'മെലനോമ' അഥവാ ചര്‍മ്മത്തിനെ ബാധിക്കുന്ന ക്യാൻസറിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ഇത് താരതമ്യേന ഇത് സ്ത്രീകളെക്കാള്‍ പുരുഷന്മാരിലാണ് കൂടുതല്‍ കാണുന്നത്. ഇത് സംബന്ധിച്ച് ഒരു കണക്ക് യുഎസ് സ്കിൻ ക്യാൻസര്‍ ഫൗണ്ടേഷൻ ഈ അടുത്ത് പുറത്തുവിട്ടിരുന്നു.
2023ല്‍ മാത്രം വരാൻ സാധ്യതയുള്ള മെലനോമ കേസുകള്‍, ഇതിലെത്ര പുരുഷന്മാര്‍ എത്ര സ്ത്രീകള്‍ എന്നിങ്ങനെയെല്ലാമാണ് കണക്ക്
ക്യാൻസര്‍, പല തരത്തിലുള്ളതുണ്ട്. ഇതിനെല്ലാം തന്നെ പല തീവ്രതയും ആണെന്ന് പറയാം. ഏത് തരം ആയാലും സമയബന്ധിതമായി കണ്ടെത്താൻ സാധിച്ചില്ലെങ്കില്‍ ക്യാൻസര്‍ ഫലപ്രദമായി ചികിത്സിച്ച് ഭേദപ്പെടുത്താനും സാധിക്കില്ല എന്നതാണ് വാസ്തവം.
എന്നാല്‍ ഒരുപാട് കേസുകളില്‍ ക്യാൻസര്‍, ലക്ഷണങ്ങള്‍ വച്ച് കണ്ടെത്തപ്പെടാതെ വൈകി മാത്രം കണ്ടെത്തപ്പെട്ട് ചികിത്സ ഫലപ്രദമാകാതെ പോകാറുണ്ട്. ഇപ്പോഴിതാ പുരുഷന്മാരെ കൂടുതലായി ബാധിക്കുന്നൊരു ക്യാൻസറിനെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്.
'മെലനോമ' അഥവാ ചര്‍മ്മത്തിനെ ബാധിക്കുന്ന ക്യാൻസറിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ഇത് താരതമ്യേന ഇത് സ്ത്രീകളെക്കാള്‍ പുരുഷന്മാരിലാണ് കൂടുതല്‍ കാണുന്നത്. ഇത് സംബന്ധിച്ച് ഒരു കണക്ക് യുഎസ് സ്കിൻ ക്യാൻസര്‍ ഫൗണ്ടേഷൻ ഈ അടുത്ത് പുറത്തുവിട്ടിരുന്നു.
2023ല്‍ മാത്രം വരാൻ സാധ്യതയുള്ള മെലനോമ കേസുകള്‍, ഇതിലെത്ര പുരുഷന്മാര്‍ എത്ര സ്ത്രീകള്‍ എന്നിങ്ങനെയെല്ലാമാണ് കണക്ക്. ഈ കണക്കുകളെല്ലാം തന്നെ മെലനോമ വലിയ രീതിയില്‍ പുരുഷന്മാരെയാണ് ബാധിക്കുകയെന്ന നിരീക്ഷണത്തെയാണ് ശക്തിപ്പെടുത്തുന്നത്.
എന്താണ് മെലനോമ?
പലതരം സ്കിൻ ക്യാൻസറുകളുണ്ട്. ഇവയില്‍ ഏറ്റവും അപകടകാരിയായി കണക്കാക്കപ്പെടുന്നതാണ് മെലനോമ. ചര്‍മ്മത്തിന് നിറം കൊടുക്കുന്ന മെലാനിൻ എന്ന പദാര്‍ത്ഥത്തെ ഉത്പാദിപ്പിച്ചെടുക്കുന്ന കോശങ്ങളെ ബാധിക്കുന്ന അര്‍ബുദമാണിത്. സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് കിരണങ്ങള്‍ കാര്യമായി ഏല്‍ക്കുന്നത് മെലനോമ സാധ്യത കൂട്ടാം.
എന്തുകൊണ്ട് പുരുഷന്മാരില്‍ കൂടുതല്‍?
മുകളില്‍ സൂചിപ്പിച്ചത് പോലെ സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് കിരണങ്ങള്‍ കൂടുതലേല്‍ക്കുന്നതാണല്ലോ മെലനോമയ്ക്ക് ഒരു വലിയ സാധ്യത തുറക്കുന്നത്. കൂടുതല്‍ സൂര്യപ്രകാശമേല്‍ക്കുന്നത് എപ്പോഴും താരതമ്യേന പുരുഷന്മാര്‍ ആണെന്നതും സ്ത്രീകളെ അപേക്ഷിച്ച് സൂര്യപ്രകാശത്തില്‍ നിന്ന് സുരക്ഷിതമാകാൻ സണ്‍സ്ക്രീൻ ഉപയോഗിക്കുന്നത് പുരുഷന്മാര്‍ കുറവാണെന്നതുമെല്ലാം ഇവരില്‍ മെലനോമ സാധ്യത കൂട്ടുന്നു.
മാത്രമല്ല സ്ത്രീകളില്‍ ഈസ്ട്രജൻ ഹോര്‍മോമ്‍ കാര്യമായ അളവില്‍ സ്കിൻ ആരോഗ്യം സുരക്ഷിതമാക്കുമത്രേ. ഈ പ്രയോജനം പുരുഷന്മാര്‍ക്ക് ലഭിക്കുന്നില്ല. പൊതുവെ സ്കിൻ കെയറിന്‍റെ കാര്യത്തില്‍ പുരുഷന്മാര്‍ പിന്നിലാണുതാനും. സണ്‍സ്ക്രീൻ അടക്കമുള്ള സ്കിൻ കെയര്‍ ചെയ്യുന്നത് സ്ത്രീകളാണെന്നും തങ്ങള്‍ അവയൊന്നും ചെയ്തുകൂടായെന്നും ചിന്തിക്കുന്ന പുരുഷന്മാര്‍ തന്നെ കൂടുതലാണ്.
ലക്ഷണങ്ങള്‍...
മെലനോമയില്‍ ഏറ്റവും കാര്യമായി ശ്രദ്ധിക്കേണ്ട ലക്ഷണം ചര്‍മ്മത്തില്‍ കാണുന്ന ചെറിയ പുള്ളികള്‍ ആണ്. വട്ടത്തില്‍ അല്ലാതെ, അരികുകള്‍ പരന്നും ഘടനയില്ലാതെയും വരുന്ന പുള്ളികള്‍ ഇത്തരത്തില്‍ ശ്രദ്ധിക്കേണ്ടതാണ്. നിറത്തിലും വ്യത്യാസങ്ങള്‍ കാണാം. കറുപ്പ് നിറത്തിലാണ് സാധാരണഗതിയില്‍ കാക്കപ്പുള്ളികള്‍ കാണാറ്. എന്നാല്‍ മെലനോമ ലക്ഷണമായി വരുന്ന പുള്ളികള്‍ കറുപ്പ് അല്ലാതെയും വരാം. ചര്‍മ്മത്തില്‍ ഈ പുള്ളികള്‍ മാറിമാറി വരികയാണെങ്കിലും ശ്രദ്ധിക്കുക. എപ്പോഴും പുതുതായി ഒരുപാട് പുള്ളികള്‍ ഇങ്ങനെ വരുന്നുവെങ്കില്‍ തന്നെ ഒരു ഡെര്‍മറ്റോളജിസ്റ്റിനെ കാണിച്ച് വേണ്ട നിര്‍ദേശം തേടണം.