' 102 കിലോ ആയിരുന്നു ഭാരം. രണ്ട് വർഷം കൊണ്ടാണ് 24 കിലോ കുറച്ചത്. ആദ്യത്തെ ആറ് മാസത്തിൽ 15 കിലോ വളരെ പെട്ടെന്നാണ് കുറഞ്ഞത്...' - വിദ്യ പറയുന്നു.
ക്യത്യമായ ഡയറ്റും വ്യായാമവുമായി ശരീരഭാരം കുറച്ചതിന്റെ വിജയകഥ നിങ്ങൾക്കും പറയാനുണ്ടോ? അത്തരം ആരെയെങ്കിലും നിങ്ങൾക്ക് പരിചയമുണ്ടോ? ഉണ്ടെങ്കിൽ ആ വിവരങ്ങൾ ഞങ്ങളെ അറിയിക്കാം. പേരും ഫോൺ നമ്പറും, അടക്കമുള്ള വിവരങ്ങൾ webteam@asianetnews.in എന്ന വിലാസത്തിലേക്ക് അയക്കുക. സബ്ജക്റ്റ് ലൈനിൽ Weight Loss Stories എന്ന് എഴുതാൻ മറക്കരുത്.
അമിതവണ്ണത്തെ നാം എപ്പോഴും പേടിക്കണം. ഭാരം കൂടുന്നത് വിവിധ രോഗങ്ങൾക്ക് ഇടയാക്കും. പ്രമേഹം, സ്ട്രോക്ക്, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾ ഉണ്ടാകുന്നതിന് പിന്നിലെ അപകടഘടകമാണ് അമിതവണ്ണം. വണ്ണം കുറയ്ക്കാൻ എളുപ്പമാണ്. എന്നാൽ, കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. രണ്ട് വർഷം കൊണ്ട് 24 കിലോ കുറച്ച ഒരാളെ പരിചയപ്പെട്ടാലോ. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി വിദ്യ. സിയാണ് 102 ൽ നിന്ന് 78 ലേക്ക് എത്തിയത്. ശരീരഭാരം കുറച്ചതിന്റെ ചില ഫിറ്റ്നസ് ടിപ്സുകൾ പങ്കുവയ്ക്കുകയാണ് വിദ്യ.
102 ൽ നിന്ന് 78 ലേക്ക്
102 കിലോ ആയിരുന്നു ഭാരം. രണ്ട് വർഷം കൊണ്ടാണ് 24 കിലോ കുറച്ചത്. ആദ്യത്തെ ആറ് മാസത്തിൽ 15 കിലോ വളരെ പെട്ടെന്നാണ് കുറഞ്ഞത്. ശരീരഭാരം കുറച്ചപ്പോൾ വളരെ സന്തോഷം തോന്നി. ജിമ്മിൽ പോയി തന്നെയാണ് ഭാരം കുറച്ചത്. ഇടയ്ക്കൊരു ബ്രേക്ക് വന്നിരുന്നു. പക്ഷേ അപ്പോഴും അധികം ഭാരം കൂടിയില്ല. ക്യത്യമായി ഡയറ്റ് നോക്കി തന്നെയാണ് പോയിരുന്നതെന്ന് വിദ്യ പറയുന്നു.
' വണ്ണം ഉണ്ടായിരുന്നപ്പോൾ കാലുവേദന അലട്ടിയിരുന്നു. കൂടുതൽ നടക്കാനൊന്നും പറ്റില്ലായിരുന്നു. പക്ഷേ ഇപ്പോൾ അങ്ങനെയല്ല. വണ്ണം കുറഞ്ഞപ്പോൾ കൂടുതൽ എനർജന്റിക്കായി എന്ന് തന്നെ പറയാം...' - വിദ്യ പറയുന്നു.
വണ്ണം ഉണ്ടായിരുന്നപ്പോൾ ഇഷ്ടമുള്ള വസ്ത്രം ഇടാൻ പറ്റില്ലായിരുന്നു. കടകളിൽ പോയാൽ എന്റെ സെെസിനുള്ള വസ്ത്രം കിട്ടില്ലായിരുന്നു. അതൊക്കെ തന്നെയായിരുന്നു ഭാരം കുറയ്ക്കണമെന്ന തീരുമാനത്തിലെത്തിയതെന്ന് വിദ്യ പറഞ്ഞു.
