ഓട്‌സ് പ്രഭാതഭക്ഷണമായി കഴിക്കുന്നത് വളരെ നല്ലതാണ്. അവയിൽ കലോറി കുറവും നാരുകൾ കൂടുതലും ഉള്ളതിനാൽ വിശപ്പ് കുറയ്ക്കുക ചെയ്യുന്നു.ഓട്‌സിലെ ലയിക്കുന്ന നാരുകൾ കൊളസ്‌ട്രോളിൻ്റെ അളവ് നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയെ സ്ഥിരപ്പെടുത്താനും സഹായിക്കുന്നു.
ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതൽ. പ്രഭാതഭക്ഷണം എപ്പോഴും പോഷകഗുണങ്ങൾ നിറഞ്ഞതായിരിക്കണം. പ്രോട്ടീൻ അടങ്ങിയതും അതൊടൊപ്പം ഫെെബർ അടങ്ങിയതുമായ ഭക്ഷണങ്ങൾ പ്രാതലിൽ നിർബന്ധമായും ഉൾപ്പെടുത്തുക.
പ്രാതലിൽ ഉൾപ്പെടുത്തേണ്ട അഞ്ച് ഭക്ഷണങ്ങളിതാ.
ഓട്‌സ്
ഓട്‌സ് പ്രഭാതഭക്ഷണമായി കഴിക്കുന്നത് വളരെ നല്ലതാണ്. അവയിൽ കലോറി കുറവും നാരുകൾ കൂടുതലും ഉള്ളതിനാൽ വിശപ്പ് കുറയ്ക്കുക ചെയ്യുന്നു. ഓട്‌സിലെ ലയിക്കുന്ന നാരുകൾ കൊളസ്‌ട്രോളിൻ്റെ അളവ് നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയെ സ്ഥിരപ്പെടുത്താനും സഹായിക്കുന്നു. മൊത്തത്തിലുള്ള ഭാരം നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. ഒരു കപ്പ് ഓട്‌സിൽ 7.5 ഗ്രാം ഫൈബറാണുള്ളത്.
നേന്ത്രപ്പഴം
നേന്ത്രപ്പഴം രാവിലെ കഴിക്കുന്നത് ശരീരത്തിനേറെ ഗുണം ചെയ്യും. പൊട്ടാസ്യം, പ്രോട്ടീൻ, ഫൈബർ എന്നിവ ഇതിലുണ്ട്. ഊർജ്ജത്തിന്റെ തോത് ഉയർത്താൻ സഹായിക്കുന്ന കാർബോഹൈഡ്രേറ്റ്‌സും നേന്ത്രപഴത്തിൽ ധാരാളമുണ്ട്.
ഇഡ്ഡലി
ഇഡ്ഡലി പ്രഭാതഭക്ഷണമായി കഴിക്കുന്നത് വളരെ നല്ലതാണ്. ഇഡ്ഡലിയിലുള്ള ഫൈബറിന്റെയും പ്രോട്ടീന്റെയും സാന്നിധ്യം അമിതഭക്ഷണം കഴിക്കാനുള്ള പ്രവണതയെ ഇത് തടയുന്നു.
മുട്ട
പ്രോട്ടീനുകളാൽ സമ്പന്നമാണ് മുട്ട. ആരോഗ്യകരമായ കൊഴുപ്പും ഇരുമ്പ്, കൊളീൻ, വിറ്റാമിൻ ഡി, വിറ്റാമിൻ ബി 12 എന്നിവയും മുട്ടയിൽ അടങ്ങിയിട്ടുണ്ട്. ദിവസവും രാവിലെ മുട്ട കഴിക്കുന്നത് വിശപ്പ് കുറയ്ക്കുന്നതിനൊപ്പം ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. മുട്ട വേവിച്ചോ ഓംലെറ്റായോ എല്ലാം കഴിക്കാവുന്നതാണ്.
ബെറിപ്പഴങ്ങൾ
നാരുകളാൽ സമ്പന്നമായ ബെറിപ്പഴങ്ങൾ ശരീരഭാരം നിയന്ത്രിക്കാനും വിശപ്പ് തടയുന്നതിനും സഹായിക്കുന്നു. അവയിൽ കലോറി കുറവും ജലാംശം കൂടുതലും ഉള്ളതിനാൽ ശരീരഭാരം നിയന്ത്രിക്കാൻ മികച്ച ഭക്ഷണമാണ്.
അരളി അപകടകാരിയോ? അരളിപ്പൂവിൽ വിഷാംശം ഉണ്ടോ?