കൊവിഡ് അവസാനിച്ചിട്ടില്ല; നിയന്ത്രണങ്ങൾ‌ ഒഴിവാക്കുന്നതിനെതിരെ വിമര്‍ശനവുമായി ഡബ്ല്യുഎച്ച്ഒ

By Web Team  |  First Published Jul 6, 2021, 8:21 PM IST

ജൂലൈ 19 മുതല്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശം.
 


കൊവിഡ് നിയന്ത്രണങ്ങൾ‌ ഒഴിവാക്കുന്നതിനെതിരെ വിമര്‍ശനവുമായി ലോകാരോഗ്യ സംഘടന രം​ഗത്ത്. ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപിച്ച് കൊണ്ടിരിക്കുകയാണ്. വീണ്ടുമൊരു പ്രതിസന്ധിയിലേക്കാണ് ലോകം നീങ്ങുന്നതെന്ന് ലോകാരോഗ്യ സംഘടനാ എമർജൻസി പ്രോഗ്രാം തലവൻ മൈക്ക് റയാൻ പറഞ്ഞു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലക്ഷക്കണക്കിന് പേര്‍ക്കാണ് രോഗം ബാധിക്കുന്നത്. യൂറോപ്പിലും ഇതുതന്നെയാണ്‌ അവസ്ഥ. ആഴ്ചയിൽ അര ദശലക്ഷം കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇതിനൽ നിന്ന് നാം മനസിലാക്കേണ്ടത്  കൊവിഡ് വ്യാപനം പൂര്‍ണ്ണമായി അവസാനിച്ചിട്ടില്ല എന്നതാണ്...- മൈക്ക് പറഞ്ഞു.

Latest Videos

രണ്ടാമത്തെ തരംഗത്തിന്റെ തുടക്കത്തിൽ ഓരോ നാല് ആഴ്ചയിലും താരതമ്യപ്പെടുത്തുമ്പോൾ കൊവിഡ് കേസുകൾ ഓരോ മൂന്നാഴ്ച കൂടുമ്പോഴും ഇരട്ടിയാകുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ ആഫ്രിക്ക ഡയറക്ടർ ഡോ. മാറ്റ്ഷിഡിസോ മൊയിതി അടുത്തിടെ വ്യക്തമാക്കിയിരുന്നു.

ഫൈസർ വാക്സിന്റെ ഫലപ്രാപ്തി 64 ശതമാനമായി കുറഞ്ഞതായി ഇസ്രയേല്‍ ആരോഗ്യ മന്ത്രാലയം

ജൂലൈ 19 മുതല്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!