World Liver Day 2024 : കരള്‍ തകരാറിലാണെങ്കില്‍ ശരീരം നൽകുന്ന ഏഴ് സൂചനകൾ

By Web Team  |  First Published Apr 18, 2024, 3:01 PM IST

എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നത് കരൾ ശരിയായി പ്രവർത്തിക്കുന്നില്ല എന്നതിന്റെ ലക്ഷണമാണ്. ഊർജം നിലനിർത്തുന്നതിൽ കരൾ പ്രധാന പങ്കാണ് വഹിക്കുന്നത്. എപ്പോഴും ക്ഷീണവും ബലഹീനതയും അനുഭവപ്പെടുകയാണെങ്കിൽ ഡോക്ടറെ കണ്ട് വിദ​ഗ്ധ ചികിത്സ തേടുക.
 


കരളിന്റെ ആരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായാണ് ഏപ്രിൽ 19 ലോക കരൾ ദിനമായി (World Liver Day 2024) ആചരിക്കുന്നത്. ഈ ദിവസം, കരളിന്റെ ആരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അത് എങ്ങനെ ആരോഗ്യകരമായി നിലനിർത്താമെന്നതിനെക്കുറിച്ചും ആളുകളെ ബോധവത്കരിക്കുന്നതിന് വിവിധ ക്യാമ്പുകളും സെമിനാറുകളും നടത്തുന്നു.

 'ജാഗ്രത പാലിക്കുക, പതിവായി കരൾ പരിശോധന നടത്തുക, ഫാറ്റി ലിവർ രോഗങ്ങൾ തടയുക.' എന്നതാണ് ഈ വർഷത്തെ ലോക കരൾ ദിന പ്രമേയം. കരൾ തകരാറിലാണെങ്കിൽ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്....

Latest Videos

undefined

ഒന്ന്...

എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നത് കരൾ ശരിയായി പ്രവർത്തിക്കുന്നില്ല എന്നതിന്റെ ലക്ഷണമാണ്. ഊർജം നിലനിർത്തുന്നതിൽ കരൾ പ്രധാന പങ്കാണ് വഹിക്കുന്നത്. എപ്പോഴും ക്ഷീണവും ബലഹീനതയും അനുഭവപ്പെടുകയാണെങ്കിൽ ഡോക്ടറെ കണ്ട് വിദ​ഗ്ധർ ചികിത്സ തേടുക.

രണ്ട്...

അടിവയറ്റിൽ കൊഴുപ്പ് അടിഞ്ഞ് കൂ‌ടുന്നതാണ് കരൾ തരാറിന്റെ മറ്റൊരു ലക്ഷണം എന്ന് പറയുന്നത്. ഇതിനെയാണ് വിസറൽ ഫാറ്റ് എന്ന് പറയുന്നത്. ‌വയറ്റിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് ഫാറ്റിലിവർ രോ​ഗ സാധ്യത വർദ്ധിപ്പിക്കുന്നതായി വിദ​ഗ്ധർ പറയുന്നു.

മൂന്ന്...

മഞ്ഞപ്പിത്തമാണ് കരൾ രോ​ഗത്തിന്റെ മറ്റൊരു ലക്ഷണം എന്ന് പറയുന്നത്. ചർമ്മവും കണ്ണുകളും മഞ്ഞനിറത്തിലാകുന്നത് കരൾ തകരാറിലായതിന്റെ പ്രധാനപ്പെട്ട ലക്ഷണമാണ്.

നാല്...

വയറിന്റെ മുകൾ ഭാ​​ഗത്ത് വേദന അനുഭവപ്പെടുന്നത് കരൾ തകരാറിലായതിന്റെ ലക്ഷണമാണ്. 

അഞ്ച്... 

കാലുകളിലും പാദങ്ങളി‍ലും നീര് കാണുന്നത് കരൾ രോ​ഗങ്ങളുടെ ലക്ഷണമാണെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു.

ആറ്...

മൂത്രത്തിലും മലത്തിലും കാണുന്ന നിറ വ്യത്യാസം കരൾ രോ​ഗത്തിന്റെ ലക്ഷണമാണ്. 

ഏഴ്...

ചർമ്മത്തിൽ എപ്പോഴും ചൊറിച്ചിൽ അനുഭവപ്പെടുന്നതും കരൾ രോ​ഗത്തിന്റെ മറ്റൊരു ലക്ഷണമാണ്. വിട്ടുമാറാത്ത കരൾ രോഗങ്ങളുടെ ഒരു സാധാരണ ലക്ഷണമാണ് ചൊറിച്ചിൽ.

ശ്രദ്ധിക്കൂ, വാൾനട്ട് കുതിർത്ത് കഴിക്കണമെന്ന് പറയുന്നതിന്റെ കാരണങ്ങൾ

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക. 

 

click me!