എന്താണ് എൻഡോമെട്രിയോസിസ്? ലക്ഷണങ്ങൾ എന്തൊക്കെ?

By Web Team  |  First Published Mar 22, 2024, 9:43 PM IST

10 ശതമാനത്തോളം സ്ത്രീകളിൽ ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. സാധാരണമായി 20 വയസ്സിനും 40 വയസ്സിനും മധ്യേ പ്രായമുള്ള സ്ത്രീകളിലാണ് എൻഡോമെട്രിയോസിസ് ഉണ്ടാകുന്നത്. 


എൻഡോമെട്രിയോസിസ് എന്ന രോഗം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന നിരവധി സ്ത്രീകൾ നമുക്കിടയിലുണ്ട്.  എൻഡോമെട്രിയോസിസ് ഗർഭാശയത്തിന് പുറത്ത് എൻഡോമെട്രിയൽ ടിഷ്യു (ഗര്ഭപാത്രത്തിൻ്റെ പാളിക്ക് സമാനമായ ടിഷ്യു) വളരുന്ന ഒരു കോശജ്വലന അവസ്ഥയാണ്. 

ഗർഭധാരണം നടക്കാത്ത മാസങ്ങളിൽ ആർത്തവരക്തത്തോടൊപ്പം എൻഡോമെട്രിയം അടർന്നുപോകും. അടുത്ത ആർത്തവസമയത്ത് ഹോർമോണുകളുടെ സഹായത്തോടെ പുതിയ ഉൾപ്പാട ഗർഭപാത്രത്തിൽ രൂപപ്പെടുകയും ചെയ്യും. എന്നാൽ ചിലപ്പോൾ ഗർഭപാത്രത്തിലല്ലാതെ മറ്റ് ശരീരഭാഗങ്ങളിൽ എൻഡോമെട്രിയം കോശങ്ങൾ വളരാം. ഈ അവസ്ഥയാണ് എൻഡോ മെട്രിയോസിസ്. 

Latest Videos

10 ശതമാനത്തോളം സ്ത്രീകളിൽ ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. സാധാരണമായി 20 വയസ്സിനും 40 വയസ്സിനും മധ്യേ പ്രായമുള്ള സ്ത്രീകളിലാണ് എൻഡോമെട്രിയോസിസ് ഉണ്ടാകുന്നത്. 

ആർത്തവത്തിന് മുമ്പുള്ള ദിവസങ്ങളിലും ആർത്തവത്തോട് അനുബന്ധിച്ചും ഉണ്ടാകുന്ന കഠിനമായ വയറുവേദനയാണ് എൻഡോമെട്രിയോസിസിൻറെ പ്രധാനപ്പെട്ട ലക്ഷണം. ആർത്തവത്തിന് ദിവസങ്ങൾക്ക് മുമ്പേ തന്നെ ഈ വേദന തുടങ്ങുകയും ഓരോ ദിവസവും വേദനയുടെ കാഠിന്യം കൂടുകയും ചെയ്യും. 

 ലൈംഗികബന്ധ സമയത്ത് ഉണ്ടാകുന്ന വേദന, പെൽവിക് വേദന സ്ഥിരമായുള്ള അടിവയർ വേദന,  ആർത്തവസമയത്തെ മലബന്ധം, ആർത്തവസമയത്ത് ഉണ്ടാകുന്ന അമിത രക്തസ്രാവം,  മലവിസർജന സമയത്ത് ശക്തമായ വേദന, വയറിളക്കം, വന്ധ്യത എന്നിവയൊക്കെ എൻഡോമെട്രിയോസിസിന്റെ ലക്ഷണങ്ങളാണ്. 

വീട്ടിലാർക്കെങ്കിലും 'എൻഡോമെട്രിയോസിസ്' ഉണ്ടായിട്ടുണ്ടെങ്കിൽ കൂടുതൽ ശ്രദ്ധിക്കണം. കാരണം പാരമ്പര്യഘടകങ്ങൾ ഇതിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. നേരത്തെ സൂചിപ്പിച്ച ലക്ഷണങ്ങൾ കാണുന്നുവെങ്കിൽ വൈകാതെ തന്നെ ഡോക്ടറെ കണ്ട് വേണ്ട പരിശോധന നടത്തുന്നത് ഉചിതമാണ്.

എല്ലുകളുടെ ആരോഗ്യത്തിന് ശീലമാക്കാം മഗ്നീഷ്യം അടങ്ങിയ 7 ഭക്ഷണങ്ങൾ

 

click me!