മുതലയിറച്ചി കഴിച്ച യുവതിയെ ബാധിച്ചത് ; എന്താണ് ആർമിലിഫർ ​​ഗ്രാൻഡിസ്? എങ്ങനെ രോ​ഗം പടരുന്നു?

By Web Team  |  First Published Apr 15, 2024, 1:46 PM IST

'ആർമിലിഫർ ​​ഗ്രാൻഡിസ്' അണുബാധകൾ സാധാരണയായി ആന്തരിക അവയവങ്ങളിൽ രോഗലക്ഷണങ്ങൾ ഉണ്ടാക്കാതെ വസിക്കുമ്പോൾ പലപ്പോഴും അവഗണിക്കപ്പെടുകയും രോഗനിർണയം നടത്താതിരിക്കുകയും ചെയ്യുന്നു. ഇത് ഗുരുതരമായ സങ്കീർണതകളിലേക്ക് നയിച്ചേക്കാം. 
 


രണ്ട് വർഷമായി മുതലയിറച്ചി കഴിച്ച സ്ത്രീയുടെ കണ്ണിൽ നിന്ന് അപൂർവ പരാന്നഭോജിയെ ഡോക്ടർമാർ കണ്ടെത്തി വാർത്ത നാം കേട്ടതാണ്. കോംഗോയിലെ ബസാൻകുസുവിൽ നിന്നുള്ള 28 കാരിയായ യുവതിയുടെ ഇടതുകണ്ണിലാണ് ജീവി വളർന്നത്. കണ്ണിൽ ചെറിയ മുഴ അല്ലാതെ മറ്റ് ലക്ഷണങ്ങളൊന്നും പ്രകടമായില്ല. 

പരിശോധനയിൽ, കണ്ണിൻ്റെ പുറം പാളിയായ കൺജങ്ക്റ്റിവയ്ക്ക് കീഴിൽ ജീവി വളരുന്നതായി ഡോക്ടർമാർ കണ്ടെത്തി. ശസ്ത്രക്രിയയിലൂടെ 10 മില്ലിമീറ്റർ നീളമുള്ള ജീവിയെ പുറത്തെടുത്തതെന്ന് ജമാ ഒഫ്താൽമോളജിയിൽ പ്രസിദ്ധീകരിച്ച കേസ് റിപ്പോർട്ടിൽ പറയുന്നു.  ആർമിലിഫർ ​​ഗ്രാൻഡിസ് എന്ന ജീവിയെയാണ് കണ്ടെത്തിയതെന്നും തിരിച്ചറിഞ്ഞു. 

Latest Videos

undefined

എന്താണ് 'ആർമിലിഫർ ​​ഗ്രാൻഡിസ്' (Armillifer grandis)?

മധ്യ, പശ്ചിമ ആഫ്രിക്കയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കാണപ്പെടുന്ന പെൻ്റാസ്റ്റോമിഡ എന്ന ഉപവിഭാഗത്തിലെ ഒരു വിരയാണ് ആർമിലിഫർ ​​ഗ്രാൻഡിസ്. ആഫ്രിക്കയിലുടനീളമുള്ള വിവിധ പ്രദേശങ്ങളിലെ മനുഷ്യരെ ബാധിക്കുന്ന ആർമിലിഫർ ​​ഗ്രാൻഡിസ് എന്ന ഇനത്തിൽ പെട്ടതാണ് ഈ വിര. മലിനമായ ഭക്ഷണത്തിൽ നിന്നോ ജലസ്രോതസ്സുകളിൽ നിന്നോ മുട്ടകൾ ശരീരത്തിലെത്തുന്നതിലൂടെയോ ആണ് അണുബാധ ഉണ്ടാകുന്നത്.

രോഗബാധിതരായ പാമ്പുകളുമായുള്ള അടുത്ത ഇടപഴകിയാലോ വേവിക്കാത്ത പാമ്പിൻ്റെ മാംസം കഴിച്ചാലോ മനുഷ്യ ശരീരത്തിൽ സമാനമായ രീതിയിൽ പരാന്നഭോജി വികസിക്കാൻ ഇടയുണ്ടെന്ന് പഠനങ്ങൾ പറയുന്നു.  പരാന്നഭോജികളുടെ മുട്ടകൾ അടങ്ങിയ മുതലയുടെ മാംസം കഴിച്ചതിൻ്റെ ഫലമായാണ് ഇവർക്ക് അണുബാധയുണ്ടായത് എന്ന് കണ്ടെത്തി. 

ആർമിലിഫർ ​​ഗ്രാൻഡിസ് അണുബാധകൾ സാധാരണയായി ആന്തരിക അവയവങ്ങളിൽ രോഗലക്ഷണങ്ങൾ ഉണ്ടാക്കാതെ വസിക്കുമ്പോൾ പലപ്പോഴും അവഗണിക്കപ്പെടുകയും രോഗനിർണയം നടത്താതിരിക്കുകയും ചെയ്യുന്നു. ഇത് ഗുരുതരമായ സങ്കീർണതകളിലേക്ക് നയിച്ചേക്കാം. ഇത് അവയവങ്ങളുടെ പ്രവർത്തവം തകരാറിലാക്കുന്നതിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. മുതലയുടെ മാംസം രോഗബാധയുള്ള പാമ്പിൻ്റെ മാംസം വഴി മലിനമായാതാകാമെന്ന് ഗവേഷകർ പറയുന്നു. ഇത് ആരോഗ്യത്തിന് കാര്യമായ അപകടമുണ്ടാക്കുന്നു. 

ലങ് ക്യാൻസറിന്റെ പ്രാരംഭ ലക്ഷണങ്ങൾ എന്തൊക്കെ?

click me!