ഭക്ഷണക്രം ഇങ്ങനെയൊക്കെ
' ചായ, കാപ്പി എന്നിവ ഒഴിവാക്കിയിരുന്നു. പിന്നെ സോഡ, കോള പോലുള്ളവ കുടിക്കില്ലായിരുന്നു. ഡയറ്റ് നോക്കിയിരുന്നപ്പോൾ ചോറിന്റെ അളവ് കുറച്ചിരുന്നു. രാത്രി ഭക്ഷണം നേരത്തെ കഴിക്കുമായിരുന്നു...' - വിദ്യ പറയുന്നു.
' തുടക്കത്തിൽ ഭക്ഷണം നിയന്ത്രിക്കുന്നത് ഏറെ പ്രയാസമുള്ള കാര്യമായിരുന്നു. മധുര പലഹാരങ്ങൾ ഏറെ ഇഷ്ടമുള്ള ആളാണ്. കുറച്ച് കുറച്ചായാണ് ഭക്ഷണം നിയന്ത്രിക്കാൻ തുടങ്ങിയത്. ചോറ്, എണ്ണ പലഹാരങ്ങൾ, മെെദ, ബേക്കറി, ചായ, കാപ്പി എന്നിവ ഒഴിവാക്കിയപ്പോൾ തന്നെ ഭാരം കുറയാൻ തുടങ്ങി. ദിവസവും മൂന്ന് ലിറ്റർ വെള്ളം കുടിക്കുമായിരുന്നു. ദിവസവും രാത്രി സാലഡ് കഴിച്ചിരുന്നു...' -വിദ്യ പറഞ്ഞു.
ദിവസവും രാവിലെ വെറും വയറ്റിൽ വെള്ളം കുടിക്കുമായിരുന്നു. ബ്രേക്ക്ഫാസ്റ്റിന് രണ്ട് ദോശയോ അല്ലെങ്കിൽ രണ്ട് ഇഡ്ഢ്ലിയോ ആണ് കഴിച്ചിരുന്നുത്. ഉച്ചയ്ക്ക് ചോറിന്റെ അളവ് കുറച്ചും പച്ചക്കറികൾ കൂടുതലുമാണ് കഴിച്ചിരുന്നത്. രാത്രിയിൽ കിടക്കുന്നതിന് മൂന്ന് മണിക്കൂർ മുമ്പ് തന്നെ ഭക്ഷണം കഴിക്കുമായിരുന്നുവെന്ന് വിദ്യ പറയുന്നു.
തിരുമലയുള്ള ബോഡി ആന്റ് സോൾ എന്ന ജിമ്മിലാണ് വർക്കൗട്ട് ചെയ്തിരുന്നത്. ദിവസവും ജിമ്മിൽ രണ്ട് മണിക്കൂർ വർക്കൗട്ട് ചെയ്യുമായിരുന്നു. ഫ്ലോർ എക്സർസെെസും മെഷീൻ എക്സർസെെസും ചെയ്തിരുന്നു. ട്രെയിനർമാരായ ഷിനി മനോജ്, ശരണ്യ എന്നിവരാണ് ഡയറ്റ് പ്ലാനും വെയ്റ്റ് ലോസ് ടിപ്സുകൾ പറഞ്ഞു തന്നിരുന്നതെന്നും വിദ്യ പറഞ്ഞു.
വണ്ണം കൂടിയിരുന്നപ്പോൾ നെഗറ്റീവ് കമന്റുകൾ ധാരാളം കേട്ടിരുന്നു. അതൊന്നും വലിയ കാര്യമാക്കാറില്ലായിരുന്നുവെന്നും വിദ്യ പറഞ്ഞു. മലയിൻകീഴുള്ള യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ രണ്ടാം വർഷം ബിരുദ വിദ്യാർത്ഥിനിയാണ് വിദ്യ.
70 ൽ നിന്ന് അഞ്ച് മാസം കൊണ്ട് 50 ലേക്ക് ; വെയ്റ്റ് ലോസിന് സഹായിച്ചത് ഈ ഡയറ്റ് പ്ലാൻ