Weight Loss Stories : മൂന്ന് മാസം കൊണ്ട് 30 കിലോ കുറച്ചു, വെയ്റ്റ് ലോസ് ടിപ്സ് പങ്കുവച്ച് ജെയ്സ് ജോസഫ്

By Resmi S  |  First Published Jul 2, 2024, 12:36 PM IST

' തുടക്കത്തിൽ 90 കിലോ ഭാരം ഉണ്ടായിരുന്നു. മൂന്ന് മാസം കൊണ്ടാണ് 30 കിലോ കുറച്ചത്. ഒരു ഹെൽത്ത് കോച്ചിന്റെ സഹായത്തോടെയാണ് ഭാരം കുറച്ചത്...' - ജെയ്സ് ജോസഫ് പറയുന്നു.


ക്യത്യമായ ഡയറ്റും വ്യായാമവുമായി ശരീരഭാരം കുറച്ചതിന്റെ വിജയകഥ നിങ്ങൾക്കും പറയാനുണ്ടോ? അത്തരം ആരെയെങ്കിലും നിങ്ങൾക്ക് പരിചയമുണ്ടോ? ഉണ്ടെങ്കിൽ ആ വിവരങ്ങൾ ഞങ്ങളെ അറിയിക്കാം. പേരും ഫോൺ നമ്പറും, അടക്കമുള്ള  വിവരങ്ങൾ webteam@asianetnews.in എന്ന വിലാസത്തിലേക്ക് അയക്കുക. സബ്ജക്റ്റ് ലൈനിൽ Weight Loss Stories എന്ന് എഴുതാൻ മറക്കരുത്.

ഇന്ന് മിക്കവരിലും കാണുന്ന ആരോ​ഗ്യപ്രശ്നമാണ് അമിതവണ്ണം. വണ്ണം കൂട്ടാൻ എളുപ്പമാണ്. എന്നാൽ കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നാണ് പലരും കരുതുന്നത്. മൂന്ന് മാസം കൊണ്ട് 30 കിലോ കുറച്ച ഒരാളെ പരിചയപ്പെട്ടാലോ?. ഇടുക്കി നെടുങ്കണ്ടം സ്വദേശി ജെയ്സ് ജോസഫാണ് 90 കിലോയിൽ നിന്ന് 60 ലേക്ക് എത്തിയിരിക്കുന്നത്. ഭാരം കുറച്ചതിന്റെ ചില വെയ്റ്റ് ലോസ് ടിപ്സുകൾ പങ്കുവയ്ക്കുകയാണ് ജെയ്സ് ജോസഫ്.

Latest Videos

' തുടക്കത്തിൽ 90 കിലോ ഭാരം ഉണ്ടായിരുന്നു. മൂന്ന് മാസം കൊണ്ടാണ് 30 കിലോ കുറച്ചത്. ഒരു ഹെൽത്ത് കോച്ചിന്റെ സഹായത്തോടെയാണ് ഭാരം കുറച്ചത്. തെറ്റായ ഭക്ഷണരീതിയും ജീവിതശെെലിയും തന്നെയാണ് ഭാരം കൂട്ടിയത്. കാറ്ററിം​ഗ് മാനേജറായി ജോലി ചെയ്ത് വരികയായിരുന്നു. അത് കൊണ്ട് തന്നെ ഭക്ഷണം അമിത അളവിൽ കഴിച്ചിരുന്നു. ഭക്ഷണം രീതിയിൽ ചില മാറ്റങ്ങൾ വരുത്തിയപ്പോൾ തന്നെ നല്ല മാറ്റം വന്നു തുടങ്ങി. ആദ്യത്തെ മാസം 13 കിലോ കുറയ്ക്കാൻ കഴിഞ്ഞു. അപ്പോൾ തന്നെ മാറ്റം വന്ന് തുടങ്ങി...' - ജെയ്സ് ജോസഫ് പറയുന്നു. 

' ജങ്ക് ഫുഡ്, എണ്ണ അടങ്ങിയ ഭക്ഷ​ണങ്ങൾ, മധുര പലഹാരങ്ങൾ എന്നിവ പൂർണമായി ഒഴിവാക്കി. ഉച്ചയ്ക്ക് ചോറും കറികളും തന്നെയാണ് കഴിച്ചിരുന്നത്. എന്നാൽ, അളവ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഉച്ചയ്ക്ക് സാലഡ് ഉൾപ്പെടുത്തിയിരുന്നു. ചിക്കൻ, ഫിഷ് എന്നിവ ഫ്രെെ ചെയ്ത് കഴിക്കുന്നതും ഒഴിവാക്കിയിരുന്നു...' - ജെയ്സ് ജോസഫ് പറയുന്നു.

 

 

' കിതപ്പ്, നടുവേദന, മുട്ട് വേദന പോലുള്ള പ്രശ്നങ്ങൾ വണ്ണം ഉണ്ടായിരുന്ന സമയത്ത് അലട്ടിയിരുന്നു. എന്നാൽ വണ്ണം കുറച്ചതോടെ ഈ പ്രശ്നങ്ങളെല്ലാം മാറി. വണ്ണം കുറഞ്ഞപ്പോൾ നല്ല മാറ്റമാണ് ഉണ്ടായത്. ആത്മവിശ്വാസം കൂടി...'-  ജെയ്സ് പറഞ്ഞു. ദിവസവും ഒരു മണിക്കൂർ വ്യായാമം ചെയ്യുമായിരുന്നു. വീട്ടിൽ തന്നെയാണ് വ്യായാമം ചെയ്തിരുന്നത്.

' നമ്മുടെ ശരീരമാണ്. ഭാരം കുറയ്ക്കണമെങ്കിൽ നമ്മൾ തന്നെ വിചാരിക്കണം. ശരീരത്തിന് ആവശ്യമുള്ള ഭക്ഷണം മാത്രമാണ് കഴിക്കേണ്ടത്. ഹോട്ടൽ ഭക്ഷണങ്ങൾ, ജങ്ക് ഫുഡ്, എണ്ണ പലഹാരങ്ങൾ എന്നിവ ഒഴിവാക്കുമ്പോൾ തന്നെ വളരെ പെട്ടെന്നുള്ള മാറ്റം ഉണ്ടാകും...' - ജെയ്സ് ജോസഫ് പറയുന്നു.

ഭക്ഷണരീതി പ്രധാനം, 37 കിലോ കുറച്ചത് ഇങ്ങനെ ; വെയ്റ്റ് ലോസ് വിജയകഥയുമായി നിതീഷ്
 

click me!