ആരോഗ്യകരമായ ഭക്ഷണക്രമം തലച്ചോറിനെ കൂടുതൽ ആരോഗ്യമുള്ളതാക്കുന്നു. പച്ച ഇലക്കറികൾ, ബ്രൊക്കോളി തുടങ്ങിയ ഇലക്കറികളിൽ വിറ്റാമിൻ കെ, ല്യൂട്ടിൻ, ഫോളേറ്റ്, ബീറ്റാ കരോട്ടിൻ തുടങ്ങിയ തലച്ചോറിൻ്റെ ആരോഗ്യകരമായ പോഷകങ്ങൾ ധാരാളമുണ്ട്.
ഇന്ന് ലോക മസ്തിഷ്ക ദിനം. മസ്തിഷ്ക ആരോഗ്യവുമായി ബന്ധപ്പെട്ട അവബോധം വളർത്തുന്നതിനാണ് ലോക മസ്തിഷ്ക ദിനം ആചരിക്കുന്നത്. നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് തലച്ചോറിന്റെ ആരോഗ്യം എത്രത്തോളം പ്രധാനമാണെന്നതും ഈ ദിനത്തിൽ ചൂണ്ടിക്കാട്ടുന്നു. തലച്ചോറിൻ്റെ ആരോഗ്യം നിലനിർത്തുന്നതിന് ജീവിതശെെലിയിൽ നാം ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
ഒന്ന്
മസ്തിഷ്ക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ വ്യായാമം സഹായിക്കും. ദിവസവും 30 മിനുട്ട് വ്യായാമം ചെയ്യാൻ സമയം മാറ്റിവയ്ക്കുക.
രണ്ട്
ആരോഗ്യകരമായ ഭക്ഷണക്രമം തലച്ചോറിനെ കൂടുതൽ ആരോഗ്യമുള്ളതാക്കുന്നു. പച്ച ഇലക്കറികൾ, ബ്രൊക്കോളി തുടങ്ങിയ ഇലക്കറികളിൽ വിറ്റാമിൻ കെ, ല്യൂട്ടിൻ, ഫോളേറ്റ്, ബീറ്റാ കരോട്ടിൻ തുടങ്ങിയ തലച്ചോറിൻ്റെ ആരോഗ്യകരമായ പോഷകങ്ങൾ ധാരാളമുണ്ട്.
മൂന്ന്
ദിവസവും എട്ട് മണിക്കൂർ ഉറങ്ങുന്നത് നല്ല ഉറക്കം ലഭിക്കുന്നതിന് സഹായിക്കുന്നു. നാഡീകോശങ്ങൾ (ന്യൂറോണുകൾ) പരസ്പരം എങ്ങനെ ആശയവിനിമയം നടത്തുന്നു എന്നതുൾപ്പെടെ തലച്ചോറിൻ്റെ നിരവധി പ്രവർത്തനങ്ങൾക്ക് ഉറക്കം പ്രധാനമാണ്.
നാല്
സ്ട്രെസ് തലച്ചോറിന്റെ ആരോഗ്യത്തെ ബാധിക്കാം. ദിവസവും രാവിലെ യോഗയോ മെഡിറ്റേഷനോ ചെയ്യുന്നത് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.
അഞ്ച്
മസ്തിഷ്ക കോശങ്ങൾ പരസ്പരം ആശയവിനിമയം നടത്താൻ വെള്ളം സഹായിക്കുന്നു. തലച്ചോറിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന വിഷവസ്തുക്കളും മാലിന്യങ്ങളും നീക്കം ചെയ്യുന്നു.
ആറ്
തലച്ചോറിനെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് ഭക്ഷണക്രമം. ഉയർന്ന അളവിലുള്ള സാച്ചുറേറ്റഡ്, ട്രാൻസ് ഫാറ്റ്, ഉപ്പ്, പഞ്ചസാര എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക.
കാഴ്ച്ചശക്തി കൂട്ടാൻ സഹായിക്കുന്ന ആറ് മികച്ച സൂപ്പർ ഫുഡുകൾ