സ്ത്രീകൾ സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് പതിവാക്കൂ, കാരണം ഇതാണ്

By Web Team  |  First Published Apr 4, 2024, 6:39 PM IST

സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ ആർത്തവ വേദനയുടെ തീവ്രത കുറയ്ക്കുന്നതിന് സഹായിക്കുന്നതായി 'ന്യൂട്രിയൻ്റ്സ്' ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 
 


ശരീരത്തിലെ മൊത്തത്തിലുള്ള പ്രവർത്തനത്തിന് സഹായിക്കുന്ന പ്രധാനപ്പെട്ട പോഷകമാണ് സിങ്ക്. പ്രതിരോധശേഷി, ഹൃദയം, മസ്തിഷ്കം എന്നിവയുൾപ്പെടെ വിവിധ ശാരീരിക പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഏറ്റവും പ്രധാനപ്പെട്ട മൈക്രോ ന്യൂട്രിയൻ്റുകളിൽ ഒന്നാണ് സിങ്ക്. ഡിഎൻഎ രൂപീകരണം, സെല്ലുലാർ വളർച്ച, മുറിവ് ഉണക്കൽ എന്നിവ മുതൽ രോഗപ്രതിരോധ സംവിധാനത്തിൻ്റെ പ്രവർത്തനം വരെ ശരീരത്തിലെ എല്ലാ കോശങ്ങൾക്കും സിങ്ക് ആവശ്യമാണ്. 

സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ കൂടുതൽ സിങ്ക് ആവശ്യമുണ്ടോ?

Latest Videos

undefined

സ്ത്രീകൾക്കും പുരുഷന്മാർക്കും വളർച്ചയ്ക്കും വികാസത്തിനും സിങ്ക് ആവശ്യമാണെങ്കിലും സ്ത്രീകൾക്ക് ഉയർന്ന അളവിൽ സിങ്ക് ആവശ്യമാണെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. പിസിഒഎസ് ഉള്ള സ്ത്രീകൾക്ക് സിങ്ക് സപ്ലിമെന്റ്കൾ കഴിക്കാവുന്നതാണ്. ഇത് ഇൻസുലിൻ പ്രതിരോധവും ലിപിഡ് ബാലൻസും മെച്ചപ്പെടുത്തുന്നു. സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ ആർത്തവ വേദനയുടെ തീവ്രത കുറയ്ക്കുന്നതിന് സഹായിക്കുന്നു. എൻഡോമെട്രിയോസിസ് നിയന്ത്രിക്കുന്നതിലും ആർത്തവവിരാമം നേരിടുന്ന സ്ത്രീകളെ പിന്തുണയ്ക്കുന്നതിലും സിങ്ക് പ്രധാന പങ്ക് വഹിക്കുന്നതായി ന്യൂട്രിയൻ്റ്സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 

സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണമെന്ന് പറയുന്നതിന്റെ കാരണങ്ങൾ...

ഒന്ന്...

ശക്തമായ രോഗപ്രതിരോധ സംവിധാനത്തിന് മതിയായ സിങ്ക് അളവ് അത്യന്താപേക്ഷിതമാണ്. അണുബാധകളെയും രോഗങ്ങളെയും ചെറുക്കുന്നതിന് നിർണായകമായ ടി-സെല്ലുകൾ (വെളുത്ത രക്താണുക്കൾ) രോഗപ്രതിരോധ കോശങ്ങളുടെ പ്രവർത്തനത്തെ സിങ്ക് പിന്തുണയ്ക്കുന്നുവെന്ന് അമേരിക്കൻ സൊസൈറ്റി ഫോർ ക്ലിനിക്കൽ ന്യൂട്രീഷൻ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 

രണ്ട്...

എല്ലാ പ്രായത്തിലുമുള്ള ആളുകളെ ബാധിക്കുന്ന ഒരു ചർമ്മരോഗമാണ് മുഖക്കുരു. സിങ്ക് ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഹോർമോണുകളുടെ അളവ് നിയന്ത്രിക്കുക ചെയ്യുന്നു. സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത്  മുഖക്കുരു ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതായി ഡയറ്റീഷ്യൻ ജിന്നി കൽറ പറഞ്ഞു.  കൂടാതെ, സുഷിരങ്ങൾ അടയ്‌ക്കാനും മുഖക്കുരു രൂപപ്പെടുന്നതിന് കാരണമാകാനും കഴിയുന്ന എണ്ണമയമുള്ള പദാർത്ഥമായ സെബത്തിൻ്റെ ഉത്പാദനം നിയന്ത്രിക്കാൻ സിങ്ക് സഹായിക്കുന്നു. ചർമ്മത്തിന് മാത്രമല്ല, മുടി വളർച്ച വർദ്ധിപ്പിക്കാനും സിങ്ക് സഹായിക്കും.

 

 

മൂന്ന്...

