കാൽമുട്ട് വേദന നിയന്ത്രിക്കുന്നതിൽ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഭക്ഷണക്രമത്തിലെ മാറ്റങ്ങളുടെ സഹായത്തോടെ കാൽമുട്ട് വേദന കുറയ്ക്കാൻ സാധിക്കുമെന്ന് ഡോ.സയാജിറാവു ഗെയ്‌ക്‌വാദ് ഇൻസ് എക്സിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു.
നിരവധി ആളുകളിൽ കാണുന്ന ആരോഗ്യപ്രശ്നമാണ് കാൽമുട്ട് വേദന. ശൈത്യകാലത്താണ് മുട്ട് വേദന കൂടുതലായി കാണുന്നത്. ഓസ്റ്റിയോ ആർത്രൈറ്റിസ്, റുമറ്റോയ്ട് ആർത്രൈറ്റിസ് (ആമവാതം) എന്നീ വകഭേദങ്ങളാണ് കാൽ മുട്ടിൽ സാധാരണയായി കണ്ടു വരുന്നത്.
കാൽമുട്ട് വേദന നിയന്ത്രിക്കുന്നതിൽ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഭക്ഷണക്രമത്തിലെ മാറ്റങ്ങളുടെ സഹായത്തോടെ കാൽമുട്ട് വേദന കുറയ്ക്കാൻ സാധിക്കുമെന്ന് ഡോ.സയാജിറാവു ഗെയ്‌ക്‌വാദ് ഇൻസ് എക്സിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു.
ഒരു വൃദ്ധയെ കാൽമുട്ട് വേദന കുറയ്ക്കാൻ സഹായിച്ച ഭക്ഷണക്രമത്തെ കുറിച്ച് വീഡിയോയിൽ പറയുന്നു. കൂടുതൽ പ്രോട്ടീൻ ചേർക്കുന്നത് ഭക്ഷണക്രമത്തിലെ ഒരു പ്രധാന മാറ്റമാണെന്ന് ഡോ. ഗെയ്‌ക്‌വാദ് സൂചിപ്പിച്ചു. ഉയർന്ന പ്രോട്ടീൻ ഭക്ഷണങ്ങൾ കാൽമുട്ട് വേദന കുറയ്ക്കുന്നതിന് സഹായിക്കുന്നതായി ഡോക്ടർ പറയുന്നു.
മുട്ട, പനീർ, മാംസം, പയറുവർഗ്ഗങ്ങൾ അടങ്ങിയ ഭക്ഷണക്രമം കാൽവേദന കുറയ്ക്കുന്നതിന് ഫലപ്രദമാണെന്നും അദ്ദഹം പറയുന്നു. ആറ് മാസം മുമ്പ് വൃദ്ധയ്ക്ക് നടക്കാൻ പറ്റില്ലായിരുന്നു. ഡോക്ടർമാർ കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് നിർദ്ദേശിച്ചു. പ്രോട്ടീൻ അടങ്ങിയ ഭക്ഷണക്രമം അവർ പിന്തുടർന്നു. ശേഷം വൃദ്ധയ്ക്ക് കാൽവേദനയിൽ ഏറെ വ്യത്യാസം ഉണ്ടായി. പ്രോട്ടീൻ ഭക്ഷണങ്ങൾ കഴിച്ചതോടെ കാൽമുട്ട് വേദന 75 ശതമാനത്തോളം മാറിയെന്നും ഡോക്ടർ വീഡിയോയിൽ പറയുന്നു.
സ്വാഭാവികമായി പേശികളെ നിർമ്മിക്കാൻ സഹായിക്കുന്ന ഒരു പ്രധാന ഭക്ഷണ ഘടകമാണ് പ്രോട്ടീൻ. ഇത് ടിഷ്യൂകൾ നന്നാക്കാൻ സഹായിക്കുകയും അസ്ഥികളെ ശക്തിപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു. മുട്ട, പനീർ, മാംസം, പയറുവർഗ്ഗങ്ങൾ അടങ്ങിയ ഭക്ഷണക്രമം ശീലമാക്കുക.
This is how I encourage elderly people to eat high protein foods.
With just putting them on high protein foods we see change in quality of their life.
Our elder deserve nutrient dense foods.
Eggs,paneer,meat,legumes rich diet.
Strictly lowering rice,stopping wheat helping her. pic.twitter.com/ouDOYDKniv