ഗ്രാമ്പു ചായ ഏത് സമയത്ത് കുടിക്കുന്നതാണ് കൂടുതൽ നല്ലത്? വെറും വയറ്റിലോ രാത്രിയിലോ?

By Web TeamFirst Published Jan 15, 2024, 3:45 PM IST
Highlights

ഉച്ചഭക്ഷണത്തിന് ശേഷം ​ഗ്രാമ്പു ചായ കുടിക്കുന്നത് വിവിധ ആരോ​ഗ്യ​​ഗുണങ്ങൾ നൽകുന്നു.  ഗ്രാമ്പു ദഹന എൻസൈമുകളുടെ ഉൽപാദനത്തെ ഉത്തേജിപ്പിക്കും. ഗ്രാമ്പു ചായയിൽ അൽപം ഇഞ്ചി കൂടി ചേർത്ത് കുടിക്കുന്നത് ദഹന പ്രശ്നങ്ങളകറ്റുന്നതിന് ​ഗുണം ചെയ്യും. 

ഗ്രാമ്പു അഥവാ കരയാമ്പൂ കറികളിൽ നാം ചേർത്ത് വരുന്ന സുഗന്ധവ്യഞ്ജനമാണ്. ആന്റിസെപ്റ്റിക്, ആന്റി വൈറൽ, ആന്റിമൈക്രോബയൽ ഗുണങ്ങൾ ​ഗ്രാമ്പുവിൽ അടങ്ങിയിരിക്കുന്നു. പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ മാത്രമല്ല, സീസണൽ അണുബാധകളെ നേരിടാനും ഇത് സഹായിക്കുന്നു.

 പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ഡയറ്ററി ഫൈബർ എന്നിവ കൂടാതെ മഗ്നീഷ്യം, പൊട്ടാസ്യം, അയൺ, കാൽസ്യം എന്നീ ധാതുക്കളും ​ഗ്രാമ്പുവിൽ അടങ്ങിയിരിക്കുന്നു. ഉച്ചഭക്ഷണത്തിന് ശേഷം ​ഗ്രാമ്പു ചായ കുടിക്കുന്നത് വിവിധ ആരോ​ഗ്യ​​ഗുണങ്ങൾ നൽകുന്നു. ഗ്രാമ്പു ദഹന എൻസൈമുകളുടെ ഉൽപാദനത്തെ ഉത്തേജിപ്പിക്കും. ഗ്രാമ്പു ചായയിൽ അൽപം ഇഞ്ചി കൂടി ചേർത്ത് കുടിക്കുന്നത് ദഹന പ്രശ്നങ്ങളകറ്റുന്നതിന് ​ഗുണം ചെയ്യും. 

Latest Videos

ഗ്രാമ്പു ചായ പതിവായി കുടിക്കുന്നത് ദഹനക്കേട്, വയറിളക്കം, ഗ്യാസ് എന്നിവയെ ലഘൂകരിക്കാൻ സഹായിക്കുന്നു, ഭക്ഷണത്തിന് ശേഷം പതിവായി കുടിക്കുന്നത് അസിഡിറ്റി, മലബന്ധം പോലുള്ള പ്രശ്നങ്ങൾ എളുപ്പം അകറ്റും. ഗ്രാമ്പൂയിലെ യൂജെനോൾ സംയുക്തം ദഹന എൻസൈം സ്രവത്തെ സഹായിക്കുന്നു‌.

ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമായ ഗ്രാമ്പു ചായ ശരീരത്തിലെ ഓക്‌സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുകയും ചെയ്യുന്നു. പതിവ് ഉപഭോഗം ശക്തമായ രോഗപ്രതിരോധത്തിന് സഹായിക്കുന്നു. ഇത് രോഗങ്ങളെ പ്രതിരോധിക്കാൻ സഹായിക്കുന്നു. ശരീരത്തിലെ കൊഴുപ്പിനെ കുറയ്ക്കാനും വണ്ണവും വയറും കുറച്ചെടുക്കാൻ ഗ്രാമ്പു ചായ മികച്ച പാനീയമാണ്.

ഗ്രാമ്പുവിലെ യൂജെനോൾ, ഫ്ലേവനോയ്ഡുകൾ തുടങ്ങിയ സംയുക്തങ്ങൾ സന്ധിവാതം പോലുള്ള പ്രശ്നങ്ങൾ എളുപ്പം അകറ്റുന്നു. ഇതിലെ ബാക്ടീരിയയെ ചെറുക്കുന്ന ആന്റിമൈക്രോബയൽ ഗുണങ്ങൾ  വായ് നാറ്റത്തിൽ നിന്ന് ആശ്വാസം നൽകുന്നു. ഗ്രാമ്പു വെള്ളം കുടിക്കുന്നത് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്ക് ആശ്വാസം നൽകും. ആന്റിമൈക്രോബയൽ ഗുണങ്ങൾ ചുമ, കഫം എന്നിവ കുറയ്ക്കാൻ സഹായിക്കും. ഉച്ചഭക്ഷണത്തിന് ശേഷം ​ഗ്രാമ്പു ചായ കുടിക്കുന്നത് ​കൂടുതൽ ​ഗുണം നൽകുന്നു. 

ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്ന 5 സുഗന്ധവ്യഞ്ജനങ്ങൾ

 

click me!