ആറ് മാസം കൊണ്ടാണ് കൃഷ്ണപ്രസാദ് എന്ന 33കാരൻ 17 കിലോ കുറച്ചത്. തന്റെ വെയ്റ്റ് ലോസ് വിജയകഥ പങ്കുവയ്ക്കുകയാണ് കൃഷ്ണപ്രസാദ്.
ക്യത്യമായ ഡയറ്റും വ്യായാമവുമായി ശരീരഭാരം കുറച്ചതിന്റെ വിജയകഥ നിങ്ങൾക്കും പറയാനുണ്ടോ? അത്തരം ആരെയെങ്കിലും നിങ്ങൾക്ക് പരിചയമുണ്ടോ? ഉണ്ടെങ്കിൽ ആ വിവരങ്ങൾ ഞങ്ങളെ അറിയിക്കാം. പേരും ഫോൺ നമ്പറും, അടക്കമുള്ള വിവരങ്ങൾ webteam@asianetnews.in എന്ന വിലാസത്തിലേക്ക് അയക്കുക. സബ്ജക്റ്റ് ലൈനിൽ Weight Loss Stories എന്ന് എഴുതാൻ മറക്കരുത്.
തെറ്റായ ജീവിതശെെലി കൊണ്ട് ഇന്ന് പലരേയും അലട്ടുന്ന ആരോഗ്യപ്രശ്നമാണ് അമിതവണ്ണം. ഭാരം കൂടുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തെയാണ് ബാധിക്കുക. പ്രമേഹം, സ്ട്രോക്ക്, ഹൃദ്രോഗം തുടങ്ങിയ നിരവധി രോഗങ്ങൾക്കുള്ള സാധ്യത അമിതവണ്ണം മൂലം ഉണ്ടാകാം. ആറ് മാസം കൊണ്ടാണ് കൃഷ്ണപ്രസാദ് എന്ന 33കാരൻ 17 കിലോ കുറച്ചത്. തന്റെ വെയ്റ്റ് ലോസ് വിജയകഥ പങ്കുവയ്ക്കുകയാണ് കൃഷ്ണപ്രസാദ്.
45 ദിവസം കൊണ്ട് നാല് കിലോ കുറച്ചു
മൊത്തം ആറ് മാസം കൊണ്ടാണ് 17 കിലോ കുറച്ചത്. തുടക്കത്തിൽ 89 കിലോയായിരുന്നു ഭാരം. എന്നാൽ ആദ്യത്തെ 45 ദിവസം കൊണ്ട് തന്നെ നാല് കിലോ കുറയ്ക്കാനായി. Karate and Fitness Tutorial എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഭാരം കുറയ്ക്കുന്നത്. അവിടെത്തെ തന്നെ ട്രെയിനറാണ് ഡയറ്റും വർക്കൗട്ടും എല്ലാ പറഞ്ഞ് തന്നിരുന്നത്. അവർ ക്യത്യമായി തന്നെ ഡയറ്റ് പ്ലാൻ പറഞ്ഞ് തന്നിരുന്നു.
രാവിലെ ബ്രേക്ക് ഫാസ്റ്റിന് എന്ത് കഴിക്കുന്നു, ഉച്ചയ്ക്ക് എന്ത് കഴിച്ചു എന്നതിന്റെയൊക്കെ എണ്ണവും അളവും അവർക്ക് അയച്ച് കൊടുക്കുമായിരുന്നു. അവർ പറഞ്ഞ തന്നെ ഡയറ്റ് ക്യത്യമായി ഫോളോ ചെയ്തത് കൊണ്ടാണ് ഭാരം കുറയ്ക്കാനായത്. അങ്ങനെയാണ് ഭാരം കുറയ്ക്കാൻ തുടങ്ങിയത്. ആറ് മാസം കൊണ്ടാണ് 17 കിലോ കുറച്ചത്.
ആദ്യത്തെ 45 ദിവസമായിരുന്നു ഏറ്റവും പ്രധാനപ്പെട്ടത്. 15 ദിവസത്തിനിടയിൽ ഒരു ദിവസം ചീറ്റ് ഡേ ഉണ്ടായിരുന്നു. അങ്ങനെ ചീറ്റ് ഡേയിൽ ഇഷ്ടമുള്ള ഭക്ഷണങ്ങൾ കഴിക്കുമായിരുന്നു. വീണ്ടും 15ാം മത്തെ ദിവസം ചീറ്റ് ഡേ ഉണ്ടായിരുന്നു. അങ്ങനെ 45 മത്തെ ദിവസമാണ് ഭാരം ചെക്ക് ചെയ്തതു. അങ്ങനെ 89 ൽ നിന്ന് 84 ലേക്ക് എത്തുകയായിരുന്നു. വീണ്ടും ഒന്നരമാസം കഴിഞ്ഞപ്പോൾ 84 ൽ നിന്ന് 79 കിലോ ഭാരത്തിലേക്ക് എത്തുകയായിരുന്നു. എല്ലാം ദിവസവും അരമണിക്കൂർ വ്യായാമം ചെയ്തിരുന്നു.
'മടിയില്ലായിരുന്നുവെങ്കിൽ മൂന്ന് മാസം കൊണ്ട് 17 കിലോ കുറയ്ക്കാമായിരുന്നു എന്ന് തോന്നി. എന്നാൽ പോലും ഞാൻ സന്തോഷത്തിലാണ്. ഇപ്പോൾ ഐഡിയൽ വെയ്റ്റിൽ എത്തി നിൽക്കുകയാണ്. ഇത് ഡയറ്റും വർക്കൗട്ടും നോക്കി ബാലൻസ് ചെയ്ത് കൊണ്ട് പോവുക എന്നുള്ളതാണ് ഇനി പ്രധാനം... ' - ക്യഷ്ണപ്രസാദ് പറഞ്ഞു.
