കരളിന്‍റെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. കാരണം നിരവധി വ്യത്യസ്ത ധര്‍മങ്ങള്‍ നിര്‍വഹിക്കുന്ന അതിപ്രധാനമായ ഒരു ആന്തരികാവയവം ആണ് കരള്‍.
കരൾ സംബന്ധമായ രോഗങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ലോകമെമ്പാടും കരളിന്‍റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനുമായി എല്ലാ വർഷവും ഏപ്രിൽ 19-ന് ലോക കരൾ ദിനം ആചരിക്കുന്നു. കരളിന്‍റെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. കാരണം നിരവധി വ്യത്യസ്ത ധര്‍മങ്ങള്‍ നിര്‍വഹിക്കുന്ന അതിപ്രധാനമായ ഒരു ആന്തരികാവയവം ആണ് കരള്‍. ശരീരത്തിലെ ദഹനപ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസം നിർമിക്കുന്നതും, മാലിന്യങ്ങളെയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും സംസ്കരിച്ച് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതും കരള്‍ ആണ്. ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ ഒരു പരിധി വരെ കരളിന്‍റെ ആരോഗ്യത്തെ നമുക്ക് സംരക്ഷിക്കാനാകും.
കരളിന്‍റെ ആരോഗ്യത്തെ മോശമാക്കുന്ന ചില ഘടകങ്ങൾ അല്ലെങ്കില്‍ കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
ഒന്ന്...
അമിത മദ്യപാനം കരളിന്‍റെ ആരോഗ്യം നശിപ്പിക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. ഇവ ഫാറ്റി ലിവര്‍ രോഗത്തിന് കാരണമാകും. അതിനാല്‍ മദ്യപാനം പരമാവധി കുറയ്ക്കുക.
രണ്ട്...
പുകവലിയും പലപ്പോഴും കരളിന്‍റെ ആരോഗ്യത്തെ നശിപ്പിക്കും. അതിനാല്‍ പുകവലിയും തീര്‍ത്തും ഉപേക്ഷിക്കുന്നതാണ് നിങ്ങളുടെ കരളിന്‍റെ ആരോഗ്യത്തിന് നല്ലത്.
മൂന്ന്...
അനാരോഗ്യകരമായ ഭക്ഷണക്രമവും കരളിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാം. അതിനാല്‍ സംസ്കരിച്ച ഭക്ഷണങ്ങള്‍, എണ്ണയും കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങള്‍, പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവ ഡയറ്റില്‍ നിന്നും പരമാവധി ഒഴിവാക്കുക. പകരം പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയവ ധാരാളമായി കഴിക്കാം. വിറ്റാമിന്‍ സിയും നാരുകളും അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി ഡയറ്റില്‍ ഉൾപ്പെടുത്തുന്നതും കരളിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
നാല്...
അമിത വണ്ണവും കരളിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാം. ഫാറ്റി ലിവര്‍ രോഗ സാധ്യത കൂടാനും ഇത് കാരണമാകും. അതിനാല്‍ ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുക.
അഞ്ച്...
വ്യായാമക്കുറവും കരളിന്‍റെ ആരോഗ്യത്തെ ബാധിക്കാം. അതിനാല്‍ നിത്യവും ചിട്ടയായി വ്യായാമം ചെയ്യുക. യോഗ ചെയ്യുന്നതും നല്ലതാണ്.
ആറ്...
ഹെപ്പറ്റൈറ്റിസ് ബി, സി തുടങ്ങിയ വൈറസുകളും കരളിന്‍റെ ആരോഗ്യത്തെ ബാധിക്കാം.
ഏഴ്...
ചില മരുന്നുകളുടെ അമിത ഉപയോഗവും കരളിന്‍റെ ആരോഗ്യത്തെ ബാധിക്കാം.
Also read: ഓറഞ്ചിനെക്കാള്‍ വിറ്റാമിന്‍ സി അടങ്ങിയ അഞ്ച് ഭക്ഷണങ്ങള്‍...