ഓസ്റ്റിയോപൊറോസിസ് സ്ത്രീകളെ ബാധിക്കുന്ന പ്രധാന ആരോ​ഗ്യപ്രശ്നമാണ്. അസ്ഥികളുടെ രൂപീകരണത്തിൽ സിങ്ക് നിർണായക പങ്ക് വഹിക്കുന്നു. ആവശ്യത്തിന് സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തെ പിന്തുണയ്ക്കാനും ഒടിവുകൾ, ഓസ്റ്റിയോപൊറോസിസ് എന്നിവയുടെ സാധ്യത കുറയ്ക്കാനും കഴിയും.

നാല്...

പ്രത്യുൽപാദന ആരോഗ്യത്തിനും ലൈംഗിക പ്രവർത്തനത്തിനും ആവശ്യമായ ഈസ്ട്രജൻ, പ്രൊജസ്ട്രോൺ എന്നിവയുൾപ്പെടെയുള്ള ഹോർമോൺ ഉൽപാദനത്തിന് സിങ്ക് സഹായിക്കുന്നു. കൂടാതെ, ഇത് മൊത്തത്തിലുള്ള ലൈംഗിക ആരോ​ഗ്യത്തിന് ഗുണം ചെയ്യും. പുരുഷന്മാരിലെ ഉദ്ധാരണക്കുറവ് മെച്ചപ്പെടുത്താൻ സിങ്കിന് കഴിയുമെന്ന് 'റെഡോക്സ് റിപ്പോർട്ട്' (Redox Report) പ്രസിദ്ധീകരിച്ച ഒരു പഠനം കണ്ടെത്തി.

അഞ്ച്..‌.

മതിയായ സിങ്ക് അളവ് ആരോഗ്യകരമായ ദഹനവ്യവസ്ഥ നിലനിർത്തുന്നതിന് സഹായിക്കുന്നതായി വിദ​ഗ്ധർ പറയുന്നു. മെച്ചപ്പെട്ട ദഹനവ്യവസ്ഥയ്ക്ക് സിങ്ക് സഹായകമാണ്. 

ആറ്...

പ്രായവുമായി ബന്ധപ്പെട്ട മാക്യുലാർ ഡീജനറേഷൻ (എഎംഡി), തിമിരങ്ങൾ എന്നിവയിൽ നിന്നുള്ള സംരക്ഷണത്തിനും കണ്ണുകൾക്ക് മതിയായ അളവിൽ സിങ്ക് ആവശ്യമാണ്. കാഴ്ച നിലനിർത്തുന്നതിനും കാഴ്ച നഷ്ടപ്പെടുന്നത് തടയുന്നതിനും സിങ്ക് സഹായിക്കുന്നു.

Read more ഫാറ്റി ലിവർ ഉള്ളവരാണോ നിങ്ങൾ? എങ്കിൽ ഈ അഞ്ച് ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ

ഏഴ്...

സിങ്ക് രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തിന് പ്രധാന പങ്കാണ് വഹിക്കുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നതും ഏറ്റക്കുറച്ചിലുകളും തടയാനും സിങ്ക് സഹായിക്കുന്നതായി DARU ജേണൽ ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.

 

 

എട്ട്...

സ്ത്രീകളുടെ പ്രത്യുത്പാദന ആരോഗ്യത്തിനും പ്രത്യുൽപാദനക്ഷമതയ്ക്കും സിങ്ക് സഹായകമാണ്. സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഗർഭധാരണത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനങ്ങൾ പറയുന്നു.

ഒൻപത്...

തലച്ചോറിൻ്റെ ആരോഗ്യത്തിലും സിങ്ക് നിർണായക പങ്ക് വഹിക്കുന്നു. പ്രായവുമായി ബന്ധപ്പെട്ട വൈജ്ഞാനിക തകർച്ച തടയാനും സ്ത്രീകളിൽ മാനസികരോ​ഗ്യത്തിനും സിങ്ക് സഹായകമാണ്.

പത്ത്...

അവശ്യ മൈക്രോ ന്യൂട്രിയൻ്റായ സിങ്ക് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിന് ​ഗുണം ചെയ്യുന്നു. ഇത് രക്തസമ്മർദ്ദം, കൊളസ്ട്രോളിൻ്റെ അളവ്, രക്തക്കുഴലുകളുടെ പ്രവർത്തനം എന്നിവ നിയന്ത്രിക്കാൻ സഹായിക്കുന്നു. 

സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ...

ബീഫ്
ചിക്കൻ
നട്സ്
പയർവർഗ്ഗങ്ങൾ 
ധാന്യങ്ങൾ 
പാലുൽപ്പന്നങ്ങൾ 
ഇലക്കറികൾ  

Read more കുടലിന്‍റെ ആരോഗ്യം അവതാളത്തിലാണെന്നതിന്റെ ആറ് ലക്ഷണങ്ങൾ

 

click me!