ഗർഭകാലത്തെ വിളർച്ച ; പ്രധാനപ്പെട്ട ലക്ഷണങ്ങൾ അറിയാം

By Web Team  |  First Published Mar 9, 2024, 3:23 PM IST

ഇരുമ്പിൻ്റെ കുറവ് ഗർഭാവസ്ഥയുടെ പ്രതികൂല ഫലങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് കുഞ്ഞിന് ഭാരം കുറയുന്നതിനും അകാല ജനനത്തിനും കാരണമാകും.  ഗർഭകാലത്ത് ഇരുമ്പിൻ്റെ കുറവ് വിളർച്ച, ബലഹീനത, ക്ഷീണവും ഉണ്ടാക്കും. 


ഗർഭകാലത്ത് ഇരുമ്പിൻ്റെ കുറവ് മിക്ക സ്ത്രീകളും കണ്ട് വരുന്ന ആരോഗ്യ പ്രശ്‌നമാണ്. ഇന്ത്യയിലെ 20 മുതൽ 40% വരെ മാതൃമരണങ്ങളുടെ അടിസ്ഥാന കാരണം വിളർച്ചയാണെന്ന് പഠനങ്ങൾ പറയുന്നു. ശരീരകലകളിലേക്ക് ഓക്‌സിജൻ എത്തിക്കാൻ ആവശ്യമായ ആരോഗ്യമുള്ള ചുവന്ന രക്താണുക്കളോ ഹീമോഗ്ലോബിനോ (പ്രോട്ടീൻ) ഇല്ലാത്ത ഒരു അവസ്ഥയാണ് അനീമിയ.

കുഞ്ഞിന്റെ വളർച്ചയ്ക്ക് ഇരുമ്പ് പ്രധാന പങ്കാണ് വഹിക്കുന്നത്. ​ഗർഭിണികൾ ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് അമ്മയിൽ രക്തത്തിൻ്റെ അളവ് വർദ്ധിക്കുന്നതിന് സഹായിക്കുന്നു. ചികിത്സിച്ചില്ലെങ്കിൽ ഇരുമ്പിൻ്റെ കുറവ് വിളർച്ചയ്ക്ക് കാരണമാകും. ഇത് കുഞ്ഞിനെ പ്രതികൂലമായി ബാധിക്കും...- ഗുരുഗ്രാമിലെ ഫോർട്ടിസ് മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രിൻസിപ്പൽ ഡയറക്ടറും ചീഫ് ബിഎംടിയുമായ ഡോ രാഹുൽ ഭാർഗവ പറഞ്ഞു.

Latest Videos

ഇരുമ്പിൻ്റെ കുറവ് ഗർഭാവസ്ഥയുടെ പ്രതികൂല ഫലങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് കുഞ്ഞിന് ഭാരം കുറയുന്നതിനും അകാല ജനനത്തിനും കാരണമാകും.  ഗർഭകാലത്ത് ഇരുമ്പിൻ്റെ കുറവ് വിളർച്ച, ബലഹീനത, ക്ഷീണവും ഉണ്ടാക്കും. 

ആവശ്യമായ ഇരുമ്പ്, വിറ്റാമിൻ ബി 12, ഫോളിക് ആസിഡ് എന്നിവ ലഭിക്കാതിരിക്കുന്നത് ​ഗർഭ പിണ്ഡത്തിൻ്റെ വളർച്ചയെ ബാധിക്കാമെന്നും പഠനങ്ങൾ പറയുന്നു.

ചുവന്ന രക്തകോശങ്ങളുടെ ഉത്‌പാദനം കുറയുക ചെയ്യുന്നത്‌ വിളർച്ചയ്‌ക്ക്‌ കാരണമാകാം. അയണും വൈറ്റമിൻ ബി12 ഉം ഫോളേറ്റും കുറഞ്ഞ ഭക്ഷണക്രമം, വൃക്കരോഗങ്ങൾ, ലുക്കീമിയ, ലിംഫോമ പോലുള്ള അർബുദങ്ങൾ, ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ, എച്ച്‌ഐവി, ക്ഷയം, ഹൈപോതൈറോയ്‌ഡിസം, അർബുദത്തിനുള്ള കീമോതെറാപ്പി എന്നിവയെല്ലാം ആർബിസി ഉത്‌പാദനത്തെ കുറയ്‌ക്കാം. 

ബീഫ്‌, മട്ടൻ, ചിക്കൻ, താറാവ്‌, കക്ക ഇറച്ചി, മത്തി എന്നിവയെല്ലാം ഇരുമ്പ് ധാരാളമായി അടങ്ങിയിരിക്കുന്നു. കശുവണ്ടി, ഉണക്കിയ ആപ്രിക്കോട്ട്, ചിയ വിത്തുകൾ, ബീറ്റ്റൂട്ട്, ഈന്തപ്പഴം തുടങ്ങിയ ഭക്ഷണങ്ങളിൽ ഇരുമ്പ് അടങ്ങിയിരിക്കുന്നു. 

ഗർഭകാലത്ത് വിളർച്ചയുടെ ലക്ഷണങ്ങൾ?

ക്ഷീണം.
തണുപ്പ്.
ശ്വാസം മുട്ടൽ.
തലകറക്കം 
വേഗത്തിലുള്ള ഹൃദയമിടിപ്പ്.
തലവേദന.
വരണ്ട ചർമ്മം.  

സ്ത്രീകളുടെ ശ്രദ്ധയ്ക്ക് ; യൂറിനെറി ഇൻഫെക്ഷൻ തടയാൻ നാല് കാര്യങ്ങൾ ശ്രദ്ധിക്കാം

 

 

click me!