World Malaria Day 2023 : ലോക മലേറിയ ദിനം ; ഇവരിൽ രോ​ഗം പിടിപെടാനുള്ള സാധ്യത കൂടുതൽ

By Web Team  |  First Published Apr 23, 2023, 3:20 PM IST

എച്ച്‌ഐവി അല്ലെങ്കിൽ എയ്ഡ്‌സ് പോലുള്ള ദുർബലമായ പ്രതിരോധശേഷിയുള്ള ആളുകൾക്കും മലേറിയ വരാനുള്ള സാധ്യത കൂടുതലാണ്. രോഗപ്രതിരോധ ശേഷി ദുർബലമാകുമ്പോൾ അണുബാധ പടരാനും ഗുരുതരമാകാനും എളുപ്പമാക്കുന്നു. ഈ വ്യക്തികളെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളേണ്ടത് പ്രധാനമാണ്. 
 


എല്ലാ വർഷവും ഏപ്രിൽ 25 ലോക മലേറിയ ദിനം ആചരിക്കുന്നു. മലേറിയയെ ചെറുക്കാനുള്ള ആഗോളതലത്തിലുള്ള നടപടികളുടെ ഭാഗമായാണ് ദിനാചരണം നടത്തുന്നത്. 2007 മെയ് മാസത്തിലാണ് വേൾഡ് ഹെൽത്ത് അസംബ്ലി ലോക മലേറിയ ദിനത്തിന് തുടക്കം കുറിച്ചത്. 

കൊതുകിന്റെ കടിയിലൂടെ പടരുന്ന ജീവൻ അപകടപ്പെടുത്തുന്നതുമായ രോഗമാണ് മലേറിയ. മലേറിയ പനി, വിറയൽ, പനി തുടങ്ങിയ ലക്ഷണങ്ങൾക്ക് കാരണമാകും. ഇത് കഠിനമായ അനീമിയ, അപസ്മാരം, മരണം എന്നിവയ്ക്കും കാരണമാകും. ചികിത്സിച്ചില്ലെങ്കിൽ, മലേറിയ പെട്ടെന്നുതന്നെ ജീവന് ഭീഷണിയായേക്കാം. മലേറിയ തടയാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം കൊതുക് കടിയേൽക്കാതിരിക്കുക എന്നതാണ്. 

Latest Videos

മലേറിയ ഗുരുതരവും മാരകവുമായ ഒരു രോഗമാണെങ്കിലും, ഇത് തടയാവുന്നതും ഭേദമാക്കാവുന്നതുമാണ്. കൊതുകു കടിയിൽ നിന്ന് സ്വയം രക്ഷനേടാൻ മുൻകരുതലുകൾ എടുക്കുകയും നേരത്തെ ചികിത്സ തേടുകയും ചെയ്താൽ, ഗുരുതരമായ രോഗങ്ങളും മലേറിയ മൂലമുള്ള മരണവും കുറയ്ക്കാൻ കഴിയും.

എല്ലാ പ്രായത്തിലുമുള്ള ആളുകൾക്ക് മലേറിയ ബാധിക്കാം. എന്നാൽ ഗർഭിണികൾ, കൊച്ചുകുട്ടികൾ, ദുർബലമായ പ്രതിരോധശേഷിയുള്ള ആളുകൾ എന്നിവരിൽ രോം വരാനുള്ള സാധ്യത കൂടുതലാണ്. ഗർഭാവസ്ഥയിൽ ഉണ്ടാകുന്ന ശാരീരിക മാറ്റങ്ങൾ കാരണം ഗർഭിണികളായ സ്ത്രീകൾക്ക് മലേറിയ വരാനുള്ള സാധ്യത കൂടുതലാണ്. 

ചെറുപ്രായത്തിലുള്ള കുട്ടികൾക്ക് മലേറിയ വരാനുള്ള സാധ്യത കൂടുതലാണ്. മലേറിയ കണ്ടെത്തിയ പ്രദേശങ്ങളിൽ താമസിക്കുന്ന എല്ലാ കുട്ടികൾക്കും പ്രതിരോധ ചികിത്സ നൽകണമെന്ന് ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നു.

എച്ച്‌ഐവി അല്ലെങ്കിൽ എയ്ഡ്‌സ് പോലുള്ള ദുർബലമായ പ്രതിരോധശേഷിയുള്ള ആളുകൾക്കും മലേറിയ വരാനുള്ള സാധ്യത കൂടുതലാണ്. രോഗപ്രതിരോധ ശേഷി ദുർബലമാകുമ്പോൾ അണുബാധ പടരാനും ഗുരുതരമാകാനും എളുപ്പമാക്കുന്നു. ഈ വ്യക്തികളെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളേണ്ടത് പ്രധാനമാണ്. 

പനി, തലവേദന, വിറയൽ എന്നിവയാണ് മലേറിയയുടെ ആദ്യ ലക്ഷണങ്ങൾ. സാധാരണ അണുബാധയുള്ള കൊതുകു കടിച്ച് 10-15 ദിവസങ്ങൾക്ക് ശേഷം മലേറിയ വരും. പനിയും തലവേദനയും ഒന്നിടവിട്ടുള്ള ദിവസങ്ങളിലോ മൂന്നു ദിവസം കൂടുമ്പോഴോ ആവർത്തിക്കുന്നുവെങ്കിലും ഇത് മലേറിയ ലക്ഷണമായി കണക്കാക്കാം. കൂടാതെ ചർദ്ദി, മനംപുരട്ടൽ, ചുമ, ത്വക്കിലും കണ്ണിലും മഞ്ഞനിറം എന്നിവയുമുണ്ടാകാം. ചികിത്സിച്ചില്ലെങ്കിൽ ഗുരുതരമായ രോഗത്തിലേക്കും 24 മണിക്കൂറിനുള്ളിൽ മരണത്തിനും കാരണമായേക്കാം. 

ടിക് ടോക്ക് താരം സ്കിൻ കാൻസർ ബാധിച്ച് മരിച്ചു ; തുടക്കത്തിൽ ഈ ലക്ഷണമാണ് കണ്ടതെന്ന് ബന്ധുക്കൾ

 

click me!