നാല് കാര്യങ്ങൾ ഓർത്തിരിക്കുക
' ഭാരം കുറയ്ക്കാൻ നമ്മൾ തന്നെ തീരുമാനിക്കണം, ഉറച്ച തീരുമാനം എടുക്കണം അതാണ് ഭാരം കുറയ്ക്കുന്നതിന് ആദ്യം അറിഞ്ഞിരിക്കേണ്ടത്. മടി മാറ്റുക എന്നതാണ് രണ്ടാമത്തെ കാര്യം. അഞ്ചും ആറും തവണ ശ്രമിച്ചിട്ടും പരാജയപ്പെട്ടെങ്കിൽ ഒരിക്കലും വിശമിക്കരുത്, തളരരുത്. വീണ്ടും ശ്രമിക്കുക. ശ്രമിച്ചാൽ എന്തായാലും നടക്കും എന്നതാണ് മൂന്നാമത്തെ കാര്യം. നാലാമത്തെ കാര്യം റിസൾട്ടിൽ ഒരിക്കലും ഭയപ്പെടരുത്. ഇത്രയും കാര്യങ്ങളാണ് നാം ശ്രദ്ധിക്കേണ്ടത്.
'ഉണ്ടായിരുന്ന സമയത്ത് പലരും എന്നെ ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ ഭാരം കുറഞ്ഞപ്പോൾ എല്ലാവരും ഇങ്ങോട്ടാണ് സംസാരിക്കാൻ തുടങ്ങിയത്. വണ്ണം ഉണ്ടായിരുന്നപ്പോൾ മടി, ക്ഷീണം, കിതപ്പ്, അലസത എന്നിവ ഉണ്ടായിരുന്നു...' - കൃഷ്ണപ്രസാദ് പറഞ്ഞു.
ഫാമിലി സപ്പോർട്ട് നല്ലത് പോലെ ഉണ്ടായിരുന്നു
'വണ്ണം കുറയുമെന്ന് ഞാൻ മാത്രമല്ല ഭാര്യയും വിശ്വസിച്ചിരുന്നു. ഫാമിലി സപ്പോർട്ട് നല്ലത് പോലെ ഉണ്ടായിരുന്നു. എന്ത് പ്രശ്നം വന്നപ്പോഴും ഭാര്യ എപ്പോഴും കൂടെയുണ്ടായിരുന്നു. ഭാര്യയുടെ സപ്പോർട്ട് കൂടിയാണ് ഇത്രയും ഭാരം കുറയ്ക്കാൻ സഹായിച്ചത്...' - കൃഷ്ണപ്രസാദ് പറയുന്നു.
ഡയറ്റ് ഇങ്ങനെയൊക്കെ
മീൻ, മുട്ടയുടെ വെള്ള, നട്സ്, ഗോതമ്പ് ദോശ, മുട്ട, ചെറിയ മീനുകൾ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തി. 40 ശതമാനത്തോളം ഹെൽത്തി ഫുഡിനാണ് ഇപ്പോൾ ചെലവാക്കുന്നത്. റെഡ് മീറ്റ്, ജങ്ക് ഫുഡ്, ബേക്കറി പലഹാരങ്ങൾ, പപ്പടം, എണ്ണ പലഹാരങ്ങൾ, ചായ, കാപ്പി എന്നിവ ഒഴിവാക്കിയിരുന്നു. ചോറ് നല്ല ഭക്ഷണമല്ല. വിശപ്പ് വരുമ്പോൾ ചോറ് അമിത അളവിൽ കഴിക്കുന്നത് ഒഴിവാക്കി. സാലഡ്, പഴങ്ങൾ, പച്ചക്കറികൾ എന്നിവ ധാരാളം ഡയറ്റിൽ ഉൾപ്പെടുത്തി. ദിവസവും നാല് ലിറ്റർ വെള്ളം കുടിക്കുമായിരുന്നു.
ആത്മാർത്ഥമായി ശ്രമിക്കുക
നമ്മൾ ആത്മാർത്ഥമായി ശ്രമിച്ചാൽ മാത്രമേ റിസൾട്ട് കിട്ടുകയുള്ളൂ. ക്യത്യമായി ഡയറ്റ് പ്ലാനും വർക്കൗട്ടും നോക്കിയാൽ മാത്രമേ ഭാരം കുറയ്ക്കാൻ സാധിക്കൂ. നമ്മുടെ ശരീരമാണ്. ശരീരത്തിന് ആവശ്യമുള്ള ഭക്ഷണം മാത്രം നൽകുക...- ക്യഷ്ണപ്രസാദ് പറഞ്ഞു.
എറണാകുളം ആമ്പലൂർ സ്വദേശിയാണ് ക്യഷ്ണപ്രസാദ്. തിരുവനന്തപുരം ഇൻഫോസിസിൽ ഐടി എഞ്ചിനീയറാണ് ക്യഷ്ണപ്രസാദ്.
മൂന്ന് മാസം കൊണ്ട് 30 കിലോ കുറച്ചു, വെയ്റ്റ് ലോസ് ടിപ്സ് പങ്കുവച്ച് ജെയ്സ് ജോസഫ്