പ്രമേഹമുള്ളവർ പാദങ്ങൾക്ക് കൂടുതൽ സംരക്ഷണം നൽകണം, കാരണം

By Web Team  |  First Published Nov 2, 2024, 12:37 PM IST

നീർവീക്കം, നിറവ്യത്യാസം എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. രക്തത്തിലെ പഞ്ചസാര നിയന്ത്രണവും ശരിയായ പാദ ശുചിത്വവും പോലുള്ള പ്രതിരോധ നടപടികൾ എടുക്കേണ്ടതുണ്ട്. 


പ്രമേഹരോഗികൾ പാദങ്ങൾക്ക് ഏറെ പ്രധാന്യം കൊടുക്കേണ്ടുണ്ട്. കാരണം, പ്രമേഹരോഗികളെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ് ഡയബറ്റിക് ഫൂട്ട് അൾസർ (Diabetic Foot Ulcers). ഡയബറ്റിക് ഫൂട്ട് അൾസർ പ്രമേഹത്തിൻ്റെ ഗുരുതരമായ ഒരു സങ്കീർണതയാണ്. പലപ്പോഴും നാഡി ക്ഷതം അല്ലെങ്കിൽ രക്തചംക്രമണം മോശമായതിനാൽ ഉണ്ടാകുന്നു. നീർവീക്കം, നിറവ്യത്യാസം എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ.

രക്തത്തിലെ പഞ്ചസാര നിയന്ത്രണവും ശരിയായ പാദ ശുചിത്വവും പോലുള്ള പ്രതിരോധ നടപടികൾ എടുക്കേണ്ടതുണ്ട്.  നാഡി ക്ഷതം അല്ലെങ്കിൽ പ്രമേഹം മൂലമുണ്ടാകുന്ന മോശം രക്തചംക്രമണം എന്നിവ കാരണം പ്രാഥമികമായി പാദങ്ങളിൽ വികസിക്കുന്ന തുറന്ന വ്രണങ്ങളോ മുറിവുകളെയോ ആണ് ഡയബറ്റിക് ഫൂട്ട് അൾസർ എന്ന് പറയുന്നത്. ചികിത്സിച്ചില്ലെങ്കിൽ ഈ അൾസറുകൾ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കാമെന്ന് പാലക്കാട് രാജീവ് ഗാന്ധി കോ-ഓപ്പറേറ്റീവ് മൾട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ പോഡിയാട്രി വിഭാഗത്തിലെ ഡയബറ്റിക് ഫൂട്ട് സർജൻ ഡോ. എൻ.കൗശിക് പറഞ്ഞു.

Latest Videos

undefined

ഡയബറ്റിക് ഫൂട്ട് അൾസറിന്റെ കാരണങ്ങൾ

1. അനുയോജ്യമല്ലാത്ത പാദരക്ഷകൾ ധരിക്കുന്നത്  ഡയബറ്റിക് ഫൂട്ട് അൾസറിന് ഇടയാക്കും. മോശമായി നിർമ്മിച്ചതോ ശരിയായ വലിപ്പമില്ലാത്തതോ ആയ ഷൂ ധരിക്കുന്നത് പാദങ്ങളിൽ സമ്മർദ്ദം വർദ്ധിപ്പിക്കും. ഇത് അൾസറിലേക്ക് നയിക്കുന്നു.

 2. മോശം പാദ ശുചിത്വം : പാദങ്ങൾ വൃത്തിയായി സൂക്ഷിക്കാതിരിക്കുന്നതും ഡയബറ്റിക് ഫൂട്ട് അൾസറിന് കാരണമാകുന്നു.

3. കാൽവിരലിലെ നഖം പ്രശ്നങ്ങൾ : കാൽ വിരലിലെ നഖങ്ങൾ തെറ്റായ രീതിയിൽ വെട്ടുന്നത് ചെറിയ പരിക്കുകൾക്ക് കാരണമാകും. ഇത് പ്രമേഹരോഗികളിൽ അൾസറായി വികസിച്ചേക്കാം.

4. പൊണ്ണത്തടിയും പുകവലിയും: ഇവ രണ്ടും രക്തചംക്രമണ പ്രശ്നങ്ങൾ വർദ്ധിപ്പിക്കുകയും അൾസർ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.

പ്രമേഹരോ​ഗികൾ പാദസംരക്ഷണത്തിനായി ശ്രദ്ധിക്കേണ്ട എന്തൊക്കെ?

1. എല്ലാ ദിവസവും പാദങ്ങളുടെ പരിചരണത്തിനായി നിശ്ചിത സമയം നീക്കിവയ്ക്കുക. 

 2. എല്ലായ്പ്പോഴും ചെരിപ്പുകൾ ഉപയോഗിച്ച് മാത്രം നടക്കുക. വീട്ടിനകത്തും പുറത്തും ധരിക്കാനായി പ്രത്യേകം ചെരിപ്പുകൾ കരുതുക. 

3. പാദങ്ങളിൽ ഈർപ്പം നിലനിർത്തരുത്. നനഞ്ഞ പാദങ്ങളിൽ അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്. അതിനാൽ ഉണങ്ങിയ തുണി കൊണ്ട് തുടച്ചെടുക്കുക. 

4. പുകവലി ശീലം ഉണ്ടെങ്കിൽ ഒഴിവാക്കുക. അമിതമായ പുകവലി പാദങ്ങളിലേക്കുള്ള രക്തചംക്രമണത്തെ കുറയ്ക്കുന്നു. ഇത് പാദങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാം.

കുട്ടികളിലെ പ്രമേഹം തടയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?
 

click me!