന്നു. ദിനചര്യയിൽ ധ്യാനം ഉൾപ്പെടുത്തുന്നത് കൂടുതൽ സുഖമായി ഉറങ്ങാനും സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട സാരി ഏതാണ്?

 

click me!