World Heart Day 2022: ചെറുപ്പക്കാരെ 'സഡണ്‍ കാര്‍ഡിയാക് അറസ്റ്റ്' ബാധിക്കുന്നത് എന്തുകൊണ്ട്?

By Web Team  |  First Published Sep 27, 2022, 3:17 PM IST

സെപ്റ്റംബർ 29നാണ് ലോക ഹൃദയ ദിനം. ഹൃദയമിടിപ്പിന്‍റെ താളം തെറ്റുക, പെട്ടെന്ന് ക്ഷീണമോ നെഞ്ച് വേദനയോ അസ്വസ്ഥതയോ അനുഭവപ്പെടുക തുടങ്ങിയവയെല്ലാം ഹൃദയസ്തംഭനത്തിന്‍റെ  സൂചനകളാണ്.  'സഡണ്‍ കാര്‍ഡിയാക് അറസ്റ്റ്' അഥവാ പെട്ടെന്നുണ്ടാകുന്ന ഹൃദയസ്തംഭനമാകുമ്പോള്‍ അത് കൂടുതല്‍ സങ്കീര്‍ണമാകുന്നു.


ജിമ്മും ഡയറ്റും ചിട്ടയായ ജീവിതശൈലിയുമൊക്കെ പിന്തുടര്‍ന്നിട്ടും പലരെയും മരണം കവർന്നെടുക്കുന്നു. 'സഡണ്‍ കാര്‍ഡിയാക് അറസ്റ്റ്'  എന്ന ഹൃദയ സ്തംഭനമാണ് പലപ്പോഴും വില്ലനായി വരുന്നത്. മറ്റ് അവയവങ്ങളിലേക്ക് രക്തം പമ്പ്  ചെയ്തു കൊണ്ടിരുന്ന ഹൃദയം പെട്ടെന്ന് ഒറ്റയടിക്ക് മുന്നറിയിപ്പുകളൊന്നുമില്ലാതെ നിലച്ചു പോകുന്ന അവസ്ഥയാണ് ഹൃദയസ്തംഭനം അഥവാ കാര്‍ഡിയാക് അറസ്റ്റ്. 

ഹൃദയമിടിപ്പിന്‍റെ താളം തെറ്റുക, പെട്ടെന്ന് ക്ഷീണമോ നെഞ്ച് വേദനയോ അസ്വസ്ഥതയോ അനുഭവപ്പെടുക തുടങ്ങിയവയെല്ലാം ഹൃദയസ്തംഭനത്തിന്‍റെ  സൂചനകളാണ്.  'സഡണ്‍ കാര്‍ഡിയാക് അറസ്റ്റ്' അഥവാ പെട്ടെന്നുണ്ടാകുന്ന ഹൃദയസ്തംഭനമാകുമ്പോള്‍ അത് കൂടുതല്‍ സങ്കീര്‍ണമാകുന്നു.

Latest Videos

ഹൃദ്രോഗങ്ങള്‍ മൂലം മരിക്കുന്നവരില്‍ 50 ശതമാനം പേരും 'സഡണ്‍ കാര്‍ഡിയാക് അറസ്റ്റ്' മൂലം മരിക്കുന്നവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഏത് പ്രായത്തിലുള്ള ആരെയും ബാധിക്കാവുന്ന മരണകാരണങ്ങളിലൊന്നാണ് സഡണ്‍ കാർഡിയാക് അറസ്റ്റ്. സഡണ്‍  കാർഡിയാക് അറസ്റ്റ് സംഭവിക്കുന്നത് നമ്മുടെ ഹൃദയത്തിനുള്ളിലെ ഇലക്ട്രിക് സർക്യൂട്ടിൽ നടക്കുന്ന  പ്രവർത്തനക്ഷമമല്ലാത്ത അവസ്ഥ കാരണം ഹൃദയത്തിലേക്കുള്ള രക്തയോട്ടം നിലക്കുന്നതാണ്. പലപ്പോഴും കുഴഞ്ഞു വീണ് മരിക്കുന്നത് ഇതിമൂലമാകാം. 

നെഞ്ച് വേദന, നെഞ്ചില്‍ അസ്വസ്ഥത, നെഞ്ചിടിപ്പ് കൂടുക, പള്‍സ് ഇല്ലാതാവുക, ബോധം പോവുക, തലകറക്കം, ശ്വാസംമുട്ടല്‍, പെട്ടെന്ന് കുഴഞ്ഞുവീഴുക, സംസാരിക്കാൻ കഴിയാതെ ബുദ്ധിമുട്ടുക തുടങ്ങിയവയാണ് സഡണ്‍ കാര്‍ഡിയാക് അറസ്റ്റിന്‍റെ ലക്ഷണങ്ങള്‍. 

എന്തുകൊണ്ടാണ് ഇതു ചെറുപ്പക്കാരില്‍ സംഭവിക്കുന്നത് ? എന്തുകൊണ്ടാകാം ചെറുപ്പക്കാരെ മരണം തേടിയെത്തുന്നത് ? കൃത്യമായ ഉത്തരം ഇല്ലെങ്കിലും ശരീര പ്രകൃതിയും ജനിതക പ്രശ്നങ്ങളും മുതൽ ശീലങ്ങൾ വരെയുള്ള കാരണങ്ങൾ വിദഗ്ധ ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നു. ചിലരിൽ ജനിതകപരമായി ഹൃദയാഘാത സാധ്യത കൂടുതലാണ്. മാതാപിതാക്കളിൽ ആരെങ്കിലും ഹൃദ്രോഗിയാണെങ്കിൽ ഉറപ്പായും പരിശോധന നടത്തേണ്ടതുണ്ട്. പുകവലി, കൊളസ്ട്രോൾ, പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയവയും ഹൃദയാഘാതത്തിനു കാരണമാകും. ചിട്ടയായ ജീവിതത്തിനൊപ്പം ഹൃദയപരിശോധനയും ഇടയ്ക്ക് നടത്തുക എന്നതേ ചെയ്യാന്‍ കഴിയൂ. വ്യായാമത്തിന്റെ കുറവു തന്നെയാണ് പലരിലും ഹൃദയാഘാതത്തിനു കാരണം. എന്നുകരുതി വ്യായാമം അധികമാകരുത് എന്നതും ഓര്‍ക്കുക.

Also Read:എല്ലുകളുടെ ആരോഗ്യത്തിന് ഒഴിവാക്കാം ഈ ഭക്ഷണങ്ങള്‍...

